തൊട്ടടുത്തിരുന്നിട്ട് പോലും എന്നെ അവൾ മൈൻഡ് ചെയ്തില്ല..!!; ഹൃദയം നുറുങ്ങി സാനിയ മിർസയുടെ മുൻ ഭർത്താവ്; ഷുഹൈബ് മാലിക് മൂന്നാമതും വിവാഹമോചിതനാകുന്നു?; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

Update: 2025-10-04 17:13 GMT

ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും നടിയും ഭാര്യയുമായ സന ജാവേദും വേർപിരിയുകയാണെന്നുള്ള റിപ്പോർട്ടുകൾ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെ ഒരു പൊതുപരിപാടിയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തപ്പോൾ കാണിച്ച അകൽച്ചയാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയത്.

ചടങ്ങിൽ തൊട്ടടുത്ത ഇരിപ്പിടങ്ങളിൽ ആയിരുന്നിട്ടും ഇരുവരും പരസ്പരം സംസാരിക്കുകയോ മുഖാമുഖം നോക്കുകയോ ചെയ്തില്ല. ഷുഹൈബ് ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടയിൽ സന എതിർദിശയിലേക്ക് നോക്കിയിരുന്നു. ഈ സംഭവങ്ങളാണ് ഇരുവരും വേർപിരിയുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് ആക്കം കൂട്ടിയത്. എന്നാൽ, ഇത് ദമ്പതികൾക്കിടയിലുള്ള ചെറിയ പ്രശ്നങ്ങളാകാമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇതുവരെ ഷുഹൈബോ സനയോ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവാണ് ഷുഹൈബ് മാലിക്. 2010ൽ വിവാഹിതരായ ഷുഹൈബ്-സാനിയ ദമ്പതികൾക്ക് 2018ൽ ഒരു മകൻ ജനിച്ചു. 2023ലാണ് ഇവർ വേർപിരിഞ്ഞത്. ഷുഹൈബിന്റെ അവിഹിത ബന്ധങ്ങളാണ് ബന്ധം വേർപിരിയാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Tags:    

Similar News