അവസാന രണ്ട് ഓവറുകളിൽ അടിച്ചു കൂട്ടിയത് 65 റൺസ്; റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിലെ ആദ്യ സെമിയിൽ ബംഗ്ലാദേശിന് മികച്ച സ്‌കോർ; വെടിക്കെട്ട് തുടക്കവുമായി സൂര്യവംശി; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

Update: 2025-11-21 12:11 GMT

ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് 2025-ന്റെ ആദ്യ സെമി ഫൈനലിൽ ബംഗ്ലാദേശ് 'എ' കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം. 194 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ എ 7.4 ഓവറിൽ 76/2 എന്ന നിലയിലാണ്. ഓപ്പണർ വൈഭവ് സൂര്യവംശി തകർപ്പൻ തുടക്കമാണ് ടീമിന് നൽകിയത്. ടൂർണമെന്റിൽ മികച്ച ഫോമിലുള്ള സൂര്യവംശി വെറും 15 പന്തിൽ 38 റൺസ് നേടി പുറത്തായി. നാലാം ഓവറിൽ അബ്ദുൾ ഗഫ്ഫാർ സഖ്‌ലൈൻ എറിഞ്ഞ പന്തിൽ ലോങ് ഓണിലേക്ക് അടിച്ച് വൈഭവ് ജിശാൻ ആലമിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

പിന്നാലെ നമൻ ധീർ (7) കൂടി വീണതോടെ ഇന്ത്യ 6.2 ഓവറിൽ 66/2 എന്ന നിലയിലാണ്. ക്യാപ്റ്റൻ ജിതേഷ് ശർമയും പ്രിയൻഷ് ആര്യയുമാണ് ക്രീസിൽ. അബു ഹൈദറിനായിരുന്നു വിക്കറ്റ്. വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ജിതേഷ് ശർമ്മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ ടൈഗേഴ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് നേടിയത്. അവസാന രണ്ട് ഓവറുകളിൽ 50 റൺസ് അടിച്ചുകൂട്ടിയ തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിന്റെ ഇന്നിംഗ്‌സിനെ ഈ നിലയിലേക്ക് ഉയർത്തിയത്.

ഓപ്പണർ ഹബീബുർ റഹ്മാൻ സോഹൻ 46 പന്തിൽ നിന്ന് 65 റൺസ് നേടി ഇന്നിംഗ്‌സിന് മികച്ച അടിത്തറ നൽകി. ജിഷാൻ ആലത്തിന് വേഗത്തിൽ വിക്കറ്റ് നഷ്ടമായെങ്കിലും സോഹൻ തന്റെ ആക്രമണോത്സുകമായ ശൈലി തുടർന്നു. എന്നാൽ, മധ്യ ഓവറുകളിൽ ഇന്ത്യൻ സ്പിന്നർമാർ പിടിമുറുക്കിയതോടെ ബംഗ്ലാദേശ് ബാറ്റിംഗ് നിരക്ക് വേഗത കുറഞ്ഞു. ഇന്ത്യൻ ബൗളർ ഗുർജപ്‌നീത് സിങ്ങിന് (2/29) സോഹന്റെ വിലയേറിയ വിക്കറ്റ് ലഭിച്ചതോടെ 17-ാം ഓവർ അവസാനിക്കുമ്പോൾ 6 വിക്കറ്റിന് 133 എന്ന നിലയിൽ ബംഗ്ലാദേശ് പരുങ്ങലിലായി.

മത്സരം ഇന്ത്യയുടെ വരുതിയിലായി എന്ന് തോന്നിയ ഘട്ടത്തിലാണ് എസ്.എം. മെഹറോബിന്റെയും യാസിർ അലിയുടെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കണ്ടത്. വെറും 18 പന്തിൽ 48 റൺസെടുത്ത് പുറത്താവാതെ നിന്ന മെഹറോബ്, ഇന്ത്യൻ ബൗളർമാർക്ക് ഒരു ദയയുമില്ലാതെ റൺസ് വാരിക്കൂട്ടി. 19-ാം ഓവറിൽ നമൻ ധീറിനെതിരെ മാത്രം മെഹറോബ് 28 റൺസ് നേടിയതോടെ കളിയുടെ മൊമന്റം പൂർണ്ണമായും ബംഗ്ലാദേശിന് അനുകൂലമായി മാറി. അവസാന രണ്ട് ഓവറുകളിലെ ഈ പവർ ഹിറ്റിങ് പ്രകടനം ബംഗ്ലാദേശിന്റെ സ്കോർ 194-ൽ എത്തിച്ചു.

Tags:    

Similar News