ഐപിഎല്ലില്‍ നൂറ് വിക്ക് നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയില്‍ ഇനി പേസര്‍ മുഹമ്മദ് സിറാജും; 12-ാമത്തെ ഇന്ത്യന്‍ പേസര്‍; നേട്ടത്തിലെത്തിയത് സ്വന്തം നാട്ടുകാരുടെ മുന്നില്‍

Update: 2025-04-07 08:53 GMT

ഇൻഡ്യൻ പ്രീമിയർ ലീഗിൽ നൂറു വിക്കറ്റുകൾ നേടുന്ന താരങ്ങളുടെ ലിസ്റ്റിൽ ഇനി മുഹമ്മദ് സിറാജും. ഹൈദരാബാദിൽ വച്ചു നടന്ന മൽസരത്തിൽ സൺ റൈസേഴ്സ് താരം അഭിഷേക് ശർമ്മയെ പുറത്താക്കിയാണ് താരം നൂറ് വിക്കറ്റുകൾ തികച്ചത്. ഐപിഎല്ലിൽ നൂറു വിക്കറ്റ് തികയ്ക്കുന്ന പന്ത്രണ്ടാമത്തെ ഇൻഡ്യൻ പേസ് ബോളർ ആണ് മുഹമദ് സിറാജ്. തന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച സ്പെല്ലിലൂടെ നാലു വിക്കറ്റുകൾ വീഴ്ത്തിയ താരം പ്ലേയർ ഒഫ് ദി മാച്ച് പുരസ്കാരത്തിനും അർഹനായി. ട്വന്റി 20 യിലെ മികച്ച ബാറ്റർമാരായ ട്രാവിസ് ഹെഡ് , അഭിഷേക ശർമ്മ ഉൾപ്പെടെയുള്ള താരങ്ങളെ പുറത്താക്കി നാല് വിക്കറ്റുകൾ ഈ മൽസരത്തിൽ നേടി. 4.25 എന്ന ഇക്കണോമിയിൽ പന്തെറിഞ്ഞ താരം നാല് ഓവറുകളിൽ വിട്ടുകൊടുത്തത് 17 റൺസുകൾ മാത്രമാണ്.

ഏഴു സീസണുകളിൽ ബാഗ്ലൂരുവിന് വേണ്ടി കളിച്ച സിറാജിനെ കഴി കഴിഞ്ഞ മെഗാ താരലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കുകയായിരുന്നു. നാലു മൽസരങ്ങളിൽ ഒൻപതു വിക്കറ്റ് നേടിയ താരം ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്, പത്തു വിക്കറ്റുകൾ നേടിയ ചെന്നൈ താരം നൂർ അഹമ്മദാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞ മൽസരത്തിൽ തൻ്റെ പഴയ തട്ടകത്തിൽ മുൻ ടീമായ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ 19 റൺസുകൾക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പ്ലേയർ ഓഫ് ദി മാച്ചായി. ഞായറാഴ്ച സൺ റൈസേഴ്സിനെതിരെ നേടിയത് തുടർച്ചയായ രണ്ടാമത്തെ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരമാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിൽ തഴയപ്പെട്ടത് മനോവിഷമം ഉണ്ടാക്കിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

Tags:    

Similar News