BANKING - Page 37

കാത്തു കാത്തിരുന്നു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടു പോകുമോ എന്ന ഉൾഭയമാണ് കോൺഗ്രസ് നേതാക്കൾക്ക്; പച്ച മലയാളത്തിൽ പറഞ്ഞാൽ,  സുഖിക്കുന്നില്ല; എന്തായാലും ശശി തരൂർ മൂന്നാം തവണയും ജയിച്ചു ഫുൾ മീഡിയ അറ്റെൻഷൻ കിട്ടിയപ്പോൾ ഉള്ളിൽ ഇരുന്നത് ഒക്കെ തികട്ടി വരും; വിനാശ കാലേ വിപരീത ബുദ്ധി എന്നതു പോലെയാണ് പലരും പെരുമാറുന്നത്; എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന് നേതാക്കൾ വിചാരിച്ചാൽ എങ്ങനെ കോൺഗ്രസ് രക്ഷപെടും; ജെ എസ് അടൂർ എഴുതുന്നു
ബസിലെ ജനറൽ സീറ്റുകളിൽ രണ്ടുമൂന്നെണ്ണം പ്രായമായവർ, വികാലാംഗകർ എന്നിവർക്കായി റിസർവ് ചെയ്യുമ്പോൾ അത് ശരിയല്ല എന്ന് പറഞ്ഞു സ്ത്രീകൾ ബഹളം വച്ചാൽ എങ്ങനെ ഇരിക്കും; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം നൽകുമ്പോൾ വിടി ബൽറാമിനെ പോലുള്ളവർ സവർണ്ണൻ അവർണ്ണൻ എന്നൊക്കെ പറഞ്ഞു എഴുതുന്നത് എന്തിനാണ്; ജസ്റ്റിൻ ജോർജ് എഴുതുന്നു
കോൺഗ്രസ്സ് വളർന്നതും, പൂത്തുലഞ്ഞതും തെരുവുകളിലും ഗ്രാമങ്ങളിലും തന്നെയായിരുന്നു; കോൺഗ്രസ്സിനെ നവീകരിക്കണം എന്ന് ആവശ്യപെടുന്നതും ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പ്രാഥമികമായ ഒരാവശ്യമാണ്; അത് തുറന്നു പറഞ്ഞതിനാണ് കോൺഗ്രസ്സിൽ ഇന്നുള്ള ഏറ്റവും മിടുക്കനായ നേതാക്കന്മാരിൽ ഒരാളായ ശശി തരൂരിനെ ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് വിളിച്ചു അപമാനിക്കുന്നത്! കോൺ​ഗ്രസിലെ പടലപ്പിണക്കങ്ങളെകുറിച്ച് സുധാമനോൻ എഴുതുന്നു
ഗസ്റ്റ് റോളാണത്രേ...! പടം മുഴുവൻ അഭിനയിച്ചവർക്ക് കിട്ടാത്ത കയ്യടി വാങ്ങിയ ഗസ്റ്റ് റോളുകൾ കാണാത്തതുകൊണ്ട് തോന്നുന്നതാണ് സർ.. നാസിക്കിലെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ..കമ്മട്ടം, അതെടുത്തുകൊണ്ടുവന്ന് തൂക്കിയാലും തരൂർ ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും..  സാറേ...രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ... നെൽസൺ ജോസഫ് എഴുതുന്നു
തുർക്കിയിൽ എർദോഗാൻ കളിക്കുന്നത് മതവിഭജനത്തിന്റെ രാഷ്ട്രീയമാണ്; അതിനെ പിന്തുണക്കുന്നവർ ആത്യന്തികമായി പിന്തുണക്കുന്നത് അതേ രാഷ്ട്രീയം കളിക്കുന്ന മോദിയെയുമാണ്; ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി മാറ്റിയപ്പോൾ: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
അകിര കുറസോവയുടെ റാഷമോണിലൂടെയാണ് സിനിമയിൽ പുതിയൊരു രീതി ഉടലെടുക്കുന്നത്; ലോക സിനിമയിൽ ഈ ചിത്രം വ്യാപകമായി സ്വാധീനിക്കപ്പെട്ടു; കെ.ജി ജോർജിന്റെ യവനിക, ടി.വി. ചന്ദ്രന്റെ കഥാവശേഷൻ, ഷാജി എൻ കരുണിന്റെ കുട്ടി സ്രാങ്ക്, ജിത്തു ജോസഫിന്റെ ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലും റാഷമോൺ പ്രഭാവം നിഴലിച്ചു കാണാം: സുരൻ നൂറനാട്ടുകര എഴുതുന്നു
