കണ്ണൂരില്‍ സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി വിമത സ്ഥാനാര്‍ത്ഥികള്‍; പയ്യന്നൂരിലും തളിപറമ്പിലും പാര്‍ട്ടി ഗ്രാമങ്ങളില്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തം; പുറമേ പ്രകടമല്ലെങ്കിലും പാര്‍ട്ടിക്കെതിരെ അണികളുടെ വികാരം ശക്തം; പാര്‍ട്ടിയുടെ അടിവേര് മാന്താന്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പണിതുടങ്ങി
കണ്ണൂരില്‍ സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി വിമത സ്ഥാനാര്‍ത്ഥികള്‍
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ ചങ്കിടിപ്പേറ്റി വിമത സ്ഥാനാര്‍ത്ഥികള്‍ 'പാര്‍ട്ടി ഉരുക്ക് കോട്ടയായ പയ്യന്നൂരിലും തളിപ്പറമ്പിലും മുന്‍ ജില്ലാ നേതാക്കള്‍ യു.ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സര രംഗത്ത് ഇറങ്ങിയതാണ് നേതൃത്വത്തിന് തലവേദനയായി മാറിയത്. യു.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് തൊടുന്യായം പറയാമെങ്കിലും ഈ രണ്ടു മണ്ഡലങ്ങളിലും വിമത സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും റോഡ് ഷോകളിലും വന്‍ ജനാവലിയാണ് പങ്കെടുക്കുന്നത്.
സിപിഎമ്മിനോട് രക്തസാക്ഷി ഫണ്ടിന്റെ കണക്കു ചോദിച്ച് പാര്‍ട്ടിവിട്ട വി.കുഞ്ഞിക്കൃഷ്ണന്‍ പയ്യന്നൂരില്‍ വോട്ടുപിടിക്കാന്‍ ന്യായത്തെയാണു കൂടെക്കൂട്ടുന്നത്. അഴിമതിക്കു കുടപിടിക്കുന്ന സി പിഎം നിലപാടിനെതിരെ, 'നേതൃത്വ ത്തെ അണികള്‍ തിരുത്തണം' എന്ന തന്റെ പുസ്തകം അദ്ദേഹം വോട്ടര്‍ മാര്‍ക്കു നീട്ടുകയാണ്. ഇതില്‍ നിന്നും അത്ര പെട്ടെന്ന് ക്യാപ്‌സുളിറക്കി തടി തപ്പാന്‍ നേതൃത്വത്തിന് കഴിയില്ല. രക്തസാക്ഷി ഹണ്ടുള്‍പ്പെടെ മൂന്ന് പാര്‍ട്ടി ഫണ്ടുകളില്‍നിന്ന് ഒരു കോടി യോളം രൂപ നേതാക്കള്‍ തട്ടിയെടു ത്തെന്നു തെളിവുസഹിതം വിശദീകരിക്കുന്നതാണ് പുസ്തകം.
ഇതാണ് കുഞ്ഞിക്കൃഷ്ണന്റെ പ്രധാന ആയു ധം. 40 വര്‍ഷത്തിലേറെ സിപിഎം പയ്യന്നൂര്‍ഏരിയ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചതി ന്റെ സ്വാധീനവും വി കുഞ്ഞികൃഷ്ണനുണ്ട്. പുസ്തക വില്‍പനയില്‍ നിന്നുള്ള വരുമാനം തെ രഞ്ഞെടുപ്പു ചെലവുകള്‍ക്കാണ് വിനിയോഗിക്കുന്നത്. നേതൃത്വത്തെ അണികള്‍തിരുത്തണമെന്ന പുസ്തകത്തിന്റെ ഒന്നാം പതിപ്പ് ചൂടപ്പം പോലെയാണ് വിറ്റുപോയത്. എന്നാല്‍ വി. കുഞ്ഞികൃഷ്ണന്റെ വാദം കളവെന്നു പറയുകയാണു സി പിഎം. പക്ഷേ, അതു തെളിയിക്കാനു ള്ള കണക്കുകളൊന്നും ഇതുവരെ ജനങ്ങള്‍ക്കു മുന്‍പില്‍ വച്ചിട്ടില്ല.
സിപിഎമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണു കുഞ്ഞിക്കൃഷ്ണയെ ന്റെ കണക്കുകള്‍ സിപിഎം കോട്ടകളില്‍ ചലനം സൃഷ്ടിക്കാന്‍ മുന്‍പൊ ന്നും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു കഴിഞ്ഞിരുന്നില്ല.
