യുവാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പായി ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല; നുണ എന്നു പറഞ്ഞ് ട്രാന്‍സ്‌യുവതിയെ പാര്‍ട്ടിക്കിടെ കുത്തി കൗമാരസംഘം

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് പാര്‍ട്ടിക്കിടെ കുത്തേറ്റു

Update: 2025-01-16 02:31 GMT

ലണ്ടന്‍: യുവാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പായി തന്റെ ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്താതിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആയ 18 കാരിയെ ഒന്‍പത് തവണ കുത്തിയതായി കോടതി വിചാരണയ്ക്കിടെ ബോധിപ്പിക്കപ്പെട്ടു. മോഡലാകാന്‍ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്ന യുവതിയെ ഒരു റോളര്‍ ഡിസ്‌കോ പാര്‍ട്ടിയിലേക്ക് കൊണ്ടു വരികയായിരുന്നു. അവിടെ വെച്ചായിരുന്നു, നുണ പറഞ്ഞു എന്നാക്രോശിച്ചുകൊണ്ട് അഞ്ച് കൗമാരക്കാര്‍ അടങ്ങിയ സംഘം ഇവരെ മര്‍ദ്ധിക്കുകയും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്തത്.

ആക്രമണത്തിന്റെ ഏകദേശം 45 സെക്കന്റോളം നീണ്ടു നില്‍ക്കുന്ന ദൃശ്യങ്ങള്‍ സ്നാപ് ചാറ്റില്‍ വന്നിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയെ ഇടിച്ച് നിലത്ത് ഇടുകയും വീണുകിടക്കുന്ന ഇരയെ 19 കാരിയായ മറ്റൊരു യുവതി കുത്തുന്നതുമാണ് ദൃശ്യത്തിലുള്ളത്. നിസ്സഹായയായികിടക്കുന്ന ഇരയെ നോക്കി,കുത്തിയ ബെറ്റ്‌സ് റാംസെ എന്ന യുവതി ക്രൂരമായി ചിരിക്കുന്നറ്റും വീഡിയോയില്‍ കാണാം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 ന് ആയിരുന്നു സംഭവം നടന്നത്.

റാംസെയുടെ കൂടെയുണ്ടായിരുന്ന മറ്റു കൗമാരക്കാര്‍ ഇരയെ മര്‍ദ്ധിക്കാന്‍ കൂടുന്നുണ്ട്. റോളര്‍ സ്‌കേറ്ററുകള്‍ കൊണ്ടും ബൂട്ടുകള്‍ കൊണ്ടുമൊക്കെയാണ് മര്‍ദ്ധിക്കുന്നത്. പുറത്തു നിന്നുള്ള ചിലര്‍ ഇടപെട്ടതുകൊണ്ടു മാത്രമാണ് ഇരയ്ക്ക് ജീവന്‍ തിരികെ ലഭിച്ചത്. ആക്രമണത്തിന് ശേഷം വീഡിയോ പങ്കുവച്ചുകൊണ്ട് റാംസേ തന്നെ, ഒരു വലിയ കാര്യം ചെയ്തു എന്ന രീതിയില്‍ സ്നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ മറ്റ് സംഘാംഗങ്ങള്‍ക്കൊപ്പം വിചാരണ നേരിടുകയാണ്.

Tags:    

Similar News