'സിപിഎം കേരളത്തിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെ സഖ്യകക്ഷി; ആ പാര്‍ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ല'; അന്‍വറിന് മുന്നില്‍ വാതിലടച്ച് ഡിഎംകെ; മഞ്ചേരി സമ്മേളനത്തില്‍ ഡിഎംകെ നിരീക്ഷകര്‍ ഉണ്ടാകും എന്നതൊക്കെ അന്‍വറിന്റെ വെറും തള്ള്..!

'സിപിഎം കേരളത്തിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെ സഖ്യകക്ഷി; ആ പാര്‍ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ല'

Update: 2024-10-06 08:51 GMT

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എയുടെ അടുത്ത തള്ളും പൊളിഞ്ഞു. ഡിഎംകെയെ മറയാക്കി രാഷ്ട്രീയനീക്കം നടത്തിയതാണ് പൊളിഞ്ഞിരിക്കുന്നത്. സിപിഎമ്മിനെ വെല്ലുവിളിച്ച് ഇടതുപക്ഷത്തുനിന്നും പുറത്തുപോയ പി വി അന്‍വറിന്റെ ഡിഎംകെ രാഷ്ട്രീയ നീക്കമെല്ലാം അന്‍വറിന്റെ വെറും തള്ളാണെന്നാണ് വ്യക്തമമാക്കുന്ത്. തമിഴ്നാട് ഭരണ കക്ഷിയായ ഡിഎംകെയുമായി സഖ്യമുണ്ടാക്കുള്ള നീക്കം തുടക്കത്തില്‍ തന്നെ പാളുന്നു. അന്‍വറിനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താനാകില്ലെന്നാണ് ഡിഎംകെ നിലപാട്. ഇതോടെ അന്‍വറിന് മുന്നില്‍ സ്വതന്ത്ര വഴികള്‍ തന്നെയാണുള്ളത്.

കേരളത്തിലും തമിഴ്നാട്ടിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണ്. അത്തരം ഒരു പാര്‍ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഡിഎംകെയുടെ നിലപാട്. ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ ന്യൂസ് മിനിറ്റിന് നല്‍കിയ പ്രതികരണത്തിലാണ് അന്‍വറിന്റെ അവകാശവാദങ്ങളെല്ലാം തള്ളിയത്.

അതേസമയം, സഖ്യ നീക്കവുമായി പി വി അന്‍വര്‍ സമീപിച്ചിരുന്നതായി ഡിഎംകെ കേരള ഘടകം വ്യക്തമാക്കുന്നു. സഖ്യകക്ഷിയാക്കണം എന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ ഡിഎംകെ കേരള ഘടകം സംസ്ഥാന സെക്രട്ടറി എ ആര്‍ മുരുകേശന്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അന്‍വര്‍ നല്‍കിയ കത്ത് ഡിഎംകെ നേതൃത്വത്തിന് നല്‍കിയിരുന്നു എന്നും മുരുകേശന്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഡിഎംകെ എന്‍ആര്‍ഐ വിഭാഗം സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പുദുഗൈ അബ്ദുള്ളയുമായി പി വി അന്‍വര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. അന്‍വറും താനും ദീര്‍ഘകാല സുഹൃത്തുക്കളാണെന്നും തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു എന്നും പുദുഗൈ അബ്ദുള്ള വിശദീകരിക്കുന്നു.

'എനിക്ക് കഴിഞ്ഞ 15 വര്‍ഷമായി അന്‍വറിനെ അറിയാം, അദ്ദേഹം എപ്പോഴെങ്കിലും ചെന്നൈ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടുക പതിവാണ്. അന്‍വര്‍ സ്വന്തം പാര്‍ട്ടി തുടങ്ങുകയാണെന്നും ഡിഎംകെയില്‍ ചേരുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും പറഞ്ഞു. അതസമയം ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ സംഘടന നിലവില്‍ സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതേ പേരിലാകുമോയെന്ന് പറയാനാവില്ല. അതിന് സാങ്കേതികമായ പല കാര്യങ്ങളുമുണ്ട്. നിലവിലിത് സാമൂഹ്യ കൂട്ടായ്മയാണ്. സംസ്ഥാനത്തെ മൊത്തം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുന്നോട്ട് പോകും. എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാം. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേറ്റമായത് കൊണ്ടാണ് പേര് നിശ്ചയിച്ചത്. പകല്‍ സൂര്യവെളിച്ചം രാത്രി ടോര്‍ച്ച് വെളിച്ചം വേണം.

അതുകൊണ്ടാണ് ടോര്‍ച്ച് സംഘടനയുടെ പേരിന് ഒപ്പം വെച്ചത്. അര്‍ജുനും മനാഫും മതേതരത്വത്തിന്റെ പ്രതീകമാണ്. തനിക്ക് മേലെ വര്‍ഗീയതയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് മനാഫും അര്‍ജുന്റെയും ചിത്രം ബോര്‍ഡുകളില്‍ വെച്ചത്. മഞ്ചേരിയില്‍ പ്രഖ്യാപനം വെച്ചത് സ്വന്തം നാടായത് കൊണ്ടാണ്. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇവിടമെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗതത്തിനായി വലിയ ക്രമീകരണങ്ങള്‍ ആണ് മഞ്ചേരി ജസീല ജംഗ്ഷനില്‍ ഒരുക്കിയിരിക്കുന്നത്. പതിനായിരം പേര്‍ക്ക് ഇരിക്കാനായി കസേര ഇട്ടിരിക്കുന്ന വേദിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മലബാര്‍ ആസ്ഥാനമായി രൂപീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് മഞ്ചേരി വേദി ആകുന്നു എന്ന പ്രത്യേകതയും ഉണ്ട്.

Tags:    

Similar News