കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം; പാര്‍ട്ടിക്ക് അപമാനല്ല, തെറ്റായ പ്രവണതളോട് കോംപ്രമൈസ് ഇല്ല; അപൂര്‍വമായല്ലേ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളുവെന്ന് എം വി ഗോവിന്ദന്‍

കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം

Update: 2024-12-01 07:04 GMT

പത്തനംതിട്ട: കരുനാഗപ്പള്ളിയിലെ സിപിഎം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാര്‍ട്ടിക്ക് അപമാനമല്ലെന്നും ഒറ്റപ്പെട്ട സംഭവവമാണെന്നും എംവി ഗോവിന്ദന്‍. തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവുമായി പാര്‍ട്ടി നടപടി എടുത്തു. അതൊക്കെ പ്രാദേശിക പ്രശ്നങ്ങള്‍ മാത്രമാണെന്നും വിഭാഗീയതയല്ലെന്നും എംവി ഗോവിന്ദന്‍

'കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണ്. പാര്‍ട്ടിക്ക് യോജിക്കുന്ന നിലയിലല്ല കാര്യങ്ങള്‍ ഉണ്ടായത്. ചില പ്രശ്നങ്ങള്‍ തെറ്റായ രീതിയില്‍ പാര്‍ട്ടിയുടെ പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യപ്പെട്ടു. 38,000 ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു. ഒറ്റപ്പെട്ട സംഭവമായിട്ടല്ലേ അവിടെയും ഇവിടെയും പ്രശ്നമുണ്ടായത്. അയിരക്കണക്കിന് ലോക്കല്‍ സമ്മേളനം നടന്നു.

അവിടെയും വളരെ അപൂര്‍വമായല്ലേ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളു. 270 ഏരിയാസമ്മേളനം നടക്കുന്നു. എവിടെയും കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. അവിടെയും ഇവിടെയും ഉണ്ടാകുന്ന ചില പ്രശ്നങ്ങളെ പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ട ഫലപ്രദമായി കൈകാര്യം ചെയ്തുപോകുമെന്നതിന്റെ തെളിവാണ് ഇന്നത്തെ അനുഭവം. സമ്മേളനങ്ങള്‍ എല്ലാം നടക്കുന്നത് ആരോഗ്യകരമായാണ്' എംവി ഗോവിന്ദന്‍ പറഞ്ഞു.

കരുനാഗപ്പള്ളിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളെല്ലാം പരിശോധിക്കും. പ്രശ്നക്കാരെ ആരെയും സംരക്ഷിക്കില്ല. കേരളത്തിലെ പാര്‍ട്ടി ഏതെങ്കിലും തരത്തിലുളള തെറ്റിനോട് കോംപ്രൈമൈസ് ചെയ്യില്ല. കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ട് തെറ്റുതിരുത്തി മുന്നോട്ടുപോകും. കരുനാഗപ്പള്ളിയില്‍ അഡ്ഹോക്ക് കമ്മറ്റി എടുക്കുന്ന തീരൂമാനത്തിന് അനുസരിച്ചാണ് തീരുമാനമെടുക്കുക. ഇനി അവിടെ ലോക്കല്‍, ഏരിയാ സമ്മേളനം ഈ സമ്മേളനകാലയളില്‍ ഉണ്ടാവില്ല' - എംവി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News