മുന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവച്ചു; നെതന്യാഹുമായി തെറ്റി നേരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ഗാലന്റ് രാഷ്ട്രീയ വിരാമത്തിലേക്ക്

മുന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവച്ചു;

Update: 2025-01-02 06:26 GMT

ജറൂസലം: പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ പലപ്പോഴും സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്ന മുന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്. ഗസ്സയില്‍ ഇസ്രായേല്‍ ഏകപക്ഷീയ ആക്രമണം തുടങ്ങിയ ശേഷം നെതന്യാഹു 2024 നവംബറില്‍ ഗല്ലന്റിനെ സര്‍ക്കാരില്‍ നിന്നും പുറത്താക്കിയിരുന്നു.

പക്ഷേ നെസറ്റിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായി അദ്ദേഹത്തിന്റെ സ്ഥാനം നിലനിര്‍ത്തിയിരുന്നു. ഇപ്പോഴത്തെ പിന്‍വാങ്ങളോടെ ഗാലന്റ് രാഷ്ട്രീയ വിരാമമിടുകയാണ് എന്നാണ് സുൂചനകള്‍.

ഗാലന്റ് പലപ്പോഴും നെതന്യാഹുവിനോടും തീവ്ര വലതുപക്ഷ, മത പാര്‍ട്ടികളുടെ സഖ്യകക്ഷികളുമായും വിവിധ വിഷയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തീവ്ര ഓര്‍ത്തഡോക്‌സ് ജൂത പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് ഇളവുകള്‍ അനുവദിച്ചത് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നിലപാടുകള്‍ വിവാദമായിരുന്നു.

2023 മാര്‍ച്ചില്‍, സുപ്രീംകോടതിയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നെതന്യാഹുവിനെതിരെ ഗാലന്റ് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഗാലന്റിനും നെതന്യാഹുവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയത്. കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ വിശ്വാസം നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്ന് പ്രതിരോധമന്ത്രിയുടെ കാലാവധി അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിിയിരുന്നു. വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ആണ് പുതിയ പ്രതിരോധമന്ത്രി.

Tags:    

Similar News