അന്‍വറിനെ ആദ്യം മനസ്സിലാക്കിയത് കുഞ്ഞാലിക്കുട്ടി; ലീഗിലേക്ക് അടുപ്പിക്കില്ല, പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് പ്രസ്താവന ഇറക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം; അടുത്താല്‍ നാളെ ലീഗിനേയും തള്ളിപ്പറയുന്ന വിശ്വാസിക്കാന്‍ കൊള്ളാത്ത നേതാവെന്ന നിലപാടില്‍ ലീഗ് നേതൃത്വം

അന്‍വറിനെ ആദ്യം മനസ്സിലാക്കിയത് കുഞ്ഞാലിക്കുട്ടി

Update: 2024-10-22 12:33 GMT

 കെ എം റഫീഖ്‌

മലപ്പുറം: സംസ്ഥാന സര്‍ക്കാറിനെ തന്നെ പിടിച്ചുകുലുക്കുകയും മുഖ്യമന്ത്രിക്കെതിരെ വാളോങ്ങുകയും ഭരണം പ്രതിസന്ധിയിലാക്കുന്ന രീതിയില്‍വരെ ആരോപണം ഉന്നയിക്കുകയും ആദ്യഘട്ടത്തില്‍ വലിയ ഓളം സൃഷ്ടിച്ചിട്ടും തുടക്കം മുതല്‍ നിലമ്പൂരിലെ ഇടതുപക്ഷ എം.എല്‍.എയെ ലീഗിലേക്കു ക്ഷണിക്കാതിരുന്നത് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടേയും മുതിര്‍ന്ന ചില ലീഗ് നേതാക്കളുടേയും നിര്‍ദ്ദേശപ്രകാരം.

അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയപരമായ മുസ്ലിംലീഗിനും യു.ഡി.എഫിനും വലിയ ഗുണം ചെയ്യുന്നുണ്ടെങ്കിലും അന്‍വറിനെ പിന്തുണക്കുകയോ, പാര്‍ട്ടിയിലേക്കു ക്ഷണിക്കുകയോ ചെയ്യുന്ന രീതിയിലേക്കു പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ പ്രസ്താവന ഇറക്കരുതെന്നും ലീഗ് നേതൃത്വം പാര്‍ട്ടിനേതാക്കളെ അറിയിച്ചിട്ടുണ്ട്. അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും, ഇന്നു സി.പി.എമ്മിനെതിരെ തിരിഞ്ഞതുപോലെ ലീഗിലെത്തിയാല്‍ പിന്നീട് ലീഗിനെതിരേയും അന്‍വര്‍ തിരിഞ്ഞുകുത്തുന്ന സാഹചര്യമുണ്ടാകും. അന്‍വറിന്റെ നിലപാടുകള്‍ പലതും വസ്തുതകള്‍ പൂര്‍ണമായി മനസ്സിലാക്കിയല്ല. പലതും ആവേശം മൂത്തു പറയുന്നതാണ്. എന്നാല്‍ സുജിത്ദാസിന്റെ ഫോണ്‍കോള്‍ പുറത്തുവിട്ടതുമാത്രമാണു വിശ്വസനീയമായി കാണാന്‍ കഴിയുന്നത്. എന്നീ രീതിയിലാണു ലീഗ് നേതൃത്വം അന്‍വറിനെ വിലയിരുത്തിയിരുന്നത്. ഇതിനിടയില്‍

നേരത്തെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെ അന്‍വറിനെ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരിയാണ് ഫെയ്സ് ബുക്കിലൂടെ അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതോടെയാണു ലീഗ് നേതൃത്വം വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഔദ്യോഗികമായി മറ്റുനേതാക്കളെ അറിയിച്ചത്. ലീഗ് നേതൃത്വം ഇടപെട്ടതോടെ ഇഖ്ബാല്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

അതേ സമയം അന്‍വറിന്റെ പ്രസ്താവനകള്‍ രാഷ്ട്രീയമായി പരമാവധി ഉപയോഗിക്കാനും ലീഗ് ശ്രമിക്കുന്നുണ്ട്. അതേ സമയം സി.പി.എമ്മും, കോണ്‍ഗ്രസും കൈവിട്ടതോടെ അന്‍വര്‍ ഇനി ലക്ഷ്യംവെക്കുന്നത് മുസ്ലിംവിഭാഗത്തെ തൃപ്തിപ്പെടുത്തി കൂടെകൂട്ടാനാണ്. ലീഗ് നേതൃത്വം തനിക്കു ഔദ്യോഗിക പിന്തുണ നല്‍കിയില്ലെങ്കിലും ലീഗിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ തന്നെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണു അന്‍വര്‍. ഇതിന്റെ ഭാഗമായി മുസ്ലിംമത വിഭാഗങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടെ രംഗത്തുവരികയും ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്രസകള്‍ക്കെതിരെ നടപടിവേണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തും ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ് അന്‍വര്‍ ഇന്നു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി, ത്രിപുര സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ ഒന്നുമാത്രമാണിത്.

