ഒടുവിൽ അത് സംഭവിക്കുന്നു..; ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തണം; ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച നടത്തും; ഉറ്റുനോക്കി അയൽരാജ്യങ്ങൾ!
ഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലേക്കെന്ന് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഡിസംബർ 15 ന് അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ.
സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായും രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്, ധനകാര്യ സഹമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും ദിസനാകെയ്‌ക്കൊപ്പം ഇന്ത്യയിൽ എത്തും. ശ്രീലങ്കൻ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷമുള്ള ദിസനായകെയുടെ ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണ് ഇത്.
അനുര ദിസനായകെ അധികാരമേറ്റതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിൽ വച്ച് അനുര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ ഇപ്പോഴത്തെ ഇന്ത്യാ സന്ദർശനം. വാർത്തയ്ക്ക് പിന്നാലെ ഇന്ത്യയുടെ അയൽരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. ഇതോടെ ഇന്ത്യ- ശ്രീലങ്ക ബന്ധം കൂടുതൽ ദൃഢപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.