സിഡ്‌നി ബീച്ചില്‍ സ്രാവിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരന്‍ മരിച്ചു; രണ്ട് ദിവസത്തിനിടെ ഉണ്ടായത് നാല് ആക്രമണങ്ങള്‍; ബീച്ചുകള്‍ അടച്ചിട്ടു

സിഡ്‌നി ബീച്ചില്‍ സ്രാവിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരന്‍ മരിച്ചു

Update: 2026-01-24 12:25 GMT

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ സിഡ്‌നി ഹാര്‍ബറില്‍ സ്രാവിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരന്‍ മരിച്ചു. നിക്കോ ആന്റിക്ക് എന്ന 12 വയസുകാരനാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് നിക്കോ മരിച്ചത്.

ഞായറാഴ്ച സിഡ്‌നി ഹാര്‍ബറില്‍ വച്ച് പാറകളില്‍ നിന്ന് ചാടുന്നതിനിടെയാണ് നിക്കോയെ സ്രാവ് ആക്രമിച്ചത്. രണ്ട് കാലുകള്‍ക്കും പരിക്കേറ്റ കുട്ടിയെ കുടെയുണ്ടായിരുന്ന സുഹൃത്തുകള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. രണ്ട് ദിവസത്തിനിടെയുണ്ടായ നാല് ആക്രമണങ്ങളെ തുടര്‍ന്ന് ബീച്ചുകള്‍ അടച്ചിട്ടു.

Tags:    

Similar News