അഭയാര്‍ത്ഥികള്‍ക്ക് പെര്‍മിറ്റ് നല്‍കുക മൂന്നു വര്‍ഷത്തേക്ക്; കുടുംബാംഗങ്ങള്‍ക്ക് വിസയില്ല; അനധികൃതമായി എത്തുന്നവരെ നാട് കടത്തും; ഷെങ്കന്‍ വിസ രാജ്യമായിട്ടും അതിര്‍ത്തി അടച്ചുകെട്ടി നെതര്‍ലന്‍ഡ്സ് രംഗത്ത്
രാജ്യത്തേക്ക് അനധികൃതമായി കടന്നെത്തുന്ന അഭയാര്‍ത്ഥികളുടെ മേല്‍ നിയന്ത്രണം കര്‍ശനമാക്കി നെതര്‍ലന്‍ഡ്സ്. ഇനി മുതല്‍ അഭയാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് മാത്രമായിരിക്കും പെര്‍മിറ്റ് നല്‍കുക. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കാരണവശാലും വിസ നല്‍കുകയില്ല. അനധികൃതമായി എത്തുന്ന വ്യക്തികളെ നാട് കടത്താനും നെതര്‍ലന്‍ഡ്സ് തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ വലതുപക്ഷ കക്ഷികള്‍ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യം കൂടിയാണിത്. ഷെങ്കന്‍ വിസ രാജ്യമായിട്ടും നെതര്‍ലന്‍ഡ്സ് ഇത്രയും കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത് അഭയാര്‍ത്ഥികള്‍ രാജ്യത്തിന് വലിയൊരു ബാധ്യതയായി മാറുന്ന സാഹചര്യത്തിലാണ്. യൂറോപ്പിലെ 29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയെയാണ് ഷെങ്കന്‍ മേഖല എന്ന് വിളിക്കുന്നത്. ഷെങ്കന്‍ മേഖലയില്‍ സഞ്ചരിക്കാന്‍ പാസ്പോര്‍ട്ട് ആവശ്യമില്ല. ഈ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികളില്‍ യാതൊരു നിയന്ത്രണവും നിലവിലില്ല. ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ ഷെങ്കന്‍ വിസ എന്ന ഒരൊറ്റ വിസ മാത്രമേ ആവശ്യമുളളൂ.
കഴിഞ്ഞ ആറ് മാസമായി നെതര്‍ലന്‍ഡ്സ് അവരുടെ അതിര്‍ത്തികളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാല്‍ അടുത്ത മാസം ഒമ്പത് മുതല്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ജര്‍മ്മനിയും ഫ്രാന്‍സും സമാനമായ രീതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് നെതര്‍ലന്‍ഡ്സും സമാനമായ രീതിയില്‍ രംഗത്ത് എത്തിയത്.
അതിര്‍ത്തികളില്‍ ഫ്രാന്‍സ് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജര്‍മ്മനിയാകട്ടെ കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തന്നെ ആറ് അയല്‍രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി യൂറോപ്യന്‍ കമ്മീഷനെ അറിയിച്ചിരുന്നു. ബല്‍ജിയം, ജര്‍മ്മനി, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന്‍, സ്വിറ്റ്്സര്‍ലന്‍ഡ് എന്നിവയാണ് ഈ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗ്ഗം മാര്‍ഗ്ഗം മാത്രമല്ല കടല്‍ മാര്‍ഗ്ഗവും വിമാനം വഴിയും എത്തുന്നവര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും എന്നാണ് ഫ്രാന്‍സ് അറിയിക്കുന്നത്.
അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് വരെ ഈ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ഇത് നീട്ടാനും സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോവിഡ് കാലഘട്ടത്തിന് ശേഷം ഫ്രാന്‍സ് ഇത്രയുമധികം നിയന്ത്രണങ്ങള്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുന്നത് ഇതാദ്യമായിട്ടാണ്. എ്ന്നാല്‍ ഓസ്ട്രിയ ഉള്‍്പ്പെടെയുള്ള രാജ്യങ്ങള്‍ ഈ നീക്കത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ അംഗരാജ്യങ്ങള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടുള്ളൂ എന്നാണ് യൂറോപ്യന്‍ കമ്മീഷന്റെ നിലപാട്.