66 റണ്‍സെടുത്താല്‍ നേടിയാല്‍ സഞ്ജു തേടി വരുന്നത് വമ്പന്‍ റെക്കോര്‍ഡ്; രാജസ്ഥാന് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകും

66 റണ്‍സെടുത്താല്‍ നേടിയാല്‍ സഞ്ജു തേടി വരുന്നത് വമ്പന്‍ റെക്കോര്‍ഡ്;

Update: 2025-03-23 10:01 GMT

ഹൈദരാബാദ്: ഐ.പി.എല്‍ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുക. ഹൈദരാബാദിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇമ്പാക്ട് പ്ലെയറായാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എത്തുക. പരിക്കിനെ തുടര്‍ന്ന് താരം കീപ്പിങ്ങിനോ ഫീല്‍ഡിങ്ങിനോ സഞ്ജു ഇന്ന് ഉണ്ടാകില്ല.

മത്സരത്തില്‍ ഇമ്പാക്ട് ബാറ്ററായി ഇറങ്ങി 66 റണ്‍സ് നേടിയാല്‍ സഞ്ജുവിന് മികച്ച റെക്കോഡിലെത്താന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. രാജസ്ഥാന് വേണ്ടി 4000 ഐ.പി.എല്‍ റണ്‍സ് തികക്കുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. രാജസ്ഥാന് വേണ്ടി ഇതുവരെ 141 ഇന്നിങ്‌സില്‍ നിന്നും 31.72 ശരാശരിയിലും 140.55 സ്‌ട്രൈക്ക് റേറ്റിലും 3934 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

ഐ.പി.എല്ലില്‍ 4,419 റണ്‍സാണ് ഇതുവരെ സഞ്ജു നേടിയത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയാണ് താരത്തിന്റെ ബാക്കി റണ്‍സ്. ആദ്യ മൂന്ന് മത്സരത്തില്‍ ബാറ്റിങ്ങില്‍ മാത്രം ഇറങ്ങുന്ന സഞ്ജുവിന് പകരം യുവതാരം റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുക.ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍മാരില്‍ ഒരാളായി മാറുകയാണ് 23 വയസുകാരനായ പരാഗ്.

അതേസമയം ഐ.പി.എല്‍ 18ാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. കെ.കെ. ആര്‍ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ആര്‍.സി.ബി ഏഴ് വിക്കറ്റും 22 പന്തും ബാക്കി നില്‍ക്കെ മറികടന്നു. ആര്‍.സി.ബിക്കായി സൂപ്പര്‍താരം വിരാട് കോഹ്ലി മൂന്ന് 59 റണ്‍സും ഫിലിപ് സാള്‍ട്ട്56 റണ്‍സും നേടി. ബൗളിങ്ങില്‍ മൂന്ന് വിക്കറ്റ് നേടിയ കുണാല്‍ പാണ്ഡ്യയാണ് മത്സരത്തിലെ താരം.

Tags:    

Similar News