തന്റെ ഫോണ്‍ മോഷണം പോയതായി പോലീസിന് വ്യാജപരാതി; പത്ത് വര്‍ഷം മുന്‍പ് പറഞ്ഞ നുണ ബ്രിട്ടീഷ് മന്ത്രിയുടെ പണി തെറിപ്പിച്ചേക്കും

പത്ത് വര്‍ഷം മുന്‍പ് പറഞ്ഞ നുണ ബ്രിട്ടീഷ് മന്ത്രിയുടെ പണി തെറിപ്പിച്ചേക്കും

Update: 2024-11-29 05:43 GMT

ലണ്ടന്‍: നുണ പറയുക എന്നത് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്ക് ഒരു പുത്തരിയായ കാര്യമല്ല. അതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച് പോകുന്നവരും കുറവാണ്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ചെറിയ നുണ പറഞ്ഞതിന്റെ പേരിലും മന്ത്രിസ്ഥാനം പോലും നഷ്ടപ്പെട്ടേക്കാം. ബ്രിട്ടനിലെ ഒരു മന്ത്രിയുടെ പണി നുണ പറഞ്ഞതിന്റെ പേരില്‍ തെറിക്കുന്ന അവസ്ഥയിലാണ്.

പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം നേരിടുകയാണെന്ന് ബ്രിട്ടനിലെ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ലൂസി ഹെയ്ഗ് രാജിവയ്ക്കണമെന്ന ആവശ്യം ഉയരുകയാണ്. മുന്‍ സ്പെഷ്യല്‍ കോണ്‍സ്റ്റബിളൂം ഷാഡോ പോലീസ് മന്ത്രിയുമായിരുന്ന ഇവര്‍ നേരത്തെ തന്റെ ഫോണ്‍ മോഷണം പോയതായി പോലീസിന് വ്യാജപരാതി നല്‍കി എന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന്, ഇവര്‍ക്ക് ഇത്രയും വലിയ പദവി നല്‍കാന്‍ എന്താണ് കാരണമെന്നാണ് പലരും പ്രധാനമന്ത്രിയോട് ചോദിക്കുന്നത്.

ലൂസി ഹെയ്ഗിന്റെ അന്നത്തെ തൊഴില്‍ ദാതാവായ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖന്‍ അവൈവ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇത് വ്യാജ പരാതിയാണെന്ന് തെളിഞ്ഞിരുന്നു. വ്യാജ പരാതി നല്‍കിയ കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം 2020 ല്‍ ഷാഡോ മന്ത്രിസഭയില്‍ നിയമിച്ച അവസരത്തില്‍ ഇവര്‍ പൂര്‍ണ്ണമായും സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ സംഭവം നടക്കുമ്പോള്‍ 37 കാരിയായ ഹെയ്ഗ് ഒരു പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി ആയിരുന്നു. അതേസമയം അവൈവയില്‍ ഒരു പബ്ലിക് പോളിസി മാനേജര്‍ ആയി ജോലിയും ചെയ്തിരുന്നു. പിന്നീട് അവര്‍ക്ക് ജോലി നഷ്ടപ്പെടുകയായിരുന്നു.

Tags:    

Similar News