സിറിയയിലെ അരാജകത്തതില്‍ മുതലെടുക്കാന്‍ ചാടിയിറങ്ങി ഇസ്രായേല്‍; സിറിയന്‍ നിയന്ത്രണത്തിലുള്ള മൂന്നിലൊന്ന് ഗോലാന്‍ കുന്നുകള്‍ കൂടി ഇസ്രായേല്‍ പിടിച്ചെടുത്തു; അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായി സിറിയന്‍ അതിര്‍ത്തി കടന്ന് ഇസ്രായേല്‍ സേനാ വിന്യാസം
സിറിയയിലെ അരാജകത്തതില്‍ മുതലെടുക്കാന്‍ ചാടിയിറങ്ങി ഇസ്രായേല്‍
ദമാസ്‌ക്കസ്: സിറിയയില്‍ ഇപ്പോള്‍ നിലവിലുള്ള അരാജകത്വം മുതലെടുക്കാന്‍ രംഗത്തിറങ്ങി ഇസ്രയേല്‍. സിറിയയുടെ നിയന്ത്രണത്തിലുള്ള മൂന്നിലൊന്ന് ഗോലാന്‍ കുന്നുകള്‍ കൂടി ഇസ്രയേല്‍ പിടിച്ചെടുത്തു. 50 വര്‍ഷത്തിനിടയില്‍ ഇതാദ്യമായിട്ടാണ് സിറിയയുടെ അതിര്‍ത്തി കടന്ന് ഇസ്രയേല്‍ സേനാ വിന്യാസം നടത്തുന്നത്. ഹിസ്ബുള്ളയ്‌ക്കെതിരായ തങ്ങളുടെ നടപടിയുടെ നേരിട്ടുള്ള ഫലമാണ് ബാഷറിന്റെ പുറത്താകലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. അസദിന് നേരിട്ടുള്ള പിന്തുണ നല്‍കുന്നവരാണ് ഹിസ്ബുള്ള. ബാഷറിന്റെ ഭരണത്തില്‍ നിന്നും മോചിപ്പിക്കപ്പെടണം എന്നാഗ്രഹിച്ചവര്‍ നേടിയ ഒരു ചെയിന്‍ റിയാക്ഷനാണ് വിമതനീക്കമെന്ന് നെതന്യാഹു സൂചിപ്പിച്ചു.
ഡമാസ്‌കസിന് പുറത്തുള്ള സിറിയന്‍ ഭാഗങ്ങളില്‍ സൈന്യം അതിവേഗം പിടിച്ചെടുത്ത നടപടി തങ്ങളോട് ശത്രുതയുള്ള ഒരു ശക്തിയും ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഇല്ല എന്ന് ഉറപ്പാക്കാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.അസദ് കുടുംബത്തിന്റെ 53 വര്‍ഷം നീണ്ട ഉരുക്ക് മുഷ്ടി ഭരണത്തിനും ബാത്ത് പാര്‍ട്ടിയുടെ ഏകാധിപത്യ ഭരണത്തിനുമാണ് വിമതര്‍ ശനിയാഴ്ചയോടെ അന്ത്യം കുറിച്ചത്. ഇടക്കാല ഗവണ്‍മെന്റിന് അധികാരം കൈമാറുമെന്ന് വിമതര്‍ അറിയിച്ചു. വിമതരോട് സഹകരിക്കുന്ന പ്രധാനമന്ത്രി മുഹമ്മദ് ഘാസി അല്‍ ജലാലി തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഇതു സംബന്ധിച്ച് വിമത കമാന്‍ഡര്‍ അബു മുഹമ്മദ് അല്‍ ഗൊലാനിയുമായി ബന്ധപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ ഡെമാസ്‌കസ് വിമതര്‍ പിടിച്ച വിമതര്‍ കുപ്രസിദ്ധമായ സെദ്നായ ജയിലിലെ നൂറുകണക്കിന് വിമത തടവുകാരെ മോചിപ്പിച്ചു. 1974 ലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ബഫര്‍ സോണായി പ്രഖ്യാപിച്ചിരുന്ന പ്രദേശമാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്. സിറിയന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തേയും ഇസ്രയേല്‍ വിന്യസിച്ചിട്ടുണ്ട്. ഇസ്രയേല്‍ സൈനിക മേധാവി ഹെര്‍സി ഹലൈവിയാണ് ഇക്കാര്യം അറിയിച്ചത്.
സിറിയന്‍സ പ്രസിഡന്റ് അസദ് റഷ്യയിലെ മോസ്‌ക്കോയില്‍ ഇപ്പോള്‍ അഭയം തേടിയിരിക്കുകയാണ്. എ്ന്നാല്‍ പ്രശ്നത്തില്‍ ഇപ്പോള്‍ ഇടപെടുന്ന കാര്യത്തില്‍ അമേരിക്കന്‍സ പ്രസിഡന്റ് ജോബൈഡന്‍ കൃത്യമായി പ്രതികരിക്കാന്‍ തയ്യാറായില്ല. സിറിയയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. സിറിയയിലെ വിമതര്‍ക്ക് തീവ്രവാദ പശ്ചാത്തലം ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയ ബൈഡന്‍ മേഖലയിലാകെ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
അതേ സമയം സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന ഇപ്പോള്‍ അറിയിക്കുന്നത് ഗോലാന്‍ കുന്നുകളിലെ ക്വനീട്രാ മേഖലയില്‍ ഇസ്രയേല്‍ സൈന്യം ടാങ്കുകളും കവചിത വാഹനങ്ങളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു എന്നാണ്. 1967 ല്‍ നടത്തിയ യുദ്ധത്തിലാണ് ഇസ്രയേല്‍ ഗോലാന്‍ കുന്നുകള്‍ കീഴടക്കിയത്. അതേ സമയം അമേരിക്ക ഒഴികെയുള്ള ഒട്ടു മിക്ക പാശ്ചാത്യ ശക്തികളും ഇസ്രയല്‍േ ഗോലാന്‍ കുന്നുകളുടെ മൂന്നിലൊരു ഭാഗം ഇപ്പോള്‍ പിടിച്ചെടുത്തതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
സിറിയയില്‍ 13 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ മൂന്നര ലക്ഷം പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ തെരുവിലാവുകയും ചെയ്ത ചരിത്രമാണുള്ളത്. ബാഷറിന്റെ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പില്ലാതെയാണ് വിമതര്‍ ഡെമാസ്‌കസില്‍ കടന്നത്. ഈ സമയം ആയിരക്കണക്കിന് ജനങ്ങള്‍ നഗരകവാടത്തില്‍ സ്വാതന്ത്ര്യ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. അതിനിടെ സിറിയയിലെ ഇറാന്‍ എംബസിയ്ക്ക് നേരെ വിമതരുടെ ആക്രമണമുണ്ാടയി.
എംബസി കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ വിമതര്‍ ഫയലുകളും രേഖകളും മറ്റു നശിപ്പിച്ചു. എംബസിയുടെ പുറം ചുവരില്‍ പതിപ്പിച്ചിരുന്ന ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖമേനി, ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, സെപ്തംബര്‍ 27 ന് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്രള്ള തുടങ്ങിയവരുടെ ചിത്രങ്ങള്‍ കീറിയെറിയുകയും ചെയ്തു. എംബസി ആക്രമിക്കുന്നതിനുമുമ്പ് ഇറാനിയന്‍ നയതന്ത്രജ്ഞര്‍ സ്ഥലംവിട്ടിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഖായിയെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമം ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.