ചാമ്പ്യന്‍സ് ട്രോഫിയില്‍ പരിഗണിക്കാതിരുന്നത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല; കുറച്ച് ദിവസത്തേക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു; പക്ഷേ ആ ഇടവേളയില്‍ എന്റെ ബഴിങ്,ഫിറ്റ്‌നസ്, മാനസിക ശക്തി എന്നിവ വീണ്ടെടുത്തു: സിറാജ്‌

Update: 2025-04-07 08:20 GMT

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് കൃത്യതയാർന്ന പ്രകടനം കാഴ്ചവെച്ച് സൺറൈസേഴ്‌സ് ഹൈദരാബാദിനെ എളുപ്പത്തിൽ കീഴടക്കി. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 152 റൺസ് മാത്രം നേടുകയായിരുന്നു. മറുപടിക്ക് ഇറങ്ങിയ ടൈറ്റൻസ് 16.4 ഓവറിൽ ലക്ഷ്യം തിരിച്ചെത്തി, ഏഴ് വിക്കറ്റിന്റെ ഭേദപ്പെട്ട ജയം സ്വന്തമാക്കി.

മത്സരത്തിന്റെ നിറം മാറ്റിയതാകട്ടെ  ഗുജറാത്ത് ടൈറ്റൻസിൻ്റെ ബൗളർമാരും ബാറ്റർമാരുമായിരുന്നു. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിളങ്ങിയത് മുഹമ്മദ് സിറാജ് ആയിരുന്നു. നാല് ഓവറിൽ വെറും 17 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സിറാജ് പിന്നെയും “പ്ലെയർ ഓഫ് ദി മാച്ച്” അവാർഡ് സ്വന്തമാക്കി. ഇത് തുടർച്ചയായ രണ്ടാമത്തെ തവണയാണ് സിറാജ് പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് ലഭിക്കുന്നത്.

മത്സരത്തിന് ശേഷം ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായതിനെക്കുറിച്ചും സിറാജ് തുറന്നു പറഞ്ഞിരുന്നു. വലിയ മാനസിക സമ്മർദ്ദം നേരിട്ടെന്നും അതിൽ നിന്ന് കരകയറാൻ സ്വന്തം ബൗളിംഗിലും ഫിറ്റ്നസിലും തിരുത്തലുകൾ വരുത്തിയെന്നും താരം പറഞ്ഞു. സ്വന്തം വീട്ടിലെ മത്സരം ആയതിനാൽ, കുടുംബത്തിന്റെ സാന്നിധ്യത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിറാജ് പറഞ്ഞു.

കുറച്ച് ദിവസത്തേക്ക് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ എന്റെ പോരായ്മ‌കളിൽ സഹായിക്കാനും പരിഹരിക്കാനും ഞാൻ എന്നെത്തന്നെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. ഞാൻ പതിവായി കളിക്കുന്നതിനാൽ എന്‍റെ തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല, പക്ഷേ ഒരു ഇടവേള എനിക്ക് സഹായകരമായിരുന്നു,' മത്സര ശേഷം സിറാജ് പറഞ്ഞു.

ബാറ്റിംഗ് നിരയിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ക്ലാസിക്കായ 61 റൺസും വാഷിങ്ടൺ സുന്ദർ (49)യും റൂഥർഫോർഡ് (35*)ഉം ചേർന്ന് അനായാസ വിജയം ഉറപ്പാക്കി. സായ് സുദർശനും ജോസ് ബട്ട്ലറും ചെറിയ നിരാശയുണ്ടാക്കിയെങ്കിലും ജയത്തിലേക്കുള്ള പാതയ്ക്ക് കാര്യമായ ബാധയുണ്ടാക്കിയില്ല.

സൺറൈസേഴ്‌സിനായി ഈ സീസണിലെ നാലാം തുടർച്ചയായ തോൽവിയാണിത്. മികച്ച തുടക്കത്തിന് ശേഷമുള്ള ഈ ഇടിവ് ടീമിനൊപ്പം ആരാധകരെയും ആശങ്കപ്പെടുത്തുകയാണ്. ഇതിനിടെ ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ തോൽവികളുടെ നിര അവസാനിപ്പിച്ച് വീണ്ടും പോസിറ്റീവ് ട്രാക്കിലേക്കാണ് തിരിച്ചെത്തിയത്.

Tags:    

Similar News