27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹി പിടിക്കുമോ? വാശിയേറിയ ത്രികോണ മത്സരത്തില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും; മൂന്നാം വട്ടം ഭരണം പ്രതീക്ഷിക്കുന്ന എഎപിക്ക് വന്‍ തിരിച്ചടി; ബിജെപിക്ക് പരമാവധി 60 സീറ്റ് വരെ പ്രവചിച്ച് ചില പോളുകള്‍; കോണ്‍ഗ്രസ് വളരെ പിന്നില്‍: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ഡല്‍ഹി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

Update: 2025-02-05 13:44 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. 27 വര്‍ഷത്തിന് ശേഷം ബിജെപി തലസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും സൂചിപ്പിക്കുന്നത്.

48.5 ശതമാനം മുതല്‍ 52.5 ശതമാനം വോട്ടുവിഹിതത്തോടെ, ബിജെപി ലീഡ് ചെയ്യുന്നതായി പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു. ആം ആദ്മി പാര്‍ട്ടിയാകട്ടെ 36.5 ശതമാനം മുതല്‍ 40.5 ശതമാനം വോട്ട് വിഹിതത്തോടെ പിന്നിലാണ്. കോണ്‍ഗ്രസ് 6.5 ശതമാനം മുതല്‍ 8.5 ശതമാനം വോട്ടുവിഹിതത്തോടെ വളരെ പിന്നിലാണ്. പരമാവധി ഒരുസീറ്റാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. എബിസി മാട്രിക്‌സ് ഈ ട്രെന്‍ഡ് ശരി വയക്കുന്നു. ബിജെപി 34 മുതല്‍ 40 സീറ്റും, എഎപി 32 മുതല്‍ 37 സീറ്റും വരെ നേടാം. ചാണക്യ അഭിപ്രായസര്‍വേയും ജെവിസി അഭിപ്രായ സര്‍വേയും ബിജെപിക്ക് അനുകൂലമാണ്. 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്.


ചാണക്യ

ബിജെപി: 39-44

എഎപി:25-28

കോണ്‍ഗ്രസ്-02-03

പോള്‍ ഡയറി

ബിജെപി-42-50

എഎപി-18-25

കോണ്‍ഗ്രസ്-0-2

പീപ്പിള്‍സ് ഇന്‍സൈറ്റ്

ബിജെപി: 40-44

എഎപി-25-29

കോണ്‍ഗ്രസ് 0-2

പീപ്പിള്‍സ് പള്‍സ്

ബിജെപി: 48.5 %-52.5%( 51-60)

എഎപി-36.5%-40.5%( 10-18)

കോണ്‍ഗ്രസ്-6.5%-8.5%(0-1)


എ ബി പി മാട്രിക്‌സ്

ബിജെപി: 35-40

എഎപി: 35-40

കോണ്‍ഗ്രസ്-0-1

ജെ വി സി പോള്‍

ബിജെപി: 39-45

എഎപി: 22-31

കോണ്‍ഗ്രസ്:0-2

പി മാര്‍ക്ക്

ബിജെപി:39-49

എഎപി:21-31

കോണ്‍ഗ്രസ്:0-1

ഡിവി റിസര്‍ച്ച്

ബിജെപി: 36-44

എഎപി: 26-34

കോണ്‍ഗ്രസ്:0

പോള്‍ ഓഫ് പോള്‍സ്

ബിജെപി: 43

എഎപി: 26

കോണ്‍ഗ്രസ്: 1

ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡല്‍ഹി വേദിയായത്. 96 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 699 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വമ്പന്‍ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. 10 വര്‍ഷമായി സീറ്റൊന്നും കിട്ടാത്ത കോണ്‍ഗ്രസിനും 28 വര്‍ഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്. അഞ്ചുമണി വരെ 57.7 ശതമാനമാണ് രേഖപ്പെടുത്തിയ പോളിംഗ്.


Tags:    

Similar News