പാക്കിസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് 15 പേര്‍ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

Update: 2025-11-21 12:31 GMT

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് 15 പേര്‍ മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ മാലിക്പൂരിലാണ് അപകടമുണ്ടായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ ഫാക്ടറി കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകട കാരണം വ്യക്തമല്ലെന്ന് ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജ ജഹാംഗീര്‍ അന്‍വര്‍ പറഞ്ഞു.

Similar News