തൊഴിലുറപ്പുകാരുമായുള്ള ആ ചിത്രം 'സൈബര്‍ സഖാക്കള്‍ക്ക്' പിടിച്ചില്ല; ഈ സോഷ്യല്‍ മീഡിയാ ആക്രമണത്തിന് പിന്നില്‍ അന്തര്‍ധാരയോ? കേരളത്തിലെ രാഷ്ട്രീയം ചൂടുപിടിക്കുന്നു; കുശലാന്വേഷണവും അപവാദ പ്രചരണമാകുമ്പോള്‍

Update: 2025-12-24 07:57 GMT

ആലപ്പുഴ: ഒരു ജനപ്രതിനിധി തന്റെ വോട്ടര്‍മാരോട് ഒരല്‍പ്പസമയം ചെലവൊഴിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച കേരളീയ പൊതു ബോധത്തിന് ഞെട്ടലായി. രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ തൊഴിലുറപ്പ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ ആശങ്ക ശക്തമാണ്. അത് ദേശീയതലത്തിലും പാര്‍ലമെന്റിലും ശക്തമായി പ്രതിപക്ഷപാര്‍ട്ടികള്‍ ഉന്നിയിച്ചിട്ടുണ്ട്. ആലപ്പുഴ എംപി കൂടിയായ കെസി വേണുഗോപാല്‍ ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി പാര്‍ലമെന്റില്‍ സംസാരിച്ചു. ഇതാണ് ചിലരുടെ പ്രകോപനത്തിന് കാരണം.

സ്വന്തം മണ്ഡലമായ ആലപ്പുഴയിലെ തൊഴിലുറപ്പ് തൊഴിലാളികളുമായി കുശലാന്വേഷണം നടത്തുന്ന കെസി വേണുഗോപാലിന്റെ ചിത്രം കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ തന്റെ പേജില്‍ പങ്കുവെച്ചിരുന്നു. ഒപ്പം അവരുടെ അവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഒപ്പമുണ്ടാകുമെന്ന ഉറപ്പും കുറിപ്പായി അദ്ദേഹം പങ്കുവെച്ചു. ഇതാണ് വിവാദമായത്.

സോഷ്യല്‍ മീഡിയയില്‍ കെസിയെ കടന്നാക്രമിച്ചു. ഒപ്പം തൊഴിലാളികളേയും. കെസി വേണുഗോപാല്‍ തൊഴിലാളികള്‍ക്ക് ഒപ്പം കപ്പകഴിച്ചു, അവരോടൊപ്പം നിലത്തിരുന്നു എന്നതൊക്കെ സോഷ്യല്‍ മീഡിയയില്‍ കമന്റുകളെത്തി. കെസിയെ അനുകൂലിച്ചും പ്രതികരണം എത്തി. ഏതായാലും ഈ വിഷയത്തില്‍ വലിയ പ്രതിരോധമാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് ക്യാമ്പ നടത്തുന്നത്. തീര്‍ത്തും തൊഴിലുറപ്പ് തൊഴിലാളികളെ കളിയാക്കുന്നതായിരുന്നു പ്രതികരണം.

ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ കേരളത്തില്‍ സിപിഎമ്മിനാണ് പ്രശ്നം. ബിജെപി ആക്രമണം നടത്തുന്നതിനെക്കാള്‍ തീവ്രമായിട്ടാണ് സിപിഎം ആക്രമണം നടത്തുന്നത്. രണ്ടുപേരുടെയും പൊതു ശത്രുവെന്ന കാരണത്താല്‍ കെസി വേണുഗോപാലിനെതിരായ ആക്രമണത്തിലും സിപിഎം-ബിജെപി അന്തര്‍ധാര സജീവമാണെന്നാണ് ആരോപണം.

Tags:    

Similar News