രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കവെ അമിത വണ്ണമുള്ള ഭാര്യ ദേഹത്തേക്ക് വീണു; നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന് ദാരുണാന്ത്യം: മരണം കട്ടിലിനും ചുമരിനുമിടയില്‍ ഇരുവരും കടുങ്ങി ശ്വാസം കിട്ടാതായതോടെ

അമിത വണ്ണമുള്ള ഭാര്യ ദേഹത്തേക്ക് വീണു; നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന് ദാരുണാന്ത്യം

Update: 2025-08-20 03:14 GMT

മിത വണ്ണമുള്ള ഭാര്യ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് ഭര്‍ത്താവ് ദാരുണമായി മരിച്ചു. നൂറ് കിലോയിലധികം ഭാരം ഭാര്യയ്ക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍ വഴുതി വീണ ഭാര്യയ്ക്ക് അടിയില്‍ കുടുങ്ങിയ ഭര്‍ത്താവ് ശ്വാസം കിട്ടാതെ മരിക്കുക ആയിരുന്നു. ഓഗസ്റ്റ് 11ന് പോര്‍ച്ചുഗലില്‍ നടന്ന സംഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുകയാണ്.

60കാരിയായ വീട്ടമ്മ രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കവെയാണ് സംഭവം. കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കവെ ഭാര്യ കാല്‍വഴുതി തറയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കട്ടിലിനും ചുമരിനുമിടയില്‍ എഴുന്നേല്‍ക്കാനാകാത്തവിധം ഇരുവരും കുടുങ്ങിപ്പോയി. അടിയില്‍ കിടന്ന ഭര്‍ത്താവ് ഇതിനിടെ ശ്വാസം കിട്ടാതെ പിടഞ്ഞു. 60കാരി ഉച്ചത്തില്‍ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി ഇവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ച് കരുത്തരായ യുവാക്കള്‍ ചേര്‍ന്നാണ് സ്ത്രീയെ ഉയര്‍ത്തിയത്. ഇതിനിടെ 59 വയസ്സുകാരനായ ഭര്‍ത്താവിന് ഹൃദയാഘാതമുണ്ടായി. അബോധാവസ്ഥയിലായ ഇയാള്‍ ഉടന്‍ തന്നെ മരണപ്പെടുകയും ചെയ്തു. ഭര്‍ത്താവിന്റെത് അപകടമരണം എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇത്തരമൊരു സംഭവമായതിനാല്‍ ഭാര്യയ്‌ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനാകില്ല. ഭര്‍ത്താവിന്റെ മരണം ഭാര്യയില്‍ വളരെയധികം ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ കൗണ്‍സിലിംഗിന് വിധേയയാകുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Similar News