'എല്ലാത്തിനും കാരണം നിങ്ങളാണ്; എന്റെ ചിത്രങ്ങൾ ഇപ്പോഴും പ്രചരിക്കുന്നു; ജീവിക്കാൻ പറ്റാത്ത അവസ്ഥ..!!'; ആ ലിങ്കുകൾ നീക്കം ചെയ്യണം; മസ്കിനോട് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടി

Update: 2025-08-27 09:54 GMT

ന്യൂയോർക്ക്: തന്നെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട ചിത്രങ്ങളിലേക്ക് നയിക്കുന്ന ലിങ്കുകൾ 'എക്സ്' പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുന്നതിന് തടയിടണമെന്ന് മേധാവി ഇലോൺ മസ്കിനോട് ആവശ്യപ്പെട്ട് അതിജീവിത. 20 വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടി ആദ്യമായി പീഡനത്തിനിരയായത്. അമേരിക്കയിൽ താമസിക്കുന്ന 'സോറ' (യഥാർത്ഥ പേരല്ല) എന്നാ പേരിൽ അറിയപ്പെടുന്ന അതിജീവിത, തന്റെയും മറ്റനേകം പേരുടെയും പീഡന ദൃശ്യങ്ങൾ ഇപ്പോഴും പ്രചരിക്കപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നുവെന്ന് കേൾക്കുന്നത് തന്നെ രോഷാകുലയാക്കുന്നതായി പറഞ്ഞു.

"നിങ്ങളുടെ ഉടമസ്ഥതയിലുള്ള ആപ്പിൽ ഞങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ സ്വന്തം കുട്ടികളെ സംരക്ഷിക്കാൻ നിങ്ങൾ ഒരു മടിയും കൂടാതെ പ്രവർത്തിക്കുമെങ്കിൽ, ബാക്കിയുള്ളവർക്ക് വേണ്ടിയും അങ്ങനെ ചെയ്യണമെന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നടപടിയെടുക്കേണ്ട സമയം ഇപ്പോഴാണ്," സോറ മസ്കിന് അയച്ച സന്ദേശത്തിൽ കുറിച്ചു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളോട് വിട്ടുവീഴ്ചയില്ലെന്നും കുട്ടികളെ ചൂഷണം ചെയ്യുന്നവരെ നേരിടേണ്ടതിനാണ് മുൻഗണനയെന്നും 'എക്സ്' വ്യക്തമാക്കുന്നുണ്ട്. കുട്ടികളുടെ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് ബിബിസി സോറയുടെ ചിത്രങ്ങൾ കണ്ടെത്തിയത്. ഒരു 'എക്സ്' അക്കൗണ്ടിൽ വിൽപനയ്ക്ക് വച്ചിരുന്ന ആയിരക്കണക്കിന് സമാനമായ ഫോട്ടോകളുടെയും വീഡിയോകളുടെയും കൂട്ടത്തിൽ സോറയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.

Tags:    

Similar News