സെലിന്‍സ്‌കിയെയും പുട്ടിനേയും വിളിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ട്രംപ്; ചര്‍ച്ചക്ക് തയ്യാറായി ഇരുവരും; ലോകത്തിന് പ്രതീക്ഷയായി യുക്രൈന്‍- റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം സജീവം
സെലിന്‍സ്‌കിയെയും പുട്ടിനേയും വിളിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ട്രംപ്
വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനേയും യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കിയേയും ഫോണില്‍ വിളിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ട്രംപ് ഇരു നേതാക്കളേയും ഫോണില്‍ വിളിച്ച് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട്് വെച്ചത്.
പുട്ടിന് ട്രംപ് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയതെന്നാണ് പറയപ്പെടുന്നത്. യുക്രൈന് നേരേയുള്ള ആക്രമണം ഇനിയും വര്‍ദ്ധനിപ്പിക്കരുത് എന്ന താക്കീത് ചെയ്ത ട്രംപ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് സൈനിക ക്യാമ്പുകള്‍ ഉള്ള കാര്യം ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസം കൊണ്ട് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ അത് എങ്ങനെ എന്ന കാര്യം മാത്രം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. സെലന്‍സ്‌ക്കിയോടും പുട്ടിനെ വിളിക്കുന്നതിന് മുമ്പ് ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ സര്‍്ക്കാര്‍ വ്യക്തമാക്കുന്നത് പുട്ടിന്‍ യുക്രൈനുമായുള്ള പ്രശ്നങ്ങള്‍ ട്രംപുമായി
ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ് എന്നാല്‍ അതിന് അര്‍ത്ഥം ഈ വിഷയത്തില്‍ റഷ്യ തങ്ങളുടെ നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകില്ല എന്നാണ്. കഴിഞ്ഞ ജൂണ്‍ 14 ന് യുദ്ധം അവസാനിപ്പിക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.
നാറ്റോ സഖ്യത്തില്‍ ചേരാനുളള യുക്രൈന്റെ ആഗ്രഹം നടപ്പില്ലെന്നും റഷ്യയില്‍ നിന്ന് പിടിച്ചെടുത്ത നാല് മേഖലകള്‍ റഷ്യക്ക് വിട്ടുകൊടുക്കണം എന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കി ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടാണ് ട്രംപ് ഇരു നേതാക്കളോടും
ഫോണില്‍ സംസാരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപുമായി യുക്രൈന്‍ വിഷയം സംസാരിക്കുന്നതിന് താന്‍ തയ്യാറാണ് എന്നാണ് പുട്ടിന്‍ പ്രതികരിച്ചിരിക്കുന്നത്.
തന്റെ നേരേ നടന്ന വധശ്രമത്തെ ഒരു ആണിന്റെ കരുത്തോടെ ട്രംപ് നേരിട്ട കാര്യവും പുട്ടിന്‍ ഓര്‍മ്മിപ്പിച്ചു. ട്രംപിന് പുതിയ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ ആശംസകളും നേരുന്നു എന്നും പുട്ടിന്‍ പറഞ്ഞു. ജീവിതത്തില്‍ അസാധാരണ സാഹചര്യങ്ങള്‍ നേരിടുന്ന കാര്യത്തില്‍ മനുഷ്യര്‍ എങ്ങനെ പെരുമാറണം എന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ട്രംപ് എന്നും പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു.