- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ചെങ്കല്‍ ക്വാറിയില്‍ യുവതിയുടെ മൃതദേഹം; കഴുത്തില്‍ മുറിവേറ്റ പാട്: ഭര്‍ത്താവ് കസ്റ്റഡിയില്‍
പാലക്കാട് ചെങ്കല്‍ ക്വാറിയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവ് കസ്റ്റഡിയില്‍
മണ്ണാര്‍ക്കാട്: പാലക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് ചെങ്കല്‍ ക്വാറിയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാക്കടപ്പുറം അച്ചീരി വീട്ടില്‍ യുഗേഷിന്റെ ഭാര്യ അഞ്ജുമോളാണ് (23) മരിച്ചത്. ഭര്‍ത്താവ് യുഗേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അഞ്ജുമോളുടെ കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്. വീടിനു സമീപത്തെ ചെങ്കല്‍ ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബവഴക്കിനിടെ കഴുത്തില്‍ പിടിച്ചു തള്ളിയപ്പോള്‍ ക്വാറിയില്‍ വീണതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
Next Story