വി ഡി സതീശന് ഹൃദയവേദന പീഡന വീരനെ പുറത്താക്കിയതില്‍; കോണ്‍ഗ്രസ് കാണിക്കുന്നത് ഇരട്ട ചതി; കാളയുമായി വരുന്നത് നാളെയാക്കുന്നത് എന്തിന്, ഇപ്പോള്‍ തന്നെ നടത്തിക്കൂടെ: വി മുരളീധരന്‍

വി ഡി സതീശന് ഹൃദയവേദന പീഡന വീരനെ പുറത്താക്കിയതില്‍

Update: 2025-08-26 08:36 GMT

തിരുവനന്തപുരം: കേരളം ഞെട്ടിപ്പോകുന്ന വാര്‍ത്ത ഉടന്‍ വരാനുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി ബിജെപി നേതാവ് വി മുളീധരന്‍. കാളയുമായി വരുന്നത് നാളെയാക്കുന്നത് എന്തിനെന്ന് വി മുരളീധരന്‍ ചോദിച്ചു. ഇപ്പോള്‍ തന്നെ നടത്തിക്കൂടെ എന്ന് അദേഹം പരിഹസിച്ചു. പീഡന വീരനെ പുറത്താക്കിയതില്‍ ആണ് വി ഡി സതീശന് ഹൃദയവേദന. ഇരകളാക്കപ്പെട്ട സ്ത്രീകളോട് ഒരു വേദനയുമില്ലെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി.

രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ ആയി തുടരാന്‍ അവകാശമില്ല എന്നത് പാലക്കാട്ടെ ജനങ്ങളുടെ ആവശ്യം. കോണ്‍ഗ്രസിന്റെ നിലപാട് ഒത്തുകളിയാണെന്നും രാഹുലിന്റെ ഭീഷണിയാണ് ഇതിന് പിന്നില്‍ എന്നാണ് പറയുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത് ആഭ്യന്തര പ്രശനമാണ്. ഇവിടെ ജനപ്രതിനിധിയാണ് രാഹുല്‍. ജനങ്ങളുടെ വിഷയമാണിതെന്ന് അദേഹം പറഞ്ഞു. അങ്ങനെ ഒരാളെ എം എല്‍എ ആയി തുടരാന്‍ അനുവദിക്കുന്നുവെന്നും പാലക്കാട്ടെ ജനങ്ങള്‍ എന്തിന് ഇയാളെ സഹിക്കണമെന്ന് വി മുരളീധരന്‍ ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് ഈ അടുത്ത കാലത്ത് ഒന്നും ഇറങ്ങാന്‍ കഴിയില്ല. പാലക്കട്ടെ ജനങ്ങള്‍ക്ക് എം എല്‍ എ വേണ്ട എന്നാണോ കോണ്‍ഗ്രസ് നിലപാടെന്ന് വി മുരളീധരന്‍ ചോദിച്ചു. മാനസിക പ്രശ്‌നം ഉള്ള ആളാണ് ഇയാള്‍. എംഎല്‍എ സ്ഥാനം രാജി വെപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ഇരട്ട ചതിയാണ് കോണ്‍ഗ്രസ് കാണിക്കുന്നതെന്ന് വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News