അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്ഐ; കേസിലെ 15ാം പ്രതിയായ ഷിജിന്‍ മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കി നിയമിച്ചു, വിവാദം

അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്ഐ

Update: 2025-11-09 17:08 GMT

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്ഐ. കേസിലെ 15ാം പ്രതിയായ ഷിജിന്‍ മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കി നിയമിച്ചത്. 2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കേസിന്റെ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയ്യിലാണ് ആരംഭിച്ചത്.

എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. 33 പ്രതികളുള്ള കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും പ്രതികളാണ്. സിബിഐ ആണ് പി ജയാരാജനെയും ടി വി രാജേഷിനെയും പ്രതി ചേര്‍ത്തത്.

ഈ കേസില്‍ അന്യായമായാണ് പ്രതിചേര്‍ക്കപ്പെട്ടതെന്നാണ് പി ജയരാജന്റെയും ടി വി രാജേഷിന്റെയും വാദം. തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താനെന്നായിരുന്നു പി ജയരാജന്റെ വാദം. 24 വയസ്സിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

Tags:    

Similar News