'രാജ്ഭവന്‍ ആര്‍.എസ്.എസ് ശാഖയല്ലെന്ന് ഗവര്‍ണറും ശിങ്കിടികളും മനസിലാക്കണം, കേരള സര്‍വകലാശാല വി.സി സംഘ്പരിവാര്‍ ഏജന്റ്; മോഹനന്‍ കുന്നുമ്മല്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു; രൂക്ഷ വിമര്‍നവുമായി സി.പി.എം മുഖപത്രം
രാജ്ഭവന്‍ ആര്‍.എസ്.എസ് ശാഖയല്ലെന്ന് ഗവര്‍ണറും ശിങ്കിടികളും മനസിലാക്കണം
രുവനന്തപുരം: ഗവര്‍ണര്‍ക്കും കേരളാ യുണിവേഴ്‌സിറ്റി വിസിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനി. സംഘ്പരിവാര്‍ സംഘടനകളുടെ ആജ്ഞാനുസരണം പ്രവര്‍ത്തിക്കുന്ന കേരള സര്‍വകലാശാല താത്കാലിക വി.സി മോഹനന്‍ കുന്നുമ്മല്‍ അധികാര ദുര്‍വിനിയോഗവും ചട്ടവിരുദ്ധവുമായ നടപടിയുമാണ് സ്വീകരിക്കുന്നതെന്നും ഗവര്‍ണറുടെ ആവശ്യപ്രകാരമാണിതെന്നും ദേശാഭിമാനി മുഖപ്രസംഗത്തിലൂടെയാണ് കടുത്ത വിമര്‍ശനം.
സര്‍വകലാശാല വി.സിയാകാനുള്ള അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത മോഹന്‍കുന്നുമ്മല്‍ സംഘ്പരിവാര്‍ ഏജന്റായ സര്‍വകലാശാലയെ തകര്‍ക്കകുയാണ്. സര്‍വകലാശാലകളെ സംഘപരിവാറിന്റെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുന്നു. രാജ്ഭവന്‍ ആര്‍.എസ്.എസ് ശാഖ അല്ലെന്ന് ഗവര്‍ണറും ശിങ്കിടികളും മനസിലാക്കണമെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
'ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ രാജ്ഭവനെ മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളെയും വേദിയാക്കാന്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എന്ന മുന്‍ ആര്‍.എസ്.എസ് പ്രചാരകന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. സര്‍വകലാശാലകളുടെ ജനാധിപത്യ സംവിധാനങ്ങളെയാകെ ഇരുട്ടില്‍ നിര്‍ത്തിയാണ് താല്‍ക്കാലിക വി.സിമാരെ ഉപയോഗിച്ച് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നത്.'-മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
രജിസ്ട്രാര്‍ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തതത് ജനാധിപത്യ സംവിധാനത്തെയും അക്കാദമിക സ്വയംഭരണത്തെയും തകര്‍ക്കാനുള്ള സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗവുമാണെന്നും കുറ്റപ്പെടുത്തി.
സര്‍വകലാശാലയുടെ മതനിരപേക്ഷതക്കും അക്കാദമിക സ്വഭാവത്തിനും എതിരായി വി.സിയുടെ ഒത്താശയോടെ സംഘപരിവാറുകാര്‍ സെനറ്റ് ഹാള്‍ ദുരുപയോഗം ചെയ്തിരുന്നു. മതചിഹ്നങ്ങളും മതപ്രഭാഷണവും ഹാളില്‍ പാടില്ലെന്നാണ് സര്‍വകലാശാല ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നത്. ഇത് ലംഘിച്ചാണ് സംഘാടകര്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വച്ച് പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടത്തിയതെന്നും പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗം കുറ്റപ്പെടുത്തി.