'സുരേഷ് ഗോപി എംപി മാത്രമല്ലല്ലോ; കേന്ദ്രമന്ത്രി കൂടിയാണ്, അതിന്റേതായ മറ്റുപല തിരക്കുകളും ഇല്ലേ; കാണാനില്ലെന്ന് പറഞ്ഞ ബിഷപ്പുമായി ഞാന്‍ സംസാരിക്കാം'; തൃശ്ശൂര്‍ എംപിക്കെതിരായ ആരോപണത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

സുരേഷ് ഗോപി എംപി മാത്രമല്ലല്ലോ; കേന്ദ്രമന്ത്രി കൂടിയാണ്,

Update: 2025-08-10 13:47 GMT

തിരുവനന്തപുരം: സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയോട് പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍. സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ പിതാവിനോട് താന്‍ സംസാരിക്കാം. സുരേഷ് ഗോപി എം.പി മാത്രമല്ലല്ലോ കേന്ദ്രമന്ത്രിക്ക് അവരുടേതായ മറ്റുപല തിരക്കുകളും ഇല്ലേയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ് സുരേഷ് ഗോപിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്തു വിഷയത്തിലും ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ നടന്ന ആക്രമണത്തിലും പ്രതികരിക്കാത്തതിനാലാണ് സുരേഷ് ഗോപിയെ അദ്ദേഹം പരിഹിസിച്ചത്. ' ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുപ്പ് ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണമോ എന്നാശങ്ക ' എന്നാണ് പരിഹാസ രൂപേണ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

കേന്ദ്രമന്ത്രിയും തൃശൂരില്‍ നിന്നുള്ള എം.പിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെ.എസ്.യു നേതാവും രംഗത്തെത്തി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തശേഷം കേന്ദ്രമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ്‌ഗോപിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. സുരേഷ്‌ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളോടും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടേത് നാടകമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വര്‍ഷത്തില്‍ ആറു തവണയെങ്കിലും വിദേശത്തു ടൂര്‍ പോകുന്ന രാഹുലിന് ഇവിടുത്തെ ഇലക്ഷന്‍ സംവിധാനത്തെ കുറിച്ച് അറിയില്ല. രാഹുല്‍ ഗാന്ധിയുടെ ലീഡര്‍ഷിപ്പില്‍ അണികള്‍ക്ക് അതൃപ്തി ഉണ്ട്. ഇതില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ നാടകമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags:    

Similar News