ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം; ഹെഡ്-അഭിഷേക് ഓപ്പണിങ് വെടിക്കെട്ട്; മധ്യനിരയില്‍ ക്ലാസനും നിതീഷും; ബൗളിങ് നിരയെയും ടീമിനെയും മുന്നില്‍ നിന്ന് നയിക്കാന്‍ കമ്മിന്‍സും; ഈ സീസണിലും കരുത്ത് തെളിയിക്കാന്‍ ഹൈദരബാദ് ടീം

Update: 2025-03-21 07:23 GMT

ഹൈദരാബാദ്: 18-ാം സീസണ്‍ ഐപിഎല്‍ ആവേശത്തിനൊരുങ്ങുകയാണ്, അതിന് മുന്നോടിയായി ഹൈദരാബാദ് സണ്‍റൈസേഴ്‌സ് തങ്ങളുടെ കരുത്ത് തെളിയിക്കാനൊരുങ്ങുന്നു. ഈ സീസണില്‍ ഏറ്റവും ഭയപ്പെടുന്ന ടീമിലൊന്നായിരിക്കും ഹൈദരാബാദ്. ആദ്യ മത്സരം രാജസ്ഥാനൊപ്പമാണ്. മാര്‍ച്ച് 23ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30ന് മത്സരം നടക്കും.

ഹൈദരാബാദിന്റെ ഏറ്റവും അപകടകാരിയായ ഓപ്പണിംഗ് ജോഡി ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീമായതില്‍ എക്‌സ്‌പ്ലോഡിങ് ബാറ്റിങ് നിരയെയാണ് പ്രധാന കാരണമായി കണക്കാക്കുന്നത്. ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍, നിതീഷ് കുമാര്‍ റെഡ്ഡി നാലാം നമ്പറില്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍ കൂടി വന്നാല്‍ ബൗളര്‍മാര്‍ക്ക് നന്നെ പണിപ്പെടേണ്ടി വരും. മലയാളി താരം സച്ചിന്‍ ബേബിയും ഹൈദരാബാദ് നിരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അഭിഷേക് ശര്‍മയും ഓസ്ട്രേലിയക്കാരന്‍ ട്രാവിസ് ഹെഡും നല്‍കുന്ന സ്ഫോടനാത്മകമായ തുടക്കമാണ് ഹൈദരാബാദിന്റെ ഊര്‍ജം. ഹെന്റിച്ച് ക്ലാസെന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ അതേറ്റെടുക്കുന്നു. ഇഷാന്‍ കിഷനും ചേരുന്നതോടെ ബാറ്റിങ് നിര ഭദ്രം. ബൗളര്‍മാരില്‍ ക്യാപ്റ്റന്‍ കമ്മിന്‍സാണ് മിടുക്കന്‍. മുഹമ്മദ് ഷമി, ജയദേവ് ഉനദ്ഘട്ട്, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ബൗളിങ് നിര. ഏറെ കാലം കളിച്ച ഭുവനേശ്വര്‍ കുമാര്‍ ഇക്കുറി ടീമില്‍ ഇല്ല.

ഹെഡ്, അഭിഷേക്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍, ക്ലാസെന്‍, അനികേത്, അഭിനവ് മനോഹര്‍, കമ്മിന്‍സ്, ഹര്‍ഷല്‍, രാഹുല്‍ ചഹാര്‍, ഷമി, ആദം സാമ്പ.

Tags:    

Similar News