BANKING - Page 38

രാഷ്ട്രീയം എന്നാൽ ഏതെങ്കിലും പാർട്ടിക്ക് സ്വന്തം വ്യക്തിത്വം പണയം വെക്കലല്ല; രാഷ്ട്രത്തിന്റെ കാര്യങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം ഉണ്ടാക്കലാണ് അത്; കാരണം അവർ പ്രത്യയശാസ്ത്ര രാഷ്ട്രീയ പട്ടേലർക്ക് തങ്ങളാകുന്ന സ്വത്വത്തെ നല്കി സ്വയം തൊമ്മിയായവരാണ്; അവർക്ക് നിഷ്പക്ഷതയെന്തെന്ന് മനസ്സിലാവില്ല; രാഷ്ട്രീയവാദികളുടെ നാട്ടിൽ നിഷ്പക്ഷത എന്നത് ഒരു സുപ്രഭാതത്തിൽ മുളപൊട്ടി വരുന്ന ഒന്നല്ല; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സ്വകാര്യവല്ക്കരണത്തിനെതിരെ സമരം ചെയ്യാൻ മുന്നിട്ടിറങ്ങിയ യൂണിയൻ തൊഴിലാളികൾ 1500 ലധികം സർവീസ് വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ഇവിടം നിന്നും നിർത്തിയകാര്യം അറിഞ്ഞില്ല; രണ്ട് വർഷമായി ഡ്യൂട്ടി ഫ്രീ അടച്ചു പൂട്ടിയിട്ടും പരിഗണനയില്ല; മാലിദ്വീപിൽ നിന്ന് എത്തുന്ന സന്ദർശകരും കുറഞ്ഞു; കേരളത്തിലെ ഏറ്റവും ചെറിയ എയർപോർട്ടെന്ന നിലയിലേയ്ക്ക് തിരുവനന്തപുരം വിമാനത്താവളം മാറ്റപ്പെട്ടണമെന്നത് പലരുടേയും വാശിയാണെന്ന് തോന്നുന്നു; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ലെഫ്റ്റ് റൈറ്റ് ലെഫ്‌റ്റെന്ന മുരളീഗോപിയുടെ മാസ്റ്റർപീസ് സിനിമയിലൂടെ നാലാളറിഞ്ഞ അടിമ ഭക്തനടൻ; ആർക്കിടെക്റ്റ് ശങ്കറിനെ കുറിച്ച് ജോയ് മാത്യു സാർ ഇട്ട പോസ്റ്റാണ് ഹരീഷ് പേരാടി സഖാവിനെ ചൊടിപ്പിച്ചത്; ദുരിതാശ്വാസഫണ്ടിലും പ്രളയഫണ്ടിലും നല്കിയത്  സഖാക്കൾ അടിച്ചുമാറ്റിയത് അറിഞ്ഞിട്ടില്ല അല്ലേ? പേരാടിയുടേത് സെലക്ടീവ് അംനീഷ്യ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഓരോ വിമാനയാത്രയിലും അല്പം കൊറോണ റിസ്‌ക് ഉണ്ട്; പക്ഷെ അതിനെ മറ്റുള്ള റിസ്‌കുകളും ആയി താരതമ്യം ചെയ്യുക; ആവശ്യമെങ്കിൽ വിമാനയാത്രകൾ ചെയ്യാം എന്ന് തന്നെയാണ് എന്റെ പരിപാടി; കൊറോണക്കാലത്തെ വിമാനയാത്ര: മുരളി തുമ്മാരുകുടി എഴുതുന്നു
മുഖ്യമന്ത്രി..താങ്കൾ വാർത്താസമ്മേളനത്തിൽ തള്ളിമറിച്ച 20000 കോടിയുടെ ഒരു പാക്കേജ് യാഥാർത്ഥ്യമാണെങ്കിൽ അതിൽ നിന്നും 12 കോടി ആ പാവം മനുഷ്യനു നല്കണം; ശങ്കർജിയുടെ ഹാബിറ്റാറ്റ് ഇവിടെയുള്ളപ്പോഴാണ് റെഡ്ക്രസന്റ് വഴി സ്വപ്നാസുരേഷുമാർ കോടികൾ ലോക്കറിലാക്കിയതെന്ന് തിരിച്ചറിയണം; ഹാബിറ്റാറ്റ്ശങ്കറും കോടികൾ മറിക്കുന്ന തട്ടിപ്പുകാരും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ദൈവം തൂണിലും തുരുമ്പിലും