മധ്യ മ്യാന്‍മറില്‍ വ്യോമാക്രണം; സ്‌കൂളിനു മുകളില്‍ ബോംബ് വീണ് വിദ്യാര്‍ഥികളടക്കം 22 പേര്‍ മരിച്ചു
സ്‌കൂളിനു മുകളില്‍ ബോംബ് വീണ് വിദ്യാര്‍ഥികളടക്കം 22 പേര്‍ മരിച്ചു
നയ്പിഡാവ്: മ്യാന്‍മറില്‍ സ്‌കൂളിനുനേര്‍ക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 20ലധികംപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചതിലധികവും സ്‌കൂള്‍ കുട്ടികളെന്നാണ് വിവരം. മ്യാന്‍മറിലെ തബായിന്‍ ടൗണ്‍ഷിപ്പ് പ്രദേശത്ത് രാവിലെയാണ് ആക്രമണം ഉണ്ടായത്. നിരവധി വിദ്യാര്‍ഥികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.മിലിറ്ററി ഗവണ്‍മെന്റോ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളോ വ്യോമാക്രമണത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഒരു ഫൈറ്റര്‍ ജെറ്റ് സ്‌കൂളിനു നേര്‍ക്ക് ബോംബിടുകയായിരുന്നുവെന്ന് ആര്‍മി ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വൈറ്റ് ഡെപെയിന്‍ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് അംഗം പറഞ്ഞു. 20 വിദ്യാര്‍ഥികളും 2 അധ്യാപകരുമാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
2021ല്‍ ഓങ് സാന്‍ സൂചിയില്‍ നിന്ന് ഭരണം പിടിച്ചെടുത്തു മുതല്‍ രാജ്യത്തു നിലനില്‍ക്കുന്ന സായുധ പോരാട്ടത്തെ നേരിടാന്‍ ആക്രമണങ്ങള്‍ നടത്തി വരുന്നുണ്ട്. 6600 ലധികം പൗരന്‍മാരാണ് ഇത്തരം ആക്രമണങ്ങളില്‍ രാജ്യത്താകെ ഇതുവരെ കൊല്ലപ്പെട്ടത്.