ഇലക്ഷന്‍ കമ്മീഷന്റെ വിവരങ്ങളിലേക്ക് മാധ്യമങ്ങള്‍ മാറിയപ്പോള്‍ ഫലത്തില്‍ ട്വിസ്റ്റ്..! ഹരിയാനയില്‍ ലീഡ് നേടി ബിജെപി; 38 സീറ്റില്‍ മുന്നില്‍, കോണ്‍ഗ്രസ് 31 സീറ്റിലും; ജമ്മു കാശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം; വന്‍ കുതിപ്പുമായി നാഷണല്‍ കോണ്‍ഫറന്‍സ്

മോദി പ്രഭാവം മങ്ങുന്നുവോ? തിരഞ്ഞെടുപ്പ് ഫലം തല്‍സമയം

Update: 2024-10-08 02:59 GMT

ന്യൂഡല്‍ഹി: ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വമ്പന്‍ ട്വിസ്റ്റ്..! ബിജെപി മുന്നിലേക്ക് എത്തുന്ന കാഴ്ച്ചയാണ് അവിടെ കാണുന്നത്. നിലവില്‍ ഹരിയാനയില്‍ ബിജെപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഈ നില ഇനിയും മാറി മറിഞ്ഞേക്കാം. കോണ്‍ഗ്രസും തൊട്ടു പിന്നിലുണ്ട്. രണ്ടാം റൗണ്ടിലേക്കാണ് വോട്ടെണ്ണല്‍ കടന്നിരിക്കുന്നത്. കോണ്‍ഗ്രസിന് അനായാസം ഭരണം കിട്ടില്ലെന്ന സൂചനകളാണ് ഇതോടെ പുറത്തുവരുത്തുന്നത്.

അതേസമയം ജമ്മു കാശ്മീരില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തുമെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. ഇവിടെ ഇന്ത്യാ സഖ്യം ലീഡ് നേടിയിട്ടുണ്ട്. വന്‍ നേട്ടം സ്വന്തമാക്കി കുതിക്കുന്നത് നാഷണല്‍ കോണ്‍ഫറന്‍സാണ്. കോണ്‍ഗ്രസ് എട്ടു സീറ്റുകളിലും ലീഡ് നേടിയിട്ടുണട്. അതേസമയം ജമ്മു കാശ്മീരിലും ബിജെപി ഇതര സര്‍ക്കാരിനുള്ള സാധ്യതയാണ് തെളിയുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചത് രാവിലെ എട്ടുമണിക്കാണ്. പിന്നാലെ തന്നെ വ്യക്തമായ സൂചനകള്‍ പുറത്തുവന്നു. മോദി പ്രഭാവം രണ്ടു തിരഞ്ഞെടുപ്പിലും കാണാനില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് വലിയ പ്രതീക്ഷയാണ് ഈ ഫലങ്ങള്‍.

തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

ഹരിയാന

ബിജെപി-46

കോണ്‍ഗ്രസ്-33

മറ്റുള്ളവര്‍-6

ജമ്മു കാശ്മീര്‍

കോണ്‍-എന്‍സി സഖ്യം-48

ബിജെപി-25

പിഡിപി-3

മറ്റുള്ളവര്‍-5

90 സീറ്റുവീതമുള്ള ഹരിയാനയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യസഖ്യത്തിനുമാണ് എക്സിറ്റ് പോള്‍ സാധ്യത പ്രവചിച്ചതെങ്കിലും ബി.ജെ.പി. ക്യാമ്പുകളിലും ആത്മവിശ്വാസത്തിന് കുറവുണ്ടായിരുന്നില്ല. ഹരിയാനയില്‍ 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. എക്സിറ്റ്പോള്‍ ശരിവയ്ക്കും വിധമാണ് ഫലം വരുന്നത്. ഹരിയാനയില്‍ പ്രാദേശിക കക്ഷികള്‍ ഇല്ലാതാകുന്ന ചിത്രവും തെളിയുന്നു.

ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ പിഡിപിയുടെയും ചെറുകക്ഷികളുടെയും സീറ്റുകളാകും ഭരണം നിശ്ചയിക്കുക. ഹരിയാനയിലും ജമ്മുകാശ്മീരിലും തോറ്റാല്‍ ബിജെപി കടുത്ത പ്രതിസന്ധിയിലാകും. മോദി സര്‍ക്കാരിന് പോലും അത് വെല്ലുവിളികളുയര്‍ത്തും.

Tags:    

Similar News