ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്താന്‍; വിലക്ക് ജനുവരി 24 വരെ; ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍ വിലക്ക്

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്താന്‍

Update: 2025-12-18 03:28 GMT

ഇസ്ലാമാബാദ്: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമ പാത വിലക്ക് നീട്ടി പാക്കിസ്താന്‍. പാക്കിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് വിലക്ക് നീട്ടിയത്. ജനുവരി 24 വരെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയത്. ഇന്ത്യയുടെ യാത്ര സൈനിക വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമാകും. ഇന്ത്യന്‍ എയര്‍ ലൈസന്‍സുകള്‍ മാത്രമല്ല ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാകിസ്താന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍ വിലക്ക് ഉണ്ട്. ഇന്ത്യന്‍ എയര്‍ലൈനുകളുടെ മറ്റുള്ള രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.

ഇന്ത്യയും പാക് വിമാനങ്ങള്‍ക്ക് സമാന രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത്. പാകിസ്താന്‍ ആയിരുന്നു ആദ്യം വ്യോമാതിര്‍ത്തി അടച്ചത്. ഏപ്രില്‍ 24ന് അടച്ച വ്യോമാതിര്‍ത്തി വിലക്ക് ഒരു മാസത്തേക്ക് ആണ് ഉണ്ടായിരുന്നത്. ഏപ്രില്‍ 30ന് ഇന്ത്യയും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും പ്രതിമാസ അടിസ്ഥാനത്തില്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ നീട്ടുകയായിരുന്നു.

Tags:    

Similar News