ഉണ്ടെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് ഒന്നേയുള്ളൂ; നാടിന്റെ രക്ഷയിൽ നിന്ന് ഭരണാധികാരികൾ ഒളിച്ചോടുമ്പോൾ സ്വന്തം തട്ടകത്തിന്റെ രക്ഷക്കായി ദൈവം നേരിട്ടിറങ്ങാതിരിക്കുന്നതെങ്ങനെ ? അങ്ങനെ നാടിന്റെ രക്ഷക്കായി മോഹിനി രൂപം പൂണ്ട ദൈവത്തിന്റെ അവതാരങ്ങളാണ് കഴിഞ്ഞ സർക്കാരിന്റേയും ഈ സർക്കാരിന്റേയും അന്ത്യനാളുകളിൽ എത്തിയതെന്ന് ഇനി ആരെങ്കിലും പറയുമോ ആവോ! ആരാണീ ജനം ? ഡോ എസ്.ശിവപ്രസാദ് എഴുതുന്നു
തെരുവോരങ്ങളിൽ നിരന്നു നിന്ന് ഉപയോഗിച്ച ചുവന്ന കറയുള്ള പാഡുകൾ ഉയർത്തിക്കാട്ടി ആർപ്പോ ആർത്തവം എന്നു ആർത്തു വിളിക്കുന്നതല്ല നവോത്ഥാനം; സ്ത്രീയുടെ യോനീ മാതൃകയിലുള്ള കവാടങ്ങൾ നിരത്തി വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതുമല്ല പുരോഗമനം; മണ്ണും ചാരവും ചകിരിയും കൊണ്ട് ആർത്തവ നാളുകൾ തള്ളി നീക്കുന്ന സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്; നിർധനരായ എല്ലാ സ്ത്രീകൾക്കും പാഡുകൾ ലഭ്യമാവുകയെന്നതിലാണ് പുരോഗമനം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കേരളത്തിന്റെ വികസന മാതൃകയിൽ അഭിമാനിക്കുന്ന ഏതൊരു മലയാളിയും ആദ്യം ഓർക്കേണ്ട പേരാണ് അച്യുതമേനോന്റെത്; ഒരു മികച്ച സമരനായകന് ഒരേ സമയം മികച്ച പാർട്ടിസംഘാടകനും, അതുല്യനായ ഭരണാധികാരിയും ആകാൻ കഴിയില്ലെന്ന പോപ്പുലർമിത്തിന്റെ നേർവിപരീതം ആയിരുന്നു അദ്ദേഹം; മാർക്‌സും ഗാന്ധിയും തമ്മിൽ അത്രയേറെ അകലങ്ങൾ ഒന്നുമില്ലെന്ന് ജീവിതം കൊണ്ടു തെളിയിച്ചു; സുധാ മേനോൻ എഴുതുന്നു
സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട്  വിജയനരികിൽ സഹായം  അഭ്യർത്ഥിച്ച്  എത്തിയ മറിയം റഷീദ എന്ന സുന്ദരിയായ യുവതി അയാളുമായി കിടക്ക പങ്കിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ ദേശാഭിമാനിയും സ്മാർട്ട് വിജയനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്തതല്ലേ ചാരക്കേസ്? ചാരക്കേസ് സൃഷ്ടിച്ചത് ദേശാഭിമാനി ആണെന്ന സത്യം വിളിച്ചുപറഞ്ഞ ജോമോൻ പുത്തൻപുരയ്ക്കൽ മാപ്പുപറയണം: പരിഹാസവുമായി ക്രൈം നന്ദകുമാറിന്റെ പോസ്റ്റ്
ഇരുന്നു മൂത്രമൊഴിക്കൽ ഒരു ഇസ്ലാമിക ആചാരമായിരുന്നു; അതായതു, അതു നിന്ന് കൊണ്ട് ചെയ്യാൻ പാടില്ല എന്നാണ് മതവിലക്ക്; ചെയ്താൽ, ഹൂറികളെ നഷ്ടമാവും; മൂത്രസ്ഥലം തമ്മിൽ വേർതിരിക്കുന്ന ഇടഭിത്തിയുടെ ഉയരം കൂടിയതോടെ മൂത്രപുര വിപ്ലവം; ഒരു ആചാരലംഘന കഥ പറഞ്ഞ് ഡോ. ആരിഫ് ഹുസൈൻ തെരുവത്ത്