എന്‍ എച്ച് എസ് ജീവനക്കാര്‍ വംശീയ വിവേചനം നേരിടുന്നതായി റിപ്പോര്‍ട്ട്; പുതിയ സര്‍വേയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
എന്‍ എച്ച് എസ് ജീവനക്കാര്‍ വംശീയ വിവേചനം നേരിടുന്നതായി റിപ്പോര്‍ട്ട്
ലണ്ടന്‍: എന്‍ എച്ച് എസ്സിലെ ജീവനക്കാരുടെ കുറവ് പല ജീവനക്കാരെയും, സുഖമില്ലാത്ത സമയത്തുപോലും അധിക സമയം ജോലി ചെയ്യുന്നതിനും, വേതനമില്ലാതെ ജോലി ചെയ്യുന്നതിനുമൊക്കെ നിര്‍ബന്ധിതരാക്കാറുണ്ട്. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും ജീവനക്കാര്‍, പ്രത്യേകിച്ചും നഴ്സുമാര്‍ വംശീയ വിവേചനത്തിനും, അവഹേളനത്തിനും പകയ്ക്കുമൊക്കെ ഇരയാകുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു.
എന്‍ എച്ച് എസ് ജീവനക്കാര്‍ക്കിടയില്‍ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം വെളിപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ എന്‍ എച്ച് എസ്സിലുള്ളതെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 35 ശതമാനത്തോളം പേര്‍ രോഗികളില്‍ നിന്നോ മറ്റ് പൊതുജനങ്ങളില്‍ നിന്നോ ജോലിസമയത്ത് അവഹേളനത്തിനും വംശീയ വിദ്വേഷ്ഗത്തിനും പീഢനത്തിനുമൊക്കെ ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനു പുറമ്‌നെ കഴിഞ്ഞ 12 മാസക്കാലയളവില്‍ 14 ശതമാനം നഴ്സുമാരാണ് രോഗികളില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ ഒക്കെ അവഹേളനങ്ങള്‍ക്കും പീഢനങ്ങള്‍ക്കും പാത്രമായത്. അവരില്‍ 66 ശതമാനം പേരും പറയുന്നത് വിവേചനത്തിനും അവഹേളനത്തിനും കാരണമായത് പ്രധാനമായും തങ്ങളുടെ വംശീയത ആയിരുന്നു എന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 27 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്ന വേതനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയത്. 58 ശതമാനം പേര്‍ പറഞ്ഞത് മിക്കപ്പോഴും അധിക വേതനം ലഭിക്കാതെ അധിക സമയം ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നാണ്. 29 ശതമാനം പേര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മാറാന്‍ ചിന്തിക്കുന്നവരാണ്.