കുഞ്ഞികൃഷ്ണന്‍ പ്രചാരണം തുടങ്ങിയത് സി പിഎം അണികളെയും അനുഭാവിക ളെയും കണ്ടശേഷമാണ്. സിപിഎം നേരിടുന്ന പ്രതിസന്ധി അണികളുടെ മൗനം കൂടി വരുന്നതാണ്. വലിയൊരു വിഭാഗം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അണികളും ഇനിയും ടി.ഐ മധുസൂദനന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടില്ല. ഇവരുടെ മനസ്സിലിരിപ്പു പിടികിട്ടാത്തതും നിര്‍വികാരതയും പാര്‍ട്ടി വോട്ടുകളില്‍ അടിയൊഴുക്കുണ്ടാക്കുമോയെന്ന ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തോല്‍വി സാധ്യതയെന്നഅപകടം മണത്തിനാല്‍ നേതാക്കളുടെ വന്‍പട തന്നെ പയ്യന്നൂരില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചറുടെ നേതൃത്വത്തില്‍ എം.വി ജയരാജന്‍, പി. ജയരാജന്‍, തുടങ്ങിയ നേതാക്കള്‍
ടി.ഐ.മധുസൂദനനെന്ന സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ട്. എന്നാല്‍ പൊതുപര്യടനത്തില്‍ എത്തിച്ചേരുന്നആള്‍ക്കൂട്ടം വോട്ടാകുമോയെന്നാണ് ആശങ്ക നേതൃത്വത്തിനുണ്ട്. വിമതഭീഷണിയെ സംഘട നാശേഷികൊണ്ടു മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വി. കുഞ്ഞിക്കൃഷ്ണനോട് അനുഭാവമുള്ളവരെ കണ്ടെത്തി അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സി.പി.എം.
പയ്യന്നൂരിലും തളിപറമ്പിലും ഒട്ടേറെ പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. യൂഡിഎഫ് പിന്തുണ യോടെ എത്തുന്ന മുന്‍ സിപിഎം നേതാക്കള്‍ക്ക് ഈ പാര്‍ട്ടിഗ്രാമങ്ങ ളില്‍ വേരോട്ടമുണ്ട് പരസ്യമായി തങ്ങള്‍ക്കൊപ്പമില്ലെ ങ്കിലും അവര്‍ വോട്ടുചെയ്യുമെന്നാണ് കുഞ്ഞികൃഷ്ണന്റെയും ടി.കെ ഗോ വിന്ദന്റെയും പ്രതീക്ഷ തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദന്‍ ഭാര്യ പി.കെ.ശ്യാമള സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ ഗോവിന്ദന്‍ രാജിവെച്ച് ഡിഎഫ് പിന്തുണയോടെ മത്സരത്തി നിറങ്ങിയത്.
അര നൂറ്റാണ്ടിലേറെക്കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച കുഞ്ഞിക്കൃഷ്ണനും ടി കെ.ഗോവിന്ദനും മണ്ഡലത്തിലെ ഭൂരിഭാഗം സിപിഎം പ്രവര്‍ത്തകരെയും നേരിട്ടറിയാം. ഇവരുടെ വീടുകളില്‍ ഇവര്‍ രഹസ്യമായെത്തുന്നുണ്ട്.
ഒഴിവ് കിട്ടുന്ന സമയത്തെല്ലാം സിപിഎം പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെ യും ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. പയ്യ ന്നൂരില്‍ കുഞ്ഞികൃഷ്ണനായി സമൂഹമാധ്യമ ഗ്രൂപ്പും സജീവമാണ്. പയ്യന്നൂരില്‍ 2021ല്‍ ടി.ഐ. മധുസൂ ദനന്‍ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തി നാണു ജയിച്ചത്. ലോക്‌സഭാ തിര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭൂരിപ ക്ഷം 13,257 ആയി കുറഞ്ഞു. തദ്ദേശ തിരഞ്ഞെ ടുപ്പില്‍ വീണ്ടും 34,807 ആയി ഉയര്‍ന്നു. തളിപ്പറമ്പില്‍ എം.വി ഗോവിന്ദന് കഴിഞ്ഞ തവണ ഭൂരിപക്ഷം 22,689. എന്നാല്‍, ലോക്‌സ ഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 8,787 വോട്ടിന്റെ ഭൂരിപക്ഷം നേടി. യു.ഡി.ഫിന് 2116 വോട്ടിന്റെ മേല്‍ക്കൈ തദ്ദേശ തിരഞ്ഞെടുപ്പിലും ഉണ്ടെങ്കിലും ആന്തൂരില്‍ സിപിഎം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ വോട്ട് കണക്കാക്കി യിട്ടില്ലാത്തതിനാല്‍ തങ്ങള്‍ക്കു തന്നെയാണ് ഭൂരിപക്ഷമെന്ന് സിപിഎം നേതൃത്വം പറയുന്നു.
എന്നാല്‍ പി.കെ ശ്യാമളയ്‌ക്കെതിരെയുള്ള പ്രതിഷേധം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് ആന്തൂരില്‍ നിന്നുതന്നെയാണ്. അവരുടെ വീട് സ്ഥിതി ചെയ്യുന്ന പാര്‍ട്ടി ഗ്രാമമായ മൊറാഴയിലും പി.കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അമര്‍ഷം പുകയുന്നുണ്ട്. സംസ്ഥാന നേതൃത്വം പ്രത്യേക പരിഗണന നല്‍കുന്ന രണ്ട് മണ്ഡലങ്ങളാണ് പയ്യന്നൂരും തളിപറമ്പും ഇവിടങ്ങളില്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കൂട്ടിയാല്‍ മാത്രമേ സി.പി എമ്മിന് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു. തോല്‍വിയുണ്ടായാല്‍ ജില്ലാ , സംസ്ഥാന നേതൃത്വങ്ങള്‍ വെട്ടിലാകും.
