- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിസ്മയത്തിന് പകരം മഹാവിസ്മയം! മുഖ്യമന്ത്രിയുമായുള്ള അടുപ്പം വഴിതുറക്കുമോ? സുരക്ഷിത മണ്ഡലം നല്‍കും; നിയമസഭയിലേക്ക് ഭാവനയെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കമെന്ന് റിപ്പോര്‍ട്ട്; നടിയുമായി ആശയ വിനിമയത്തിന് സിപിഎം; തെരഞ്ഞെടുപ്പ് പോരിന് ഭാവന സമ്മതം മൂളുമോ?

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ സര്‍പ്രൈസ് ഒരുക്കാന്‍ സി.പി.എം. ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മലയാളികളുടെ പ്രിയ താരം ഭാവനയെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി തലപ്പത്തെ ആലോചന. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ മത്സരരംഗത്തിറക്കുന്നതിലൂടെ കേരളമാകമാനം വലിയ സ്വാധീനം ചെലുത്താനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഭാവനയുടെ അഭിപ്രായം പാര്‍ട്ടി ഉടന്‍ ആരായും. നടി സമ്മതം മൂളിയാല്‍ ഉടന്‍തന്നെ ഔദ്യോഗിക തീരുമാനം വരും. ഇക്കാര്യത്തില്‍ നിലവില്‍ സി.പി.എം. ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ നടിയുമായി ആശയവിനിമയം നടത്താനാണ് തീരുമാനമെന്ന് മംഗളം പറയുന്നു.
മുന്‍ എം.എല്‍.എ. ഐഷാ പോറ്റി സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനെ വിസ്മയം എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. അതിലും വലിയ വിസ്മയം ഒരുക്കുമെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി പറയുന്നത്. ഏറ്റവും സുരക്ഷിതമായ മണ്ഡലംതന്നെ ഭാവനയ്ക്ക് നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതുധാരണയെന്നാണ് മംഗളത്തില്‍ എസ് നാരായണന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സീനിയര്‍ നേതാവ് ഐഷാ പോറ്റി കഴിഞ്ഞ ദിവസം സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്കേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഭാവനയെപ്പോലൊരു ജനപ്രിയ മുഖത്തെ കൊണ്ടുവരുന്നതിലൂടെ ആ ക്ഷീണം മാറ്റാമെന്നും പാര്‍ട്ടി കരുതുന്നു. യുവ വോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും ഭാവനയുടെ സ്ഥാനാര്‍ഥിത്വം വലിയ തരംഗം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. അന്തിമ തീരുമാനം ഭാവനയുടേതാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച വിവിധ ചടങ്ങുകളില്‍ ഭാവന അതിഥിയായി എത്തിയിരുന്നു.
മുഖ്യമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിലും മുഖ്യാതിഥി ഭാവനയായിരുന്നു. വിവിധ സാമൂഹിക വിഷയങ്ങളില്‍ താരം ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്ക് ഇടതുപക്ഷം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുമായി വലിയ അടുപ്പവും ഭാവനയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഭാവന മത്സരിക്കാന്‍ സമ്മതം മുളുമെന്നാണ് പിണറായിയുടേയും പ്രതീക്ഷ. ഭാവന ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത് മന്ത്രി വി. ശിവന്‍കുട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആഘോഷമാക്കിയിരുന്നു.
നടന്‍ മുകേഷ് അടക്കമുള്ളവരെ ഇത്തവണ സി.പി.എം. മത്സര രംഗത്തുനിന്നു മാറ്റിനിര്‍ത്തുന്നതും മറ്റുള്ളവര്‍ക്ക് അവസരമൊരുക്കാനാണ്. ഈ സാഹചര്യത്തിലാണ് ഭാവനയെ പ്രധാനമായും പരിഗണിക്കുന്നത്.


