ട്രേഡ് യൂണിയനുകള്‍ പരമ്പരാഗത രീതിയില്‍ നിന്ന് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; 'ഭാരതബന്ദ്' പരാജയപ്പെട്ടത് കണ്ണു തുറന്നു കാണണം

ട്രേഡ് യൂണിയനുകള്‍ പരമ്പരാഗത രീതിയില്‍ നിന്ന് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Update: 2026-03-05 13:43 GMT

കമല്‍മാഡി ഷെട്ടി

ന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ തൊഴിലാളി യൂണിയനുകളും ചേര്‍ന്ന് ആഹ്വാനം ചെയ്ത ഫെബ്രുവരി 12, 2026 ലെ 'ഭാരതബന്ദ്' ഉദ്ദേശിച്ച ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടതായി വിലയിരുത്തപ്പെടുന്നു.

യൂണിയന്‍ നേതാക്കള്‍ അവകാശപ്പെട്ടതിന് വിപരീതമായി കേരളമൊഴികെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കാര്യമായ ചലനം സൃഷ്ടിക്കാന്‍ ഈ ബന്ദിന് കഴിഞ്ഞിട്ടില്ല. യൂണിയനുകള്‍ക്ക് വളരെ സ്വാധീനമുള്ള ചിലയിടങ്ങളില്‍ ഒഴികെ മറ്റെല്ലാ സ്ഥലത്തും ഒരു സാധാരണ ദിവസം പോലെ ഫെബ്രുവരി 12 ഉം കടന്നുപോയി. ഇത്തരം സമരമുറയോടുള്ള ജനങ്ങളുടെ നിസ്സഹകരണം തൊഴിലാളി യൂണിയനു കളുടെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.

ഇന്ത്യയില്‍ 85-90 % തൊഴിലാളികളും ഇപ്പോഴും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പുതിയ തൊഴില്‍ സര്‍വ്വേകള്‍ അനുസരിച്ച് ഭൂരിഭാഗം തൊഴിലാളികളും സ്വയം തൊഴില്‍ ചെയ്യുന്നവരാണ്. ചെറുകിട സംരംഭകര്‍, കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഗിഗ് എംപ്ലോയീസ് എന്നിവരാണ് ഇന്ത്യയില്‍ വളരെവേഗം വളരുന്ന തൊഴില്‍ സമൂഹം.

അത്തൊരമൊരു വ്യവസ്ഥയില്‍ വലിയ ഫാക്ടറികളെ ചുറ്റിപ്പറ്റി ദീര്‍ഘകാല കൂട്ടായ വിലപേശലിന്റെ അടിസ്ഥാനത്തില്‍ വളര്‍ന്നുവന്ന പരമ്പരാഗത തൊഴിലാളി യൂണിയനുകള്‍ക്ക് നിരവധി പരിമിതികളുണ്ട്. തൊഴിലാളികള്‍ ഭൂരിഭാഗവും ഡെലിവറി പാര്‍ട്ട്ണേര്‍സും (ഫ്രീലാന്‍സേസും, ചെറുകിട സംരംഭകരും ആവുമ്പോള്‍ ഇതുപോലെ സംഘടിതമായ ഒരു സമരത്തിന് സൃഷ്ടിക്കാനാവുന്ന സാമ്പത്തിക ആഘാതം പരമ്പരാഗതമായ സ്ഥിതി വെച്ചുനോക്കുമ്പോള്‍ താരതമ്യേന കുറവാണ്.

കേരളത്തില്‍ എന്നത്തെയും പോലെ ഭാരതബന്ദ് പൂര്‍ണ്ണമായിരുന്നു. എന്നിരുന്നാലും പൊതുജനങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളും നിര്‍ബന്ധിത മായി നടപ്പാക്കുന്നതിന്റെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. വിശാലമായ തൊഴിലാളി ഐക്യത്തിന് പകരം, സമര നേതാക്കള്‍ ചില ഉപരോധങ്ങളും പ്രതീകാത്മകമായ തടസ്സങ്ങളേയും ആശ്രയിച്ചാണ് സമരം നടത്തിയത്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം പണിമുടക്കുകള്‍ അസൗകര്യവും സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാക്കുന്നത്. ഒരുകാലത്ത് ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കാന്‍ നടത്തിയിരുന്ന ഇത്തരം ബന്ദുകള്‍ ഇപ്പോള്‍ ദൈനംദിന ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന തടസ്സമായി ജനം കരുതുന്നു.

