ഭാരവാഹികള്‍ നൂറില്‍ കവിയരുതെന്ന് ഹൈക്കമാന്‍ഡ്; വഴങ്ങാതെ നോമിനികളെ നിര്‍ദേശിച്ചു മുതിര്‍ന്ന നേതാക്കളുടെ ചരടുവലികള്‍; ഡിസിസി അധ്യക്ഷ സ്ഥാനത്ത് ചിലരെ നിലനിര്‍ത്തി മറ്റുള്ളവരെ നീക്കുന്നത് കഴിവു കെട്ടവരാണെന്ന പ്രചരണത്തിന് ഇടയാക്കുമെന്ന് വിമര്‍ശനം; സമവായം ഉണ്ടാക്കാന്‍ കഴിയാത്തതില്‍ പഴികേട്ട് സണ്ണി ജോസഫ്

ഭാരവാഹികള്‍ നൂറില്‍ കവിയരുതെന്ന് ഹൈക്കമാന്‍ഡ്

Update: 2025-08-19 06:44 GMT

തിരുവനന്തപുരം: സംസ്ഥാന ഭാരവാഹികളുടെ എണ്ണം നൂറില്‍ കവിയരുതെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തില്‍ തട്ടി കെ.പി.സി.സി പുന:സംഘടന വൈകുന്നു. ഡെല്‍ഹിയിലടക്കം മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തങ്ങളുടെ നോമിനികള്‍ക്കു വേണ്ടി മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന ചരടുവലിയാണ് ഭാരവാഹി പട്ടിക രൂപീകരിക്കാന്‍ തടസ്സമാകുന്നത്. സമവായം ഉണ്ടാക്കാന്‍ കഴിയാത്തത് പുതിയ കെ.പി.സി.സി പ്രസിഡന്‍്റ് സണ്ണി ജോസഫിന്റെ പിടിപ്പുകേടാണെന്ന് ചിത്രീകരിച്ച് യുവനേതാക്കള്‍.

30 ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍, അഞ്ച് വൈസ് പ്രസിഡന്‍്റുമാര്‍, മൂന്ന് വര്‍ക്കിങ് പ്രസിഡന്‍്റുമാര്‍ എന്നിങ്ങനെയാണ് പരിഗണനയിലുള്ളവരുടെ എണ്ണം. നിലവിലുള്ള 21 ജനറല്‍ സെക്രട്ടറിമാരെ നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ ഭാരവാഹികളെക്കൂടി വക്കാമെന്ന നിര്‍ദ്ദേശവും സംസ്ഥാന നേതൃത്വത്തിനു മുന്നിലുണ്ട്്. ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് തങ്ങളുടെ നോമിനികളെ നിയമിക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ ആവശ്യവും പുന:സംഘടന വൈകിപ്പിക്കുകയാണ്.

കെ.പി.സി.സി പ്രസിഡന്‍്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ്ുമാരായ പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. കെ.പി.സി.സി ഭാരവാഹികളിലും ഡി.സി.സി അധ്യക്ഷന്‍മാരിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്്. കെ.പി.സി.സിയില്‍ നിലവിലുള്ള ഇളവുകള്‍ നികത്തുന്നതോടൊപ്പം ഏതാനും ഭാരവാഹികളെക്കൂടി അധികമായി വക്കാമെന്ന നിര്‍ദ്ദേശത്തിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്്. വെസ് പ്രസിഡന്റുമാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും ഒപ്പം കെ.പി.സി.സി സെക്രട്ടറിമാരെക്കൂടി നിയമിക്കാമെന്നും ധാരണയായിട്ടുണ്ട്. നേതാക്കളെയും എണ്ണവും സംബന്ധിച്ചാണ് അന്തിമതീരുമാനമാകാത്തത്്.

ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ അടുപ്പക്കാര്‍ക്കാകും വിവിധ സ്ഥാനങ്ങളില്‍ മുന്‍തൂക്കം. തങ്ങളോട് വേണ്ടരീതിയില്‍ ചര്‍ച്ച നടത്തുന്നില്ലെന്ന പരിഭവം കെ. സുധാകരനെക്കൂടാതെ എം.പിമാരായ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍ എന്നിവര്‍ക്കുമുണ്ട്. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ച നടക്കുന്നില്ലെന്ന് യുവനേതാക്കള്‍ക്കും പരാതിയുണ്ട്.

കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ഡി.സി.സി അധ്യക്ഷന്‍മാരെ മാറ്റേണ്ടെന്നാണ് നിലവിലുള്ള ധാരണ. കെ.സി വേണുഗോപാലിനു താല്‍പര്യമുള്ള പാലക്കാട് ഡി.സി.സി അധ്യക്ഷന്‍ എ. തങ്കപ്പനും തുടര്‍ന്നേക്കും. തിരുവനന്തപുരത്ത് രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പാലോട് രവിയെ മാറ്റി താല്‍ക്കാലിക പ്രസിഡന്‍്റാക്കിയ എന്‍. ശക്തന് തുടരാന്‍ താല്‍പര്യമില്ല. ശരത്്ചന്ദ്രപ്രസാദിനെയും ചെമ്പഴന്തി അനിലിനെയും പരിഗണിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിന്‍െ്റ പിന്തുണ ചെമ്പഴന്തി അനിലിനുണ്ട്.

പുന:സംഘടനാ വേളകളിലെല്ലാം പേര് ഉയര്‍ന്നു കേള്‍ക്കുകലും ഒടുവില്‍ തഴയപ്പെടുകയും ചെയ്യുന്ന നേതാവാണ് ശരത്ചന്ദ്രപ്രസാദ്. കൊല്ലത്ത് രാജേന്ദ്രപ്രസാദിനെ മാറ്റുന്നതില്‍ കൊടിക്കുന്നില്‍ സുരേഷ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ചിലരെ നിലനിര്‍ത്തുന്നതിലൂടെ മാറുന്നവരെല്ലാം കഴിവു കെട്ടവരാണെന്ന പ്രചരണം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തുന്നുണ്ട്.

Tags:    

Similar News