ദിവസം അമ്പതിലേറെ ആരോഗ്യപ്രവർത്തകർ രോഗത്തിനടിപ്പെടുന്നത് എങ്ങനെയും ഒഴിവാക്കണം; അവർ ക്ഷീണിച്ചു കൈ മലർത്തിയാൽ പിന്നെ രാജാവിന്റെ എല്ലാ കുതിരകളും പട്ടാളക്കാരും, ചാനലിലെ മുഴുവൻ ചർച്ചക്കാരും  ഒരുമിച്ചു കൂടിയാലും നമ്മുടെ സമൂഹത്തെ കൊറോണയിൽ നിന്നും രക്ഷിക്കാൻ കഴിയില്ല: മുരളി തുമ്മാരുകുടി എഴുതുന്നു
പെരിയ ഇരട്ടക്കൊലപാതകക്കേസ്: സിബിഐ അന്വേഷണം നടക്കാതിരിക്കാൻ വേണ്ടി മാത്രം സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപ; പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മൾ ചോദിക്കരുത്; കാരണം ഹി ഇസ് എ ഹോണറബിൾ മാൻ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സെക്രട്ടറിയേറ്റിൽ ഒരു തീപിടുത്തമുണ്ടാകുമെന്ന് ഒരു വർഷം മുൻപേ ഞാൻ പറഞ്ഞിരുന്നതാണ്; എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവർ അവിടെയുണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോർത്ത് പറഞ്ഞതാണ്; അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ! സെക്രട്ടേറിയേറ്റിൽ തീ പിടിക്കുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുന്നു
ഒരു വിമാനാപകടം ഉണ്ടാകുമ്പോൾ ഏറ്റവും വലിയ റിസ്‌ക്ക് വിമാനത്തിന് തീ പിടിക്കുമോ എന്നതാണ്; അത്തരത്തിൽ ഒന്ന് കോഴിക്കോട്ട് സംഭവിച്ചിരുന്നെങ്കിൽ വിമാനത്തിലുള്ളവരും രക്ഷാ പ്രവർത്തനത്തിന് എത്തിയവരും മരിച്ചുപോയേനെ; ഇന്ന് ലോകം അറിയുന്ന നല്ല മനുഷ്യരുടെ കഥ അറിവില്ലാതെ വിമാന രക്ഷാ ദൗത്യത്തിന് പോയവരുടെ കഥയില്ലായ്മയായി മാറിയേനേ; ഇതാണ് കോഴിക്കോട്ടുനിന്ന് ഞാൻ പഠിക്കുന്ന പാഠം; മുരളീ തുമ്മാരുകുടി എഴുതുന്നു
ഗുജറാത്തി -മാർവാടി ബിസിനസ് -പൊളിറ്റിക്കൽ കാർട്ടലാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്; എയർപോർട്ട്-സീപോർട്ട് മുതലായ എല്ലാ തന്ത്ര പ്രധാനമായതും അദാനി ഗ്രൂപ്പിന്; തിരുവനന്തപുരം എയർപോർട്ട് എങ്ങോട്ട്? രണ്ടാം ഭാഗം: ഇന്ത്യയിലെ എയർപോർട്ടുകളുടെ അവസ്ഥ: ജെ.എസ്.അടൂർ എഴുതുന്നു
മോഹൻലാലിനോളം ബോഡി ഷെയിമിങിന് ഇരയായ ഒരുനടൻ മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല; മുഖത്തെ പറ്റിയും ശരീരത്തെ പറ്റിയുമുള്ള പരിഹാസം ഒടിയന് ശേഷം ഒന്നും തുടങ്ങിയതല്ല; തൊണ്ടയിൽ കാൻസർ, മരണവാർത്ത, വിഗ് വയ്ക്കൽ, കണ്ണിന് തീക്ഷ്ണത കുറഞ്ഞു എന്നിങ്ങനെ ആഘോഷങ്ങൾ; മോഹൻലാലും ബോഡി ഷെയിമിങ്ങും: സഫീർ അഹമ്മദ് എഴുതുന്നു