യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങള്‍ പിന്തുണ നല്‍കി; കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ കുറ്റി നാശം സംഭവിച്ചു; ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ ബാധിച്ചെന്നും മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നും കെ സുധാകരന്‍
യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങള്‍ പിന്തുണ നല്‍കി
കണ്ണൂര്‍: ജനവിരുദ്ധ സര്‍ക്കാറിനെതിരായ വികാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഈ സര്‍ക്കാരിന് തുടരാന്‍ ഒരു അര്‍ഹതയുമില്ല. യുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങള്‍ പിന്തുണ നല്‍കി.
ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന സിപിഎമ്മിന്റെ ശ്രമത്തിനേറ്റ തിരിച്ചടിയാണിത്. കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ കുറ്റി നാശം സംഭവിച്ചു. ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ ബാധിച്ചെന്നും മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആഞ്ഞടിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും കെ. സുധാകരന്‍ പ്രതികരിച്ചു. തോന്ന്യവാസം കാണിച്ചപ്പോള്‍ രാഹുലിനെതിരെ നടപടിയെടുത്തു. പാര്‍ട്ടി നടപടി എടുക്കുക എന്നല്ലാതെ തൂക്കി കൊല്ലാന്‍ പറ്റില്ലല്ലോ എന്നും കെ. സുധാകരന്‍ പറഞ്ഞു.