രാജ്യത്തെ വിദ്യാഭ്യാസ രംഗമാകെ വരേണ്യവല്‍ക്കരിക്കുകയും വിദേശികള്‍ക്ക് തീറെഴുതുകയും ചെയ്യുന്നവരാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ കൈവെക്കുന്നത്. സുപ്രീംകോടതി സ്റ്റേ വന്നെങ്കിലും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത ഇനിയും പുലര്‍ത്തേണ്ടതുണ്ടെന്നുമാണു അന്‍വര്‍ പോസ്റ്റില്‍ പറയുന്നത്. നേരത്തെ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പിന്തുണ നല്‍കുമെന്ന പ്രസ്താവനയുമായി അന്‍വര്‍ രംഗത്തുവന്നിരുന്നു. വി.ഡി.സതീശന്‍ ആവശ്യപ്പെട്ടതു പ്രകാരമാണു ഇത്തരത്തിലൊരു തീരുമാനമെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് സതീശന്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവരികയും ചേലക്കരയില്‍ അന്‍വറിന്റെ ഡി.എം.കെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണക്കുമെന്ന രീതിയില്‍ അന്‍വര്‍ പ്രതികരിച്ചതോടെയാണു അന്‍വറിനെ വി.ഡി.സതീശന്‍ പൂര്‍ണമായും തള്ളിയത്.

എന്നാല്‍ യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ല. ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ബന്ധപ്പെടുന്നുണ്ട്. ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളാണ് തന്നെ ബന്ധപ്പെടുന്നതെന്നുമാണു അന്‍വര്‍ പറയുന്നത്.. ചേലക്കരയില്‍ എന്‍.കെ സുധീറിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും സതീശന്റേത് അഹങ്കാരത്തിന്റെ തിളപ്പാണെന്നും അന്‍വര്‍ തുറന്നടിച്ചു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ സഹായിച്ചിരുന്നുവെന്ന് പാലക്കാട്ടെ മുസ്ലിം വിഭാഗം പറയുന്നുണ്ട്. അവര്‍ കോണ്‍ഗ്രസിന് ഒരിക്കലും വോട്ട് ചെയ്യില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്.

പി.വി. അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹവുമായി ഇനി ചര്‍ച്ചയില്ലെന്നുമാണ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞത്.

യുഡിഎഫിനോട് വിലപേശാന്‍ അന്‍വര്‍ വളര്‍ന്നിട്ടില്ലെന്നും ഈ വിഷയത്തില്‍ കെപിസിസി അധ്യക്ഷനും താനും തമ്മില്‍ ഭിന്നതയില്ലെന്നും സതീശന്‍ വ്യക്തമാക്കി. പി.വി. അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹവുമായി ഇനി ചര്‍ച്ചയില്ലെന്നുമാണ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞത്. യുഡിഎഫിനോട് വിലപേശാന്‍ അന്‍വര്‍ വളര്‍ന്നിട്ടില്ലെന്നും ഈ വിഷയത്തില്‍ കെപിസിസി അധ്യക്ഷനും താനും തമ്മില്‍ ഭിന്നതയില്ലെന്നും സതീശന്‍ വ്യക്തമാക്കി.

യുഡിഎഫുമായി സഹകരിക്കാന്‍ അന്‍വര്‍ മുന്നോട്ട് വച്ച ഉപാധി വി.ഡി.സതീശനും കോണ്‍ഗ്രസും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ പിന്‍വലിച്ച് അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നതായിരുന്നു അന്‍വറിന്റ ആവശ്യം. യുഡിഎഫിനോട് വിലപേശാന്‍ അന്‍വര്‍ വളര്‍ന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് അന്‍വര്‍ സതീശനെതിരെ രംഗത്തു വന്നത്. മുസ്ലീം ലീഗിലെ വലിയൊരു വിഭാഗവും അന്‍വറിന് എതിരാണ്.

അതിനിടെ രമ്യാ ഹരിദാസിനെതിരേ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ അധിക്ഷേപ പരാമര്‍ശം നവോത്ഥാനത്തെ അട്ടിമറിക്കുന്നതാണെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നവോത്ഥാനത്തിന്റെ പ്രധാന ഇടമാണ് കേരളം. അത്തരത്തിലുള്ള പ്രസ്താവന നമുക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് അവരുടെ കമ്യൂണിറ്റിയുടെ പേര് പറയുന്നത് പോലും ഇഷ്ടമല്ലെന്നും ചിലര്‍ ലിപ്സറ്റിക് തേച്ചിട്ടാണ് നടക്കുന്നതെന്നുമായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

അന്‍വറിന്റെ പ്രസ്താവന നമുക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നവോത്ഥാനത്തിന്റെ പ്രധാന ഇടമാണ് കേരളം. ഒരുപാട് ജാതീയമായ ദുര്‍വ്യവസ്ഥകള്‍ ഉണ്ടായിരുന്നിടത്തുനിന്ന് നവോത്ഥാനനായകന്‍മാര്‍ കൈവരിച്ചിട്ടുള്ള ഒരു നേട്ടമുണ്ട്. അതിനെ അട്ടിമറിക്കുന്ന പ്രസ്താവനയാണ് അന്‍വറിന്റേത്. അത് ദൗര്‍ഭാഗ്യകരമാണെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.

Tags:    

Similar News