ഒരാള്‍ ബസില്‍ ബൗണ്ടറി ലംഘിച്ചാല്‍ നിയമപരമായി പരാതിപ്പെടാതെ ഇന്‍സ്റ്റാ റീച്ച് കൂട്ടിയാല്‍ ഉണ്ടായ ദാരുണ പ്രത്യാഘാതമാണ് കണ്ടത്; ഡേറ്റ പ്രൈവസി എന്താണ് എന്നും ഡേറ്റ ദുരുപയോഗം എന്ത് എന്നും അറിയാത്ത വര്‍ ഒരുപാട് പേര് ഈ നാട്ടിലുണ്ട്; അനുവാദം ഇല്ലാതെ വീഡിയോ എടുത്ത് കാശ് ഉണ്ടാക്കുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതും തെറ്റാണ്; ജെ എസ് അടൂര്‍ എഴുതുന്നു
ഒരാള്‍ ബസില്‍ ബൗണ്ടറി ലംഘിച്ചാല്‍ നിയമപരമായി പരാതിപ്പെടാതെ ഇന്‍സ്റ്റാ റീച്ച് കൂട്ടിയാല്‍ ഉണ്ടായ ദാരുണ പ്രത്യേഘാതമാണ് കണ്ടത്;
തിരുവനന്തപുരം: ബസില്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയര്‍ത്തിയ വീഡിയ സോഷ്യല്‍ മീഡിയിയല്‍ വൈറലായതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഏറെ ചര്‍ച്ചാ വിഷയമാകുകയാണ്. കോഴിക്കോട് സ്വദേശിയായ ദീപക് എന്നയാളാണ് ജീവനൊടുക്കിയത്. സംഭവത്തിന്റെ അലയൊലികള്‍ വീണ്ടും ഉയരുകയും ചെയ്യുന്നു. ഡിജിറ്റല്‍ യുഗത്തിലെ വ്‌ലോഗിങ് അപായങ്ങളെ കുറിച്ച് തുറന്നെഴുതുകയാണ് ജെ എസ് അടൂര്‍.
പലപ്പോഴും മൊബൈല്‍ ഫോണ്‍ കൈയില്‍ ഉണ്ടെങ്കില്‍ ആരുടെയും അനുവാദം ഇല്ലാതെ അവരുടെ ഫോട്ടോയൊ വീഡിയയൊ എടുക്കുന്നതും അത് അവരുടെ അനുവാദം ഇല്ലാതെ റീച്ച് കൂട്ടാന്‍ ഇടുന്നതും തെറ്റാണ് എന്നും പലര്‍ക്കും അറിയില്ലെന്നാണ് ജെഎസ് അടൂര്‍ ചൂണ്ടിക്കാട്ടുന്നത്. അത് സാമാന്യ മര്യാദയില്ലാത്ത നിയമവിരുദ്ധമാണ് എന്ന് പലര്‍ക്കും അറിയില്ല. ഡേറ്റ പ്രൈവസി എന്താണ് എന്നും ഡേറ്റ ദുരുപയോഗം എന്ത് എന്നും അറിയാത്ത വര്‍ ഒരുപാട് പേര് ഈ നാട്ടിലുണ്ട്. അനുവാദം ഇല്ലാതെ വീഡിയോ എടുത്ത് കാശ് ഉണ്ടാക്കുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതും തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ജെ എസ് അടൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഡിജിറ്റല്‍ യുഗത്തിലെ വ്‌ലോഗിങ് അപായങ്ങള്‍
കഴിഞ്ഞ വര്‍ഷം കണ്ട ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഡിജിറ്റല്‍ കാലത്ത് സ്മാര്‍ട്ട് ഫോണ്‍ വച്ചുള്ള വ്‌ലോഗിങ് കണ്ടന്റെ എങ്ങനെയാണ് അപകടകര മാകുന്നതാണ് പ്ലോട്ട്. പലപ്പോഴും ഫോണ്‍ വച്ചുള്ള കണ്ടന്റെ ഓട്ടമത്സരം ADHD ( Attention Disorder Hyperactivity Disorder) അവസ്ഥയിലാണ് പലരെയും എത്തിക്കുന്നത്. റീച്ച് കൂട്ടി ഫോളോവേഴ്‌സിനെ കൂട്ടി' influencers ആകാന്‍ എന്തും ചെയ്യുന്നവര്‍ സോഷ്യല്‍ / പബ്ലിക്ക് നൂയിസെന്‍സ് ആകുന്ന കാലം. ഇതൊക്കെ ഓര്‍ക്കാന്‍ കാരണം ഇന്നലെ ബസില്‍ വച്ച് ഒരാള്‍ വീഡിയോ എടുത്തു വൈറല്‍ ആയപ്പോള്‍ അതിന്റെ ഇര ആത്മഹത്യ ചെയ്തു. ഒരാള്‍ ബസില്‍ ബൗണ്ടറി ലംഘിച്ചാല്‍ നിയമപരമായി പരാതിപ്പെടാതെ ഇന്‍സ്റ്റ റീച്ച് കൂട്ടിയാല്‍ ഉണ്ടായ ദാരുണ പ്രത്യേഘാതമാണ് കണ്ടത്.
പലപ്പോഴും മൊബൈല്‍ ഫോണ്‍ കൈയില്‍ ഉണ്ടെങ്കില്‍ ആരുടെയും അനുവാദം ഇല്ലാതെ അവരുടെ ഫോട്ടോയൊ വീഡിയയൊ എടുക്കുന്നതും അത് അവരുടെ അനുവാദം ഇല്ലാതെ റീച്ച് കൂട്ടാന്‍ ഇടുന്നതും തെറ്റാണ് എന്നും. അത് സാമാന്യ മര്യാദയില്ലാത്ത നിയമവിരുദ്ധമാണ് എന്ന് പലര്‍ക്കും അറിയില്ല. ഡേറ്റ പ്രൈവസി എന്താണ് എന്നും ഡേറ്റ ദുരുപയോഗം എന്ത് എന്നും അറിയാത്ത വര്‍ ഒരുപാട് പേര് ഈ നാട്ടിലുണ്ട്. അനുവാദം ഇല്ലാതെ വീഡിയോ എടുത്ത് കാശ് ഉണ്ടാക്കുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതും തെറ്റാണ്. ദൃശ്യം എന്ന സിനിമയുടെ ഇതിവൃത്തം ഫോണ്‍ ഉപയോഗിച്ച് എങ്ങനെ ഒരാളെ ബ്ലാക്ക് മെയില്‍ ചെയുന്നതിന്റെ പ്രത്യാഘതങ്ങളാണ്. ഇന്ന് ആഡുകള്‍ കൂടുതല്‍ ടാര്‍ഗറ്റഡ് ആയി പ്രചരിപ്പിക്കുന്നത് റീല്‍സ്, സോഷ്യല്‍ മീഡിയ വഴിയാണ്. അങ്ങനെയാണ് കണ്ടന്റെ ക്രിയേട്ടേഴ്‌സ് എന്ന. പുതിയ ഡിജിറ്റല്‍ പ്രൊഫൈലുകള്‍ ഉണ്ടാകുന്നത്.
ഇതില്‍ ടൈം ലൈനില്‍ കൂടുതല്‍ ദൃശ്യമാകുന്നത് കാക്ക തൊള്ളയിരം ഓണ്‍ലൈന്‍ നൂസ് / വ്യൂസ് / ഇന്റര്‍വ്യൂ കാരണ്. റീല്‍ റീച് കൂട്ടി ഫോളോവേഴ്‌സിനെയും സബ്‌സ്‌ക്രൈബേഴ്‌സിനെ സംഘടിപ്പിച്ചു ടാര്‍ഗറ്റഡ് ആഡ് വരുമാനത്തിന്റെ ഒരു ഭാഗം നോക്കി ചെയ്യുന്ന ഡിജിറ്റല്‍ വണ്‍മാന്‍ സ്വയം തൊഴില്‍ സംരഭങ്ങളാണ്. റീച് അനുസരിച്ചു മാസം പതിനായിരം മുതല്‍ ഇരുപത് ലക്ഷം വരെയുണ്ടാക്കുന്ന ഓണ്‍ലൈന്‍ സംരംഭങ്ങള്‍. ഇതില്‍ സാമാന്യം ക്രെഡിബിലിറ്റി ഏതാണ്ട് 1% ത്തോളം പേര്‍ക്കാണ്. അവര്‍ മാത്രമാണ് മീഡിയ എന്റെര്‍പ്രൈസായി എതാണ്ട് പത്തുമുതല്‍ നാല്‍പതു വരെ ആളുകള്‍ക്ക് തൊഴില്‍ നല്‍കി നന്നായി കണ്ടന്റ് ചെയ്യുന്നത്.
അവര്‍ സാധാരണ ടി വി ചാനല്‍ മോഡലില്‍ കാറ്റിനു ഒത്തു തൂറ്റി നല്ല റീച്ചു കൂട്ടാന്‍ ശ്രമിക്കുമെങ്കിലും മുഖ്യധാര മാധ്യമങ്ങള്‍ മുക്കുന്നത് പൊക്കി ന്യൂസ് / വ്യൂസ് ചെയ്യുന്നത് കൊണ്ടു ഈ ഒരു ശതമാനത്തിന് റീച്ചും മാസം പത്തു ലക്ഷം തൊട്ട് മുപ്പതു ലക്ഷമൊ വരുമാനമുണ്ട് വാര്‍ഷിക ടെന്‍ ഓവര്‍ അഞ്ചു കോടിയോ അതില്‍ അധികമൊ ഉള്ള ഓണ്‍ലൈന്‍ മീഡിയ ഉണ്ട്. ചിലവ് എല്ലാം കഴിഞ്ഞു നികുതിക്ക് ശേഷം ശരാശരി വര്‍ഷം അമ്പത് ലക്ഷം തൊട്ട് ഒരു കോടി വരെ വരുമാനമുള്ള രണ്ടോ മൂന്നോ പേര് കാണും പക്ഷെ ഈ കണ്ടന്റെ ക്രിയേഷ്‌നില്‍ കൂടെ കാശ് ഉണ്ടാക്കാന്‍ ഉറങ്ങിയ സോഷ്യല്‍ മീഡിയ നൂയിസെന്‍സ് കൂടി വരുന്നു.
അതില്‍ ഏറ്റവും മുന്നില്‍ ഇക്കിളി ഇരപിടിയന്‍ റീലുകളാണ്. അല്‍പ്പ വസ്ത്ര ധാരികളായി പഴയ ചട്ടക്കാരന്‍ പറയുന്നത് പോലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി റീച്ച് കൂട്ടി കാശ് അടിക്കാന്‍ നോക്കുന്നവര്‍.എന്തായാലും ചട്ടക്കാരന്‍ പ്രോമോഷണല്‍ റീല്‍സ് ഇപ്പോള്‍ കാണുന്നില്ല എന്ന ആശ്വാസമുണ്ട്. പിന്നെ വേറെ ജോലി ഒന്നും കിട്ടാത്ത വചെറുകിട കച്ചോടം നടത്തുന്ന ഫുഡ് വ്‌ലോഗേഴ്‌സ് എന്ന കുറെ പേര് . ഏതെങ്കിലും റെസ്റ്റോറന്റില്‍ പോയി കാശ് വാങ്ങി ഹായ് ഗയ്‌സ് എന്നു പറഞ്ഞു ഉഗ്രന്‍ ബിരിയാണി എന്നൊക്കെ കേട്ട് അവിടെ ചെല്ലുമ്പോള്‍ വായില്‍ വയ്ക്കാന്‍ കൊള്ളാത്ത ബിരിയാണി കിട്ടിയാല്‍ അതിശയിക്കേണ്ട.
ട്രാവല്‍ വ്‌ലോഗിങ്ങില്‍ ഗുഡ്, ബാഡ് ആന്‍ഡ് അഗ്ലി ഉണ്ട്. അത് പൊതുവെ ഞാന്‍ ശ്രദ്ധിക്കാറില്ല. കാരണംലോകത്തു ഭൂരിപക്ഷം രാജ്യങ്ങളിലും നിരന്തരം യാത്ര ചെയ്തു / ചെയ്യുന്ന എനിക്ക് പല ട്രാവല്‍ ബ്ലോഗും കൂടുതല്‍ഉപരിപ്ലവും കാഴ്ചകള്‍ കാണിച്ചു കാഴ്ചപ്പാടുകള്‍ കുറഞ്ഞ കണ്ടന്റെ എന്ന് തോന്നിയിട്ടുണ്ട്. വളരെ വിരളമായി ഗവേഷണം ചെയ്തു ട്രാവല്‍ വ്‌ലോഗ് കണ്ടിട്ടുള്ളു. അതില്‍ കൂടുതല്‍ ഇഗ്‌ളീഷ് കണ്ടന്റാണ്.
ഇതിനു ഒക്കെ പുറമെ ഒരു പണിയും ഇല്ലാത്ത അല്ലെങ്കില്‍ സപ്പ്‌ളിമെന്ററി വരുമാനത്തിനു വേണ്ടി പലതരം കന്റ്‌ന്റെ ഉണ്ടാക്കുന്നവരുണ്ട്.
അതില്‍ വളരെ സ്മാര്‍ട്ടായി വീഡിയോ എഡിറ്റ് ചെയ്തു പോപ്പുലറാകുന്ന ഇന്‍സ്റ്റാ ജെന്‍സിമുതല്‍ വെറും കൂതറ കണ്ടന്റെ ഇറക്കുന്നവരെയും എന്തും ഏതും മസാല ചേര്‍ത്ത് വൈറലാക്കുന്നവരുണ്ട്.
ഇതില്‍ ഒരു വലിയ വിഭാഗം സോഷ്യല്‍ മീഡിയ നൂയ്‌സെന്‍സാണ്. അത് പലപ്പോഴും ഗുണത്തെക്കാള്‍ അധികം ദോഷം ചെയ്യും വ്‌ലോഗിങ്ങില്‍ അടിസ്ഥാന എത്തിക്‌സും മര്യാദയും ഇല്ലാതെ ആളുകളുടെ അനുവാദം ഇല്ലാതെ ദൃശ്യങ്ങള്‍ എടുത്തു അത് മോനിറ്റൈസ് ചെയ്യുന്നത് വലിയ തെറ്റാണ് എന്ന് പലരും തിരിച്ചറിയുന്നില്ല.
