'യാതൊരു കൂസലുമില്ലാതെ അയാള്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി; പിന്നാലെ വെടിയുതിര്‍ത്തു; ഒരു ശരീരം എന്റെ നേര്‍ക്ക് പാഞ്ഞുവരുന്നതാണ് കണ്ടത്'; നടുക്കം മാറാതെ ദൃക്‌സാക്ഷിയായ യുവതി; ന്യൂ ഓര്‍ലിയന്‍സിലേത് ഭീകരാക്രമണം? കേസ് എഫ്ബിഐ ഏറ്റെടുക്കും
ന്യൂ ഓര്‍ലിയന്‍സിലേത് ഭീകരാക്രമണം? കേസ് എഫ്ബിഐ ഏറ്റെടുക്കും
ന്യൂ ഓര്‍ലിയാന്‍സ്: പുതുവര്‍ഷ പുലരിയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ത്ത അക്രമിയെക്കുറിച്ച് വിവരിക്കുമ്പോഴും 22കാരി ഡേവീസിന് നടുക്കം മാറിയിട്ടില്ല. നൈറ്റ് ക്ലബ്ബില്‍നിന്ന് ഇറങ്ങുമ്പോഴാണ് 22കാരി ഡേവീസ് ഈ ദുരന്തത്തെ നേരിടുന്നത്. ആളുകള്‍ നിലവിളിച്ച് കരഞ്ഞ് ഓടുകയായിരുന്നു. തലനാരിഴയ്ക്കാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
വെടിയൊച്ചകളും നിലവിളികളും നിറഞ്ഞതായിരുന്നു ന്യൂ ഓര്‍ലിയന്‍സിലെ പുതുവര്‍ഷ പുലരി. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തില്‍ 10 പേരാണ് മരിച്ചത്.35-ഓളം പേര്‍ക്ക് പരിക്കേറ്റു. നിലവിളികളും വെടിയൊച്ചകളും നിറഞ്ഞതായിരുന്നു ആ രാത്രിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യാതൊരു കൂസലുമില്ലാതെ അയാള്‍ ആള്‍കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറയുന്നു. ഒരു ശരീരം എന്റെ നേര്‍ക്ക് പാഞ്ഞുവരുന്നതാണ് കണ്ടത്. ഇതോടൊപ്പം വെടിയൊച്ചയും കേട്ടിരുന്നു. നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരെയും കണ്ടിരുന്നു - വേറൊരാള്‍ പറയുന്നു.
യുഎസിലെ ന്യൂ ഒര്‍ലിയന്‍സില്‍ ജനുവരി ഒന്നാം തീയതി പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 10 പേരാണ് മരിച്ചത്. ആള്‍ക്കൂട്ടത്തിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ശേഷം ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. പുതുവര്‍ഷം ആഘോഷിക്കാനെത്തിയവരെ ഉന്നം വെച്ച് കരുതിക്കൂട്ടി നടത്തിയ തീവ്രവാദി ആക്രമണമാണിതെന്ന് പോലീസ് പറയുന്നു. ബര്‍ബണ്‍ സ്ട്രീറ്റിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ്.
ന്യൂ ഓര്‍ലിയാന്‍സിലെ ബോര്‍ബോണ്‍ സ്ട്രീറ്റിനും ഐബെര്‍വില്ലിയ്ക്കുമിടയിലെ നൈറ്റ്ലൈഫിന് പേരുകേട്ടയിടത്താണ് സംഭവം ഉണ്ടായത്.ആളുകള്‍ക്കിടയിലേക്ക് ട്രക്ക് അതിവേഗം ഓടിച്ചുകയറ്റി അപകടമുണ്ടാക്കി. ശേഷം ഡ്രൈവര്‍ തോക്കുമായി പുറത്തിറങ്ങി തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് വെടിവച്ചയാളുമായി ഏറ്റുമുട്ടിയെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ട്രക്ക് ഇടിച്ച ഒരു കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയും ചിലര്‍ക്ക് പരിക്കേറ്റതായി ന്യൂ ഓര്‍ലിയാന്‍സ് പൊലീസ് അറിയിച്ചിട്ടുണ്ട്. എത്രപേര്‍ക്ക് സംഭവത്തില്‍ കൃത്യമായി പരിക്കേറ്റു എന്ന് ഇനിയും വ്യക്തമല്ല. പ്രദേശത്ത് പൊലീസ് വാഹനങ്ങളും ആംബുലന്‍സും മറ്റും നിരന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആയിരക്കണക്കിന് പേര്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ബോര്‍ബോണ്‍ സ്ട്രീറ്റില്‍ കൂടിനില്‍ക്കുമ്പോഴാണ് അക്രമി ട്രക്കുമായി കുതിച്ചെത്തിയത്.ന്യൂ ഓര്‍ലിയാന്‍സ് മേയര്‍ ലാടോയ കാന്‍ട്രല്‍ ഇതൊരു തീവ്രവാദി ആക്രമണം ആണെന്ന് ആരോപിച്ചു. സ്ഥലത്തെ സ്ഥിതിഗതികളും അദ്ദേഹം വിശദീകരിച്ചു. കേസ് എഫ്ബിഐ ഏറ്റെടുക്കും