പാക്കിസ്ഥാനില്‍ ഗ്യാസ് പൈപ്പ് ലൈന്‍ കേന്ദ്രത്തിന് നേരെ ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ ഗ്യാസ് പൈപ്പ് ലൈന്‍ കേന്ദ്രത്തിന് നേരെ ആക്രമണം

Update: 2025-10-20 12:30 GMT

പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്യാസ് പൈപ് ലൈന്‍ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും എട്ട് പാക് താലിബാനികളും കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ താലിബാനികള്‍ വെടിയുതിര്‍ത്തതില്‍ അഞ്ച് അര്‍ദ്ധസൈനികര്‍ കൊല്ലപ്പെടുകയും ഒരു ഡസനോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഏജന്‍സി റിപ്പോര്‍ട് ചെയ്തു.

ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലെ കോട് ലാലുവിനടുത്ത് സുയി നോര്‍ത്തേണ്‍ ഗ്യാസ് പൈപ്പ്ലൈന്‍ (എസ്എന്‍ജിപിഎല്‍) കമ്പനി സുരക്ഷാ സേനാ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. നിരോധിത തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) അംഗമായ തീവ്രവാദികളില്‍ എട്ട് പേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

Tags:    

Similar News