'കഴിഞ്ഞിട്ടില്ല രാമാ... കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ ഒരാളേ വീണിട്ടുള്ളൂ... വീണവനെ ഇപ്പോഴും കാത്ത് സംരക്ഷിക്കുന്നവനും, വാഴുമ്പോള്‍ കൈ വെച്ച് അനുഗ്രഹിച്ചവനും വീഴുന്നതുവരെ പുറകേ തന്നെയുണ്ട്; വിടില്ല, രണ്ടിനേയും...! രാഹുലിന്റെ വിക്കറ്റ് വീണപ്പോള്‍ മുന്നറിയിപ്പു പോസ്റ്റുമായി ഡോ. പി സരിന്‍

'കഴിഞ്ഞിട്ടില്ല രാമാ... കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ ഒരാളേ വീണിട്ടുള്ളൂ...

Update: 2025-12-04 11:54 GMT

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.ഐയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരിച്ച് സിപിഎം നേതാവ് പി. സരിന്‍. അന്ന് താന്‍ തട്ടി മാറ്റിയ കൈകളില്‍ ഒന്നില്‍ ഇന്ന് വിലങ്ങ് വീണിരിക്കുന്നുവെന്ന് പി. സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സരിന്റെ എഫ്.ബി പോസ്റ്റ്. 'നിങ്ങള്‍ നീട്ടിയ ഈ കൈ പിടിച്ചാണ് സഖാവേ, ഞാന്‍ ചെങ്കൊടിയുടെ കാവല്‍ക്കാരനായത്. അന്ന് തട്ടി മാറ്റിയ കൈകളില്‍ ഒന്നില്‍ ഇന്ന് വിലങ്ങ് വീണിരിക്കുന്നു. കാലം സാക്ഷി, ചരിത്രം സാക്ഷി,'പി. സരിന്‍ കുറിച്ചു.

ഇനിന് പിന്നാലെ മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞിട്ടില്ല രാമാ... കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ ഒരാളേ വീണിട്ടുള്ളൂ... എന്നു പറഞ്ഞു കൊണ്ടാണ് സരിന്റെ പോസ്റ്റ്. വി ഡി സതീശനെയും ഷാഫി പറമ്പിലിനെയും ഉന്നം വെച്ചുകൊണ്ടാണ് ഈ കുറിപ്പ്.

സരിന്റെ കുറിപ്പ് ഇങ്ങനെ:

'കഴിഞ്ഞിട്ടില്ല രാമാ... കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ ഒരാളേ വീണിട്ടുള്ളൂ...

വീണവനെ ഇപ്പോഴും കാത്ത് സംരക്ഷിക്കുന്നവനും, വാഴുമ്പോള്‍ കൈ വെച്ച് അനുഗ്രഹിച്ചവനും

വീഴുന്നതു വരെ പുറകേ തന്നെയുണ്ട്. കാരണം, നിങ്ങള്‍ ഇപ്പോഴും നല്ല പിള്ളമാര്‍ ചമയുന്നത് അവശേഷിക്കുന്ന നെറിയുള്ള കോണ്‍ഗ്രസുകാരന്റെയും നെഞ്ചത്ത് കയറിയിരുന്നാണ്.

വിടില്ല, രണ്ടിനേയും


Full View


ഈ പോസ്റ്റിന് പിന്നാലെ, ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ക്കിടെ കൈ കൊടുക്കാന്‍ എത്തിയ സരിനെ അവഗണിച്ച രാഹുലിനെ ഓര്‍മയില്ലേയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അതേസമയം പാലക്കാട്ടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആദ്യഘട്ടത്തില്‍ തന്നെ രൂക്ഷവിമര്‍ശനം ഉന്നയിച്ച വ്യക്തിയാണ് ഇ.എന്‍. സുരേഷ് ബാബു. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും അടങ്ങുന്ന സംഘത്തെ കോണ്‍ഗ്രസിനകത്ത് പോലും ഭയമാണെന്നായിരുന്നു സുരേഷ് ബാബുവിന്റെ പ്രതികരണം.

ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ച സുരേഷ് ബാബു, മുന്‍കാല ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. രാഹുലും ഫെന്നിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തില്‍ ഒരു ഹെഡ്മാഷുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എം.എ. ഷഹനാസിന്റെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് ബാബുവിന്റെ പരാമര്‍ശം. എന്തിനും മടിക്കാത്തവരാണ് ഷാഫി-രാഹുല്‍ അനുയായികളെന്നും സുരേഷ് ബാബു പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോ. സൗമ്യ സരിനും രംഗത്തുവന്നിരുന്നു. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നതാണ് ഇപ്പോള്‍ രാഹുലിന് സംഭവിച്ചിരിക്കുന്നത് എന്ന് സൗമ്യ പറയുന്നു. തന്റെ പങ്കാളി കോണ്‍ഗ്രസ് വിടാനുണ്ടായ കാരണമടക്കം വിശദീകരിച്ചാണ് സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന് സരിന്‍ പറഞ്ഞത് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയായിരുന്നില്ല എന്നും മറിച്ചു ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയില്‍ കെട്ടി വെക്കരുത് എന്നതായിരുന്നു സരിന്‍ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യം എന്നും സൗമ്യ പറയുന്നു.

കൂടുതല്‍ കണ്ടെത്തുക ആത്മീയ പഠന കോഴ്സുകള്‍ വിമാന ടിക്കറ്റുകള്‍ ടെക് ടിപ്പുകള്‍ എന്നാല്‍ അതിന് പകരമായി സരിന് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു എന്നും അതിനാലാണ് സരിന് കോണ്‍ഗ്രസ് വിടുന്നത് പോലെ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വന്നത് എന്നും സൗമ്യ പോസ്റ്റില്‍ പറയുന്നു.

Tags:    

Similar News