- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജഡ്ജിയെ തെറിവിളിച്ച് നടന്നിട്ട് ഒടുവില്‍ ജഡ്ജിക്കെതിരെ കേസ്! വീണ്ടും 'കോമഡി'യുമായി നടിയുടെ വക്കീല്‍; ഹൈക്കോടതിയുടെ നടപടി നിര്‍ണ്ണായകമാകും; ജഡ്ജിക്കെതിരെ കേസ് കൊടുത്ത് ചര്‍ച്ചകള്‍ക്ക് പുതിയ തലം നല്‍കി അഡ്വ ടിബി മിനി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് നിയമപോരാട്ടത്തിന്റെ പേരില്‍ മാത്രമല്ല, വക്കീല്‍ കാണിക്കുന്ന ചില വിചിത്രമായ നീക്കങ്ങളുടെ പേരില്‍ കൂടിയാണ്. കോടതിയില്‍ ജഡ്ജിയെ പരസ്യമായി അധിക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്ത ശേഷം, ഇപ്പോള്‍ അതേ ജഡ്ജിക്കെതിരെ കേസുമായി നടക്കുകയാണ് നടിയുടെ വക്കീല്‍. സോഷ്യല്‍ മീഡിയയിലും നിയമവൃത്തങ്ങളിലും ഇത് വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കുന്നത്.
കോടതി നടപടികള്‍ക്കിടയില്‍ ജഡ്ജിയെ മോശമായി പരാമര്‍ശിച്ച വക്കീല്‍, ഇപ്പോള്‍ ജഡ്ജിക്കെതിരെ തന്നെ നിയമനടപടി സ്വീകരിക്കുകയാണ്. സ്വന്തം പക്ഷത്തെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ ജഡ്ജിയെ പ്രതിക്കൂട്ടിലാക്കുന്ന ഈ തന്ത്രം വെറും പ്രഹസനമാണെന്ന് നിയമവിദഗ്ധര്‍ പോലും പരിഹസിക്കുന്നു. ദിലീപ് കേസില്‍ നാടകീയമായ പല നീക്കങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും, സ്വന്തം വക്കീലിന്റെ ഈ പുതിയ നീക്കം കേസിലെ ഏറ്റവും വലിയ 'കോമഡി'യായി മാറിക്കഴിഞ്ഞു. കോടതിയില്‍ ജഡ്ജിയെ വെല്ലുവിളിക്കുകയും പിന്നീട് അതേ ജഡ്ജിക്കെതിരെ പരാതിയുമായി പോവുകയും ചെയ്യുന്നത് നീതിന്യായ ചരിത്രത്തിലെ തന്നെ വിചിത്രമായ കാഴ്ചയാണ്.
ജഡ്ജി ഹണി എം. വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ ഹര്‍ജിയുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി രംഗത്ത് വന്നു. വിചാരണക്കോടതിക്കെതിരെ ടി.ബി. മിനി ഹര്‍ജി നല്‍കി. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹര്‍ജിയിലുണ്ട്. വിചാരണ സമയത്ത് അഭിഭാഷക കോടതിയില്‍ വന്നത് പത്ത് ദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നുമായിരുന്നു അഡ്വ. ടി.ബി. മിനിക്കെതിരായ വിചാരണ കോടതിയുടെ വിമര്‍ശനം.
കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമര്‍ശനം. അന്ന് കോടതിയില്‍ ടി.ബി. മിനി ഹാജരായിരുന്നില്ല. ടി.ബി. മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
വിശ്രമിക്കാനാണോ കോടതിയില്‍ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരേയാണ് ടി.ബി. മിനി ഹര്‍ജിയുമായി മുന്നോട്ട് വന്നത്. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്.


