ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ കെടുത്തി ബിജെപിയുടെ കുതിപ്പ്; കേവല ഭൂരിപക്ഷവും കടന്നു; ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് ആസ്ഥാനം; അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; ജമ്മു കാശ്മീരില്‍ ഇന്‍ഡ്യ സഖ്യത്തിന് മുന്നേറ്റം

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ കെടുത്തി ബിജെപിയുടെ കുതിപ്പ്

Update: 2024-10-08 05:50 GMT

ചത്തീസ്ഗഢ്: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമെന്ന് കരുതിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ അമ്പരപ്പ്. എക്സിറ്റ് പോള്‍ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലമായ ആദ്യഘട്ട ഫലസൂചനകളും മറികടന്ന് അപ്രതീക്ഷിത ട്വിസ്റ്റ് നടത്തി ബിജെപി. കര്‍ഷക രോഷം അടക്കം മറികടന്നുകൊണ്ട് ബിജെപി കുതിക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസ് പിനനോട്ടു പോയതോടെ വോട്ടെണ്ണലിന് മുന്നേ തുടങ്ങിയ കോണ്‍ഗ്രസിന്റെ ആഘോഷം നിര്‍ത്തിവെച്ചു.

എക്സിറ്റ്പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ ഇന്ന് രാവിലെ മുതല്‍ക്ക് തന്നെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്പിലടക്കം വലിയ ആഘോഷമായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. പക്ഷെ ബി.ജെ.പി പിന്നീട് മുന്നേറ്റം നടത്തുന്ന കാഴ്ചായാണ് കാണാന്‍ കഴിഞ്ഞത്. രാവിലെ 10.35 നുള്ള ലീഡ് നില പുറത്ത് വരുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് ബി.ജെ.പി 50 എന്ന സഖ്യയിലേക്കെത്തി. കോണ്‍ഗ്രസ് 35 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

പുറത്തുവന്ന എഴ് എക്സിറ്റ്പോളുകളും 55 സീറ്റോളമായിരുന്നു ഹരിയാണയില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. അങ്ങനെ ബി.ജെ.പിയുടെ ഹാട്രിക് മോഹം തല്ലിക്കെടുത്താമെന്നും കണക്കുകൂട്ടിയിരുന്നു. പക്ഷെ ബി.ജെ.പി കൃത്യമായി മുന്നേറ്റം നടത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെങ്കിലും മോദി മാജിക് ഭരണത്തുടര്‍ച്ച നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം. അത് സാധ്യമാകുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

വിമതശല്യം ജെ.ജെ.പിയുടെ കൊഴിഞ്ഞുപോക്ക് ജാട്ടുകളുടെ പിന്തുണയില്ലാതെയുള്ള മത്സരം കര്‍ഷക സമരം എന്നിവയെല്ലാം ബിജെപിക്ക് തിരിച്ചടിയായതോടെയായിരുന്നു കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലിരുന്നത്. ഇതോടെ അമിത പ്രതീക്ഷയില്‍ എ.ഐ.സി.സി ആസ്ഥാനത്തടക്കം കോണ്‍ഗ്രസ് ആഘോഷവും തുടങ്ങി. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ദോലടിച്ചും ആഘോഷം നടത്തിയ കോണ്‍ഗ്രസ് അത് പെട്ടെന്ന് നിര്‍ത്തുകയും ചെയ്തു.

ഹരിയാന

ബിജെപി-46

കോണ്‍ഗ്രസ്-33

മറ്റുള്ളവര്‍-6

അതേസമയം അതേസമയം ബിജെപി തിരിച്ചെത്തിയെങ്കിലും വിജയപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അവസാന വിജയം കോണ്‍ഗ്രസിനാകുമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരില്‍ ഇന്ത്യാ സഖ്യം മുന്നില്‍

ജമ്മു കശ്മീരില്‍ ഫലം പുറത്തുവരുമ്പോള്‍ ഇന്ത്യാ സഖ്യമാണ് മുന്നില്‍. പുറത്തുവരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യ മുന്നണി വലിയ വിജയത്തിലേക്ക് നീങ്ങുന്നുവെന്നതാണ്. 10 വര്‍ഷത്തിനിപ്പുറം ഇന്ത്യാ സഖ്യം അധികാരം പിടിച്ചാലും ബിജെപി ശക്തമായി തന്നെ മുന്നേറുന്ന കാഴ്ച്ചയും കണ്ടു. കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് സിപിഐഎമ്മിന്റെ തരിഗാമി മുന്നേറുന്നു.

ജമ്മു കാശ്മീര്‍

കോണ്‍-എന്‍സി സഖ്യം-48

ബിജെപി-25

പിഡിപി-3

മറ്റുള്ളവര്‍-5

ജമ്മു- കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ക്ക് അപ്പുറമായിരിക്കും വിജയമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല അവകാശപ്പെട്ടിരുന്നു. അതിനിടെ ജമ്മു കശ്മീര്‍-ഹരിയാന വോട്ടെണ്ണല്‍ പുരോഗമിക്കവെ ജനറല്‍ സെക്രട്ടറിമാരുടെ മീറ്റിങ്ങ് വിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഹരിയാനയില്‍ ബിജെപി കേവലഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം.

Similar News