സുമാത്രയിൽ ശക്തമായ മഴയും മിന്നൽ പ്രളയവും; 16 പേർ മരിച്ചു; ജനങ്ങളെ ഒഴിപ്പിക്കുന്നു; ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിൽ; അതീവ ജാഗ്രത!
കെരിൻസി: സുമാത്ര ദ്വീപിലെ ശക്തമായ മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. മിന്നൽ പ്രളയത്തിൽ പർവ്വതമേഖലകളിൽ നിന്ന് താഴ്വാരങ്ങളിലേക്ക് ഇരച്ചെത്തിയ ചെളിയിലും പാറകൾക്കിടയിലും പെട്ട് ആറ് പേരെയാണ് നിലവിൽ കാണാതായിട്ടുള്ളതെന്നാണ് അധികൃതർ പറഞ്ഞു. പേമാരിക്ക് പിന്നാലെ നദികൾ കുതിച്ചൊഴുകിയതിന് പിന്നാലെ വൻമരങ്ങൾ അടക്കമുള്ളവയാണ് കടപുഴകി വീണത്. സുമാത്രയുടെ വടക്കൻ മേഖലയിലുള്ള മലയോര മേഖല പേമാരിയിൽ പൂർണമായി തകർന്ന് അടിഞ്ഞ നിലയിലാണ് ഉള്ളത്.
പേമാരിയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണൊലിപ്പിൽ സുമാത്രയുടെ മലയോര മേഖലയിലെ കൃഷിയിടങ്ങളും പൂർണമായി തകർന്ന നിലയിലാണ്. നിരവധി വീടുകളാണ് ഇവിടെ ഒലിച്ച് പോയത്. പോലീസും സേനയും ചേർന്നുള്ള സംയുക്ത രക്ഷാ പ്രവർത്തനമാണ് മേഖലയിൽ പുരോഗമിക്കുന്നത്. എക്സവേറ്ററുകളും കാർഷിക ഉപകരണങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിലാണ് നിലവിൽ പുരോഗമിക്കുന്നത്. മേഖലയിലെ ഒരു റിസോർട്ടിൽ ഉണ്ടായിരുന്ന ആളുകളെയാണ് കാണാതായിട്ടുള്ളത്. ഞായറാഴ്ച രാത്രിയോടെ ഉണ്ടായ മണ്ണിടിച്ചിലിൽ ആറ് മൃതദേഹമാണ് ഇതിനോടകം കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.