- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.എം.ആര്‍.എല്‍ ഫാക്ടറിയിലെ അസിഡിക് മാലിന്യങ്ങള്‍ പെരിയാറിലേക്കും പമ്പയിലേക്കും ഒഴുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കി; 'പമ്പാ ശുദ്ധീകരണം' എന്ന പേരില്‍ മാലിന്യങ്ങള്‍ പുഴയില്‍ കലര്‍ത്താനുള്ള നീക്കം ഏറ്റവും ക്രൂരം; ആ എഴുന്നൂറ് പേജുകളിലുള്ളത് കേരളത്തെ വിലയ്ക്ക് എടുത്തതിന്റെ നേര് സാക്ഷ്യം; ശശിധരന്‍ കര്‍ത്തയുടെ 'കറുത്ത ഡയറി'യില്‍ നിറയുന്നത് മാസപ്പടിയുടെ വിചിത്ര ലോകം; ആ രേഖകള്‍ മറുനാടന്‍ പുറത്തു വിടുന്നു

കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കരിമണല്‍ കര്‍ത്തയുടെ (ശശിധരന്‍ കര്‍ത്ത) വിവാദമായ 'മാസപ്പടി ഡയറി'യിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. ഈ വര്‍ഷം കേരളം കേട്ട ഏറ്റവും സുപ്രധാനമായ വാര്‍ത്തയാണിത്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളെയും ഉദ്യോഗസ്ഥരെയും സമുദായ നേതാക്കളെയും പ്രതിക്കൂട്ടിലാക്കുന്നതാണ് ഈ വിവരങ്ങള്‍. കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് ഉടമ ശശിധരന്‍ കര്‍ത്തയുടെ ഓഫീസില്‍ ഇന്‍കം ടാക്‌സ് നടത്തിയ റെയ്ഡിലാണ് ഈ വിവാദ ഡയറി പിടിച്ചെടുത്തത്. ഏതാണ്ട് 700 പേജുകളുള്ള ഈ ഡയറിയില്‍ ഓരോ ദിവസവും ആര്‍ക്കൊക്കെ എത്ര രൂപ കൈക്കൂലി നല്‍കി എന്ന് തീയതി സഹിതം കര്‍ത്ത രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഈ ഡയറി ഇപ്പോള്‍ കൊച്ചിയിലെ ഇക്കണോമിക് ഒഫന്‍സ് കോടതിയുടെ കൈവശമാണുള്ളത്. ഈ ഡയറിയിലെ വിവരങ്ങളാണ് ഇതിലുള്ളത്. ശശിധരന്‍ കര്‍ത്തയുടെ ഈ ഡയറി ഒരു വ്യക്തിയുടെ അഴിമതിയല്ല, മറിച്ച് കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാധ്യമ സംവിധാനങ്ങള്‍ ഒന്നടങ്കം എങ്ങനെ അഴിമതിയില്‍ മുങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. സാധാരണക്കാര്‍ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന നേതാക്കള്‍ അണിയറയില്‍ എങ്ങനെയാണ് സംസ്ഥാന വിഭവങ്ങള്‍ കച്ചവടം ചെയ്യുന്നത് എന്ന് ഈ 'കറുത്ത ഡയറി' വിളിച്ചുപറയുന്നു.
ശശിധരന്‍ കര്‍ത്തയുടെ ഡയറി വെറുമൊരു കുറപ്പുപുസ്തകമല്ല, മറിച്ച് കേരളത്തിലെ അഴിമതിയുടെ ഒരു 'എന്‍സൈക്ലോപീഡിയ' തന്നെയാണെന്ന് വിശേഷിപ്പിക്കാം. 700-ഓളം പേജുകളിലായി ഓരോ ദിവസവും നല്‍കിയ തുക, നല്‍കിയ വ്യക്തിയുടെ പേര് അല്ലെങ്കില്‍ ഇനീഷ്യല്‍, തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ നല്‍കുന്ന പണം തന്റെ ബിസിനസ്സ് സാമ്രാജ്യം നിലനിര്‍ത്താനുള്ള 'ഇന്‍വെസ്റ്റ്മെന്റ്' ആയിട്ടാണ് കര്‍ത്ത കണ്ടിരുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല, സി.പി.എം പാര്‍ട്ടി തലപ്പത്തിരുന്നപ്പോഴും പിണറായിക്ക് വലിയ തുകകള്‍ നല്‍കിയിട്ടുണ്ട്. 50 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ വിവിധ തവണകളായി നല്‍കിയ തുകകള്‍ ഡയറിയിലുണ്ട്. മുസ്ലിം ലീഗ് നേതാവായ ഇദ്ദേഹത്തിന് നല്‍കിയ തുകകള്‍ ഞെട്ടിക്കുന്നതാണ്. പല മാസങ്ങളിലും 50 ലക്ഷം രൂപ വീതം ഇദ്ദേഹത്തിന് നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ചെന്നിത്തലയ്ക്ക് പണം നല്‍കിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ കൈമാറ്റം ഡയറിയില്‍ വ്യക്തമാണ്. ഉമ്മന്‍ ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രിയുടെ പേരും (ഛഇ) 50 ലക്ഷം രൂപ എന്ന തുകയ്ക്ക് നേരെ രേഖപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയക്കാരേക്കാള്‍ ഭയാനകമായ രീതിയിലാണ് ഉദ്യോഗസ്ഥരെ കര്‍ത്ത വിലയ്‌ക്കെടുത്തത്. ഖനനത്തിന് തടസ്സമില്ലാതെ അനുമതികള്‍ വാങ്ങി നല്‍കുന്നതിന് ചിലര്‍ക്ക് പണം നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കും പണം കിട്ടി. ഫാക്ടറിയിലെ മാരകമായ രാസമാലിന്യങ്ങള്‍ പുറത്തുവിടുന്നതിന് തടസ്സമില്ലാതിരിക്കാന്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരമായി പണം നല്‍കിയിരുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്നും കരിമണല്‍ വാരാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് നിയമപരമായി അനുമതിയില്ല. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ കര്‍ത്ത ഈ കരിമണല്‍ സ്വന്തമാക്കി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നു എന്ന് രേഖകളില്‍ കാണിച്ച ശേഷം തോട്ടപ്പള്ളി ഉള്‍പ്പെടെയുള്ള തീരങ്ങളില്‍ നിന്ന് മണല്‍ കടത്തി കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടാക്കിയത്.
ഈ വാര്‍ത്തയുടെ വിശദ വീഡിയോ സ്‌റ്റോറിയുടെ ലിങ്ക് ചുവടെ
സി.എം.ആര്‍.എല്‍ ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന അസിഡിക് മാലിന്യങ്ങള്‍ പെരിയാറിലേക്കും പമ്പയിലേക്കും ഒഴുക്കാന്‍ കര്‍ത്ത നടത്തിയ ശ്രമങ്ങള്‍ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കി. 'പമ്പാ ശുദ്ധീകരണം' എന്ന പേരില്‍ തന്റെ ഫാക്ടറിയിലെ മാലിന്യങ്ങള്‍ പുഴയില്‍ കലര്‍ത്താനുള്ള നീക്കം ഇതില്‍ ഏറ്റവും ക്രൂരമായിരുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനും കൈക്കൂലി നല്‍കി ഒതുക്കാനും കര്‍ത്തയ്ക്ക് സാധിച്ചുവെന്ന് വേണം വിലയിരുത്താന്‍. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഈ കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം അന്വേഷണം മന്ദഗതിയിലാണ്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഡയറിയിലെ ബാക്കി 700 പേജുകളിലെ പേരുകള്‍ കൂടി പുറത്തുവന്നാല്‍ കേരള രാഷ്ട്രീയത്തിലെ പല വമ്പന്മാരും പ്രതികൂട്ടിലാകും.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സി.എം.ആര്‍.എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകളില്‍ 'PV' എന്ന് പരാമര്‍ശിച്ചിരിക്കുന്നത് പിണറായി വിജയനെയാണെന്ന് ഡയറിയിലെ പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന രേഖകളില്‍ പിണറായി വിജയന്‍ എന്ന പേരില്‍ തന്നെ ലക്ഷക്കണക്കിന് രൂപ പലതവണ നല്‍കിയതായി ഡയറിയിലുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (OC), രമേശ് ചെന്നിത്തല (RC) തുടങ്ങിയ ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും ഡയറിയില്‍ വ്യക്തമാണ്. ചെന്നിത്തലയ്ക്ക് 10 ലക്ഷം രൂപയും ഉമ്മന്‍ ചാണ്ടിക്ക് 50 ലക്ഷം രൂപയും നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കോടിക്കണക്കിന് രൂപ വിവിധ ഘട്ടങ്ങളിലായി നല്‍കിയതായും ഡയറി വെളിപ്പെടുത്തുന്നു.
സി.പി.എം നേതാക്കളായ ഇളമരം കരീം, ഇ.പി. ജയരാജന്‍, എം.എ. ബേബി (പ്രകാശ് കാരാട്ട് എന്ന് സംശയിക്കുന്ന 'പ്രകാശ് കെ'), എസ്. ശര്‍മ്മ, പി. രാജീവ്, ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ക്കും പണം നല്‍കിയിട്ടുണ്ട്. പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ സി.പി.ഐ നേതാക്കളുടെ പേരുകളും 10 ലക്ഷം മുതല്‍ മുകളിലോട്ട് തുകകള്‍ വാങ്ങിയവരുടെ പട്ടികയിലുണ്ട്. ബി.ജെ.പി നേതാക്കളായ കെ. മുരളീധരന്‍, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ഡയറിയിലുണ്ട്. കൂടാതെ ആര്‍.എസ്.എസ് (5 ലക്ഷം), ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ക്കും പണം നല്‍കിയതായി കാണിക്കുന്നു. രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗങ്ങളെയും കര്‍ത്ത സ്വാധീനിച്ചിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
ഐ.എ.എസ് ഉദ്യോഗസ്ഥനായ പി.എച്ച്. കുര്യന് പലതവണയായി 10 ലക്ഷം രൂപ വീതം നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും (ആലുവ സി.ഐ ഉള്‍പ്പെടെ) കൃത്യമായി മാസപ്പടി നല്‍കിയിരുന്നു. കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കാനാണ് ഈ പണം നല്‍കിയത് എന്ന് വേണം വിലയിരുത്താന്‍. ചില പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും പണം നല്‍കിയതായി ഡയറിയിലുണ്ട്. 'മനോരമ സ്റ്റാഫ്' എന്ന പേരില്‍ ഒരു ലക്ഷം രൂപയും 'കേരള കൗമുദി'ക്ക് വലിയ തുകകളും നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. വടയാര്‍ സുനില്‍ എന്ന മാധ്യമപ്രവര്‍ത്തകന് 10 ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീരദേശത്തെ കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് നിരോധിതമാണെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളെ സ്വാധീനിച്ച് കര്‍ത്ത ഇത് മറികടന്നു. സി.എം.ആര്‍.എല്‍ പുറത്തുവിടുന്ന അതീവ അപകടകാരികളായ രാസമാലിന്യങ്ങള്‍ സംസ്‌കരിക്കാതെ പുഴകളിലേക്ക് ഒഴുക്കാന്‍ അനുമതി നേടുന്നതിനാണ് പ്രധാനമായും ഈ കൈക്കൂലി നല്‍കിയത്. പമ്പാ നദി ശുദ്ധീകരിക്കാനെന്ന വ്യാജേന കമ്പനിയിലെ രാസമാലിന്യങ്ങള്‍ നദിയിലേക്ക് ഒഴുക്കാന്‍ കര്‍ത്ത ശ്രമിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സഹായത്തോടെയായിരുന്നു ഈ നീക്കം. എന്നാല്‍ മാധ്യമ ഇടപെടലുകളെത്തുടര്‍ന്ന് ഈ പദ്ധതിയല്‍ നിന്ന് പിന്മാറേണ്ടി വന്നു.
നാടിനെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശശീധരന്‍ കര്‍ത്തയ്ക്ക് പത്മശ്രീ പുരസ്‌കാരം നല്‍കാന്‍ എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയതും വലിയ വിവാദമായിരിക്കുകയാണ്. ഏകദേശം 350 കോടി രൂപ കര്‍ത്ത കൈക്കൂലിയായി വിതരണം ചെയ്തു എന്നാണ് കണക്കാക്കുന്നത്. ഇത്രയും വലിയ തുക നല്‍കിയതിനാലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും അത് എങ്ങുമെത്താത്തത് നേതാക്കളുടെ ഉന്നതതലത്തിലുള്ള ഒത്തുതീര്‍പ്പ് മൂലമാണെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു.
ഷോണ്‍ ജോര്‍ജിന്റെ നിയമപോരാട്ടമാണ് ഈ കേസിനെ നിലനിര്‍ത്തുന്നത്. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള സമുദായ നേതാക്കള്‍ക്കും മതസംഘടനകള്‍ക്കും കര്‍ത്ത പണം നല്‍കിയിട്ടുണ്ട്. സമുദായങ്ങളെയും പാര്‍ട്ടികളെയും ഒരേപോലെ കയ്യിലെടുക്കാനാണ് കര്‍ത്ത ശ്രമിച്ചത്.
ഈ വാര്‍ത്തയുടെ വിശദ വീഡിയോ സ്‌റ്റോറിയുടെ ലിങ്ക് ചുവടെ


