'ഇതൊരു ടീം ഗെയിമാണ്; ട്രോഫികള്‍ നേടണമെങ്കില്‍ ടീം ഒരു യൂണിറ്റ് പോലെ കളിക്കണം; ആര്‍സിബിയില്‍ രണ്ട് മൂന്ന് കളിക്കാരില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; ചെന്നൈ 5 കിരീടം നേടിയപ്പോള്‍ ആര്‍സിബി ഒന്ന് പോലും ജയിക്കാത്തത് അതുകൊണ്ട്'; ഷദാബ് ജകാതി
മുൻ ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ താരാമായിരുന്ന ഷദാബ് ജകാതി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം (ആർസിബി) ഉള്ള സമയത്തെക്കുറിച്ച് തുറന്നു പറയുന്നു രംഗത്ത് . ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം (സിഎസ്‌കെ) രണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കിരീട വിജയങ്ങളുടെ ഭാഗമായ ശേഷം, ഇടംകൈയ്യൻ സ്പിന്നർ ആർസിബിയിൽ ചേർന്നു.
പക്ഷേ 2014 സീസണിൽ അവർക്കായി ഒരു മത്സരം മാത്രമേ കളിച്ചുള്ളൂ. ആർസിബി വിട്ട് ഒരു പതിറ്റാണ്ടിലേറെയായി കഴിഞ്ഞിട്ടും അന്നത്തെ തെറ്റ് ഇപ്പോഴും ടീം അവർത്തിക്കുകയാണെന്ന് താരം പറഞ്ഞിരിക്കുന്നു. മാനേജ്‌മെന്റ് രണ്ടോ മൂന്നോ വലിയ കളിക്കാരിൽ മാത്രം ശ്രദ്ധ അതാണ് ഐപിഎൽ ട്രോഫി നേടാൻ കഴിയാത്തതിന് ഒരു പ്രധാന കാരണമെന്ന് ജകാതി പറഞ്ഞു.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ഇതൊരു ടീം ഗെയിമാണ്. ട്രോഫികൾ നേടണമെങ്കിൽ ടീം ഒരു യൂണിറ്റ് പോലെ കളിക്കണം. 2-3 കളിക്കാർക്ക് ട്രോഫി നേടാൻ നിങ്ങളെ സഹായിക്കാനാവില്ല. ചെന്നൈയിൽ ശക്തമായ ഇന്ത്യൻ കളിക്കാരും മിടുക്കന്മാരായ വിദേശ കളിക്കാരും ഉണ്ടായിരുന്നു. നിങ്ങളുടെ കോമ്പിനേഷൻ നേടേണ്ടത് പ്രധാനമാണ്. ആർസിബിയിൽ വന്നപ്പോൾ, അവർ 2-3 കളിക്കാരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നു,” സ്പോർട്സ്കീഡയുമായുള്ള ഒരു ആശയവിനിമയത്തിൽ ജകാതി പറഞ്ഞു.
ആർസിബി കളിക്കാർ മികച്ചവരാണെന്നും എന്നാൽ അവർക്കിടയിൽ സൗഹൃദം കുറവാണെന്നും ജകാതി പറഞ്ഞു. അവർക്കായി ഒരു മത്സരം മാത്രമേ അദ്ദേഹം കളിച്ചുള്ളൂ, 3.4 ഓവറിൽ നിന്ന് 41 റൺസ് വഴങ്ങി. “ടീം മാനേജ്‌മെന്റിന്റെ കാര്യത്തിലും ഡ്രസ്സിംഗ് റൂം അന്തരീക്ഷത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസമുണ്ടായിരുന്നു. കളിക്കാർ വളരെ മികച്ചവരായിരുന്നു, പക്ഷേ സൗഹൃദം ഉണ്ടായിരുന്നില്ല, കളിക്കാർ ശരിയായി കളിച്ചില്ല,” ജകാതി കൂട്ടിച്ചേർത്തു.
“ഞാൻ പറഞ്ഞതുപോലെ, ടീം മാനേജ്‌മെന്റിന്റെ പങ്ക് വളരെ പ്രധാനമാണ്. ചെന്നൈയുടെ മാനേജ്‌മെന്റ് യഥാർത്ഥത്തിൽ വളരെ മികച്ചതായിരുന്നു. അവർ അവരുടെ കളിക്കാരെ നന്നായി പരിപാലിച്ചു. വലിയ വ്യത്യാസമുണ്ടാക്കുന്ന ചെറിയ കാര്യങ്ങളാണിവ. സിഎസ്‌കെയിലും ആർസിബിയിലും എനിക്ക് തോന്നിയ വ്യത്യാസങ്ങൾ ഇവയാണ്.”
എന്തായാലും ആർസിബി തങ്ങളുടെ കന്നി ക്രീടത്തിനായി ശ്രമിക്കുമ്പോൾ ചെന്നൈ തങ്ങളുടെ ആറാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.