യൂണിയനുകളും പൊതുജനങ്ങളും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കു ന്നതിന് നിരവധി ഘടകങ്ങള്‍ ഉണ്ട്. യൂണിയനുകളുടെ തന്ത്രങ്ങളേക്കാള്‍ വളരെ വേഗത്തില്‍ തൊഴില്‍ ഘടനകള്‍ വികസിച്ചു. അസംഘടിത തൊഴിലാളികളും, ഗിഗ് വര്‍ക്കേഴ്സും പരമ്പരാഗത സംഘടന ചട്ടകൂടുകളിലേക്ക് എളുപ്പത്തില്‍ പൊരുത്തപ്പെടുന്നില്ല. യൂണിയന്‍ നേതൃത്വം പലപ്പോഴും പാരമ്പര്യ മേഖലകളിലും പൊതു സംരംഭങ്ങളിലും കേന്ദ്രികരിച്ചിരിക്കുന്നു. സാമ്പത്തികമായി ലാഭകരമോ, ഭരണപരമായി വിശ്വസനീയമോ ആയ ബദലുകള്‍ മൂന്നോട്ട് വെക്കാതെ പരിഷ്‌കാരങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്നതിന് യൂണിയനുകള്‍ പലപ്പോഴും ശ്രദ്ധ കേന്ദ്രികരിക്കുന്നത്. സൃഷ്ടിപരമായ ഇടപെടലിനു പകരം മാറ്റത്തിനെതിരെ വെറുതെ ഒരു പ്രതിരോധം സൃഷ്ടിക്കാനുള്ള യൂണിയന്റെ ശ്രമം പലപ്പോഴും പാഴായിപോവുന്ന കാഴ്ച്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത.് യൂണിയനുകള്‍ക്കിടയിലുള്ള വിഘടനം മറ്റൊരു ദുര്‍ബലതയാണ്. ആധുനിക തൊഴിലിന്റെ അനിശ്ചിതത്വം തൊഴിലാളികളെ ദീര്‍ഘകാല പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നു.

ആഗോള വ്യാപാര അന്തരീക്ഷം സംഘര്‍ഷഭരിതമായതും കൂടുതല്‍ സ്വദേശവാദങ്ങള്‍ ഉയരുന്നതും ആയ സാഹചര്യത്തില്‍ പോലും ഇന്ത്യക്ക് നിരവധി സ്വതന്ത്ര വ്യാപാര കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

മാത്രമല്ല കൂടുതല്‍ വിശ്വസനീയമായ ഒരു നിര്‍മ്മാണ സേവന പങ്കാളിയായി സ്വയം നിലകൊള്ളാനും കഴിഞ്ഞു. അതിര്‍ത്തി കടന്നുള്ള വ്യാപാരവാണിജ ബന്ധങ്ങള്‍ അനിശ്ചതമായി നിലകൊള്ളുന്ന സാഹചര്യത്തില്‍, പുതിയ വ്യാപാരപങ്കാളിത്തങ്ങള്‍ നേടാനുള്ള ഇന്ത്യയുടെ കഴിവ് അവസരവാദത്തേയും രാജ്യത്തിന്റെ ഉത്തരവാദിത്വ ത്തേയും പ്രതിനിധീകരിക്കുന്നു. മൂന്ന് പതിറ്റാണ്ട് മുന്‍പ് ചൈന ഇതുപോലെ ഒരു അവസരം മുതലെടുത്താണ് ലോകത്തിന്റെ 'ഫാക്ടറി' യായി തീര്‍ന്നത്.

ഇതൊന്നും തൊഴിലാളികളുടെ കൂട്ടായ്മയുടെ ആവശ്യകത കുറക്കുന്നില്ല.

ഇന്ത്യ Make in India പോലുള്ള സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുകയും, ആഗോള വ്യാപാര ശൃംഖലയുമായി കൂടുതല്‍ സംയോജിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലാളിക്ഷേമം, കഴിവുകള്‍, ഉല്‍പ്പാദനക്ഷമത, സാമൂഹിക സുരക്ഷ എന്നിവ കൂടുതല്‍ കേന്ദ്രബിന്ദുവാകുന്നു. എന്നാല്‍ ആധുനിക സമ്പദ് വ്യവസ്ഥ പ്രവര്‍ത്തനം നിര്‍ത്താനുള്ള ശേഷിയേക്കാളും ഉത്തരവാദിത്വത്തോടെ പരിഷ്‌കാരങ്ങള്‍ രൂപപെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അടച്ചുപൂട്ടലുകള്‍ ആവശ്യ പ്പെടുന്നതിനു പകരമായി ട്രേഡ് യൂണിയനുകള്‍ നൈപുണ്യവികസനം, ആനുകൂല്ല്യങ്ങളുടെ പോര്‍ട്ടബിലിറ്റി, ജോലി സുരക്ഷ, തര്‍ക്ക പരിഹാരം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കണം .

അഖിലേന്ത്യതലത്തില്‍ മങ്ങിപ്പോയ ഭാരത് ബന്ദ്, Trade Union കളുടെ സ്ഥാപനപരമായ തകര്‍ച്ചയെ മാത്രമല്ല ഒരു വഴിത്തിരിവിനെയും സൂചിപ്പിക്കുന്നു. പൗരന്‍മാര്‍ക്ക് അവരുടെ ഉപജീവന മാര്‍ഗ്ഗം പിന്‍തുടരാന്‍ പ്രാപ്തമാക്കുക എന്ന ഭരണഘടന വാഗ്ദാനത്തിന് അനുസൃതമായി ഉയര്‍ന്നു വരുന്ന ഭാരതം ആഗോള അവസരങ്ങളെ ശാശ്വത അഭിവൃദ്ധിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, ട്രേഡ് യൂണിയനുകളും അവരുടെ പരമ്പരാഗത ശൈലിയില്‍ നിന്ന് മാറിചിന്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

( കമല്‍മാഡി ഷെട്ടി, ഹരിയാന റിഷിഹുഡ് യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസറാണ് ലേഖകന്‍)

Tags:    

Similar News