അധികാരം ഉറപ്പിച്ച ഡല്‍ഹിയില്‍ ബി.ജെ.പി മുഖ്യമന്ത്രി ആരാകും? വീരേന്ദ്ര സച്ച്‌ദേവക്ക് സാധ്യതയേറെ; കേന്ദ്ര നേതൃത്വം തീരുനുമാനിക്കമെന്ന് പാര്‍ട്ടി ഡല്‍ഹി അധ്യക്ഷന്‍; ബിജെപി രാജ്യതലസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് 27 വര്‍ഷത്തിന് ശേഷം

അധികാരം ഉറപ്പിച്ച ഡല്‍ഹിയില്‍ ബി.ജെ.പി മുഖ്യമന്ത്രി ആരാകും?

Update: 2025-02-08 06:18 GMT

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണത്തിലേക്ക് അടക്കുമ്പോള്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ മുഖ്യമന്ത്രി പദത്തില്‍ എത്തുമെന്നാണ് ഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹിയില്‍ അധികാരം ഉറപ്പിച്ചതോടെ കേന്ദ്ര നേതൃത്വമാകും ഇനി കാര്യങ്ങള്‍ തീരുമാനിക്കുക.

അതേസമയം, മുഖ്യമന്ത്രിയാരാണന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ് വീരേന്ദ്ര സച്ച്‌ദേവ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റമാണ് ബി.െജ.പി നേടിയതെന്നാണ് വീരേന്ദ്ര സച്ച്‌ദേവ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ കഠിനധ്വാനം ചെയ്‌തെന്നും പൂര്‍ണഫലം വരാന്‍ കാത്തിരിക്കുകയാണെന്നും വീരേന്ദ്ര സച്ച്‌ദേവ വ്യക്തമാക്കി.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ വിജയമാണിത്. ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എന്നാല്‍, അരവിന്ദ് കെജ്രിവാള്‍ പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടാനാണ് ശ്രമിച്ചതെന്നും വീരേന്ദ്ര സച്ച്‌ദേവ ചൂണ്ടിക്കാട്ടി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ആദേശ് ഗുപ്ത രാജിവെച്ചതോടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വീരേന്ദ്ര സച്ച്‌ദേവ എത്തുന്നത്. ഡല്‍ഹി ഘടകം ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികെയാണ് സച്ച്‌ദേവക്ക് അധ്യക്ഷ പദവി ലഭിക്കുന്നത്.

ഡല്‍ഹിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ കൂടുതല്‍ ശക്തമായതും ഫലപ്രദമായതുമായ നേതൃത്വം വേണമെന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം വീരേന്ദ്ര സച്ച്‌ദേവ അധ്യക്ഷനാക്കുന്നത്. അതേസമയം 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാക്കാന്‍ ബിജെപി ഒരുങ്ങുന്നത്.

വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഡല്‍ഹിയില്‍ ബിജെപി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി. ബിജെപിയുടെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെയും മക്കള്‍ മുന്നിലാണ്. ന്യൂഡല്‍ഹിയില്‍ സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മ മുന്നില്‍. മോത്തിനഗറില്‍ മദന്‍ലാല്‍ ഖുറാനയുടെ മകന്‍ ഹരീഷ് ഖുറാന മുന്നില്‍ തന്നെയാണ്.

Tags:    

Similar News