ലോക്‌സഭ തിരഞ്ഞെടുപ്പിലെ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും തേടിയെത്തുമെന്ന് കണക്കുകൂട്ടി; മുഖ്യമന്ത്രി കസേര വരെ മോഹിച്ച് മഹാരാഷ്ട്രയില്‍ കരുക്കള്‍ നീക്കിയെങ്കിലും ഫലം മറിച്ചായി; ജാര്‍ഖണ്ഡിലും പ്രതീക്ഷിച്ച നേട്ടമില്ല; കോണ്‍ഗ്രസിന് ആശ്വാസം വയനാട്ടിലെ പ്രിയങ്കയുടെ തകര്‍പ്പന്‍ ജയം മാത്രം

കോണ്‍ഗ്രസിന് ആശ്വാസമായത് വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ ഉജ്ജ്വല വിജയം മാത്രം

Update: 2024-11-23 10:46 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും, ജാര്‍ഖണ്ഡിലും കനത്ത തിരിച്ചടിയുടെ ആഘാതത്തില്‍, കോണ്‍ഗ്രസിന് ആശ്വാസമായത് വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ ഉജ്ജ്വല വിജയം മാത്രം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആവര്‍ത്തിക്കുമെന്ന് കരുതിയ കോണ്‍ഗ്രസിന് രണ്ടുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിശേഷിച്ചും, മഹാരാഷ്ട്രയിലേത് വലിയ ഷോക്കായി. മഹാരാഷ്ട്രയില്‍ ബിജെപിയുടെ തകര്‍പ്പന്‍ ജയം കോണ്‍ഗ്രസിന്റെ ചെലവിലാണ്. 2019 ല്‍ 44 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇക്കുറി 22 സീറ്റില്‍ പിന്നിലാണ്. മത്സരിച്ച 101 സീറ്റില്‍ 22 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ആറ് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍. കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ 42 സീറ്റില്‍ 13 ല്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ആ നേട്ടം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വലിയ തിരിച്ചടി ഉണ്ടായത്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമുഖത കാട്ടിയത് തന്നെ മുഖ്യമന്ത്രി സ്ഥാനം കണ്ണുവച്ചാണ്. ഉദ്ധവ് താക്കറെയുടെ ശിവസേന കോണ്‍ഗ്രസിനെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മത്സരിച്ച 95 സീറ്റില്‍, ശിവസേന ഉദ്ധവ് പക്ഷം 19 സീറ്റില്‍ ലീഡ് ചെയ്യുന്നു.

അതേസമയം, ശരദ് പവാറിന്റെ എന്‍സിപിയും ഇക്കുറി വളരെ മോശം പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. മത്സരിച്ച 86 സീറ്റില്‍ 12 ല്‍ മാത്രമാണ് എന്‍സിപി ശരഗ് പവാര്‍ പക്ഷം ലീഡ് ചെയ്യുന്നത്.

ജാര്‍ഖണ്ഡില്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നയിക്കുന്ന ഇന്ത്യ മുന്നണി വിജയത്തിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസ് 14 സീറ്റില്‍ ലീഡ് ചെയ്യുന്നു. 2019 ല്‍ 16 സീറ്റിലായിരുന്നു ജയം. രണ്ടു സീറ്റ് നഷ്ടം.

മഹാരാഷ്ട്രയില്‍ തിരിച്ചടിയേറ്റെങ്കിലും വയനാട്ടില്‍ രാഹുലിന് പകരം വന്ന പ്രിയങ്ക ഉജ്ജ്വല വിജയമാണ് നേടിയത്. 4,08,036 എന്ന തകര്‍പ്പന്‍ ഭൂരിപക്ഷമാണ് പ്രിയങ്ക സ്വന്തമാക്കിയത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടന്നു. യനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷങ്ങളില്‍ രണ്ടാമത്തേതാണിത്.

2019-ല്‍ വയനാട്ടില്‍ ആദ്യ മത്സരത്തില്‍ 4.31 ലക്ഷം വോട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. 2014-ല്‍ ഭൂരിപക്ഷം 3.64 വോട്ടായി കുറഞ്ഞു. അഞ്ചുമാസത്തിനുശേഷം വീണ്ടുമെത്തിയ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലെത്തിക്കാനായിരുന്നു യു.ഡി.എഫിന്റെ തന്ത്രങ്ങള്‍. മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞത് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസവും അച്ചട്ടായി.

Tags:    

Similar News