- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലക്കുടിയില്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ദാരുണാന്ത്യം; ലോറി പൂര്‍ണമായും കത്തി നശിച്ചു
ചാലക്കുടിയില്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ദാരുണാന്ത്യം
തൃശ്ശൂര്‍: ചാലക്കുടിയില്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ദാരുണമായി മരിച്ചു. വി ആര്‍. പുരം ഞാറക്കല്‍ സ്വദേശി അനീഷ് (40) ആണ് മരിച്ചത്. ചാലക്കുടി പോട്ട ആശ്രമം സിഗ്‌നല്‍ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. സിഗ്‌നല്‍ തെറ്റിച്ച ലോറി സ്‌കൂട്ടറില്‍ ഇടിച്ച് നിരങ്ങി നീങ്ങി. അപകടത്തില്‍ രാസവസ്തു കയറ്റി വന്ന ലോറി പൂര്‍ണമായും കത്തി നശിച്ചു. സ്‌കൂട്ടര്‍ നിരക്കി നീങ്ങിയതോടെ റോഡിലുരസി തീപിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